റഹ്മാന്‍ മുറിയില്‍ വരാറുണ്ടായിരുന്നു! പ്രണയകഥകളൊക്കെ വന്നതിനെക്കുറിച്ച് രോഹിണിയുടെ വെളിപ്പെടുത്തല്‍

മികച്ച കെമിസ്ട്രിയുമായി മുന്നേറുന്ന താരജോഡികള്‍ ജീവിതത്തിലും ഒരുമിച്ചിരുന്നുവെങ്കിലെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ച് പോവാറുണ്ട്. അത്തരത്തില്‍ ഒരുകാലത്ത് സിനിമാലോകം കൊണ്ടാടിയ താരജോഡികളിലൊന്നായിരുന്നു റഹ്മാന്‍-രോഹിണി. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്നും ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുന്നവരും കുറവല്ല. നീണ്ട നാളുകള്‍ക്ക് ശേഷം രോഹിണി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞുനിന്ന താരജോഡികളായിരുന്നു റഹ്മാനും രോഹിണിയും. ഇരുവരും അഭിനയിച്ച പ്രണയരംഗങ്ങളും ഗാനങ്ങളുമൊക്കെ വളരെ മനോഹരമായിരുന്നു.

സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്നിരുന്നു ഈ താരജോഡികള്‍. അവിചാരിതമായാണ് രോഹിണി സിനിമയിലേക്കെത്തിയത്. അച്ഛനായിരുന്നു സിനിമയോട് കൂടുതല്‍ താല്‍പര്യം. മകളെ അഭിനയിപ്പിച്ചൂടെയെന്നായിരുന്നു പലരും അദ്ദേഹത്തോട് ചോദിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിലൂടെയാണ് താന്‍ നായികയായി തുടക്കം കുറിച്ചത്. അഭിനയം എന്താണെന്ന് താന്‍ പഠിച്ചത് മലയാളത്തിലൂടെയായിരുന്നുവെന്ന് താരം പറയുന്നു. ജെബി ജെങക്ഷനില്‍ അതിഥിയായെത്തിയപ്പോഴാണ് താരം വാചാലയായത്. കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

സിനിമ നല്‍കിയ പാഠം

സിനിമ നല്‍കിയ പാഠം

ബാലതാരമായാണ് രോഹിണി സിനിമയില്‍ തുടക്കം കുറിച്ചത്. കുഞ്ഞുകൃഷ്ണനായാണ് താന്‍ ആദ്യം വേഷമിട്ടത്. അന്ന് മൈസൂരില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. തണുപ്പുകാലത്ത് അതിരാവിലെ വിളിച്ച് നീലക്കളര്‍ അടിക്കുന്ന ഓര്‍മ്മയുണ്ടെന്ന് താരം പറയുന്നു. അച്ഛനാണ് തന്നെ സിനിമയിലേക്കെത്തിയത്. ചെറുപ്പത്തില്‍ത്തന്നെ സിനിമയിലേക്കെത്തിയതിനാല്‍ സ്‌കൂള്‍ പഠനമൊന്നും സാധ്യമായിരുന്നില്ല. കേവലം 3 വര്‍ഷമാണ് സ്‌കൂളില്‍ പോയത്. ആ പഠനത്തിനും അപ്പുറത്തുള്ള കാര്യങ്ങളായിരുന്നു സിനിമയില്‍ നിന്നും പഠിച്ചത്. സ്‌കൂളില്‍ പോവാന്‍ കഴിയാത്തതിന്റെ നിരാശാബോധം ഇടയ്ക്ക് അലട്ടിയിരുന്നു.

റഹ്മാനൊപ്പമുള്ള മികച്ച കെമിസ്ട്രി

റഹ്മാനൊപ്പമുള്ള മികച്ച കെമിസ്ട്രി

റഹ്മാനും രോഹിണിയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഒരുകാലഘട്ടത്തിന്‍രെ പ്രണയജോഡികള്‍ കൂടിയായിരുന്നു ഇരുവരും. മുന്‍നിര സംവിധായകര്‍ക്കൊപ്പം നിരവധി സിനിമകളിലാണ് ഇരുവരും അഭിനയിച്ചത്. ഇരുവരും തമ്മില്‍ ജീവിതത്തിലും ഒരുമിച്ചിരുന്നെങ്കിലെന്ന് അന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ചേര്‍ച്ചയെക്കുറിച്ച് എല്ലാവരും ചോദിക്കുമായിരുന്നു.

ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു

ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു

റഹ്മാനും താനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു. മാധ്യമങ്ങളിലൂടെ ഗോസിപ്പുകള്‍ പ്രചരിക്കുമായിരുന്നു. മാഗസിനുകളിലൊക്കെ അത് ഭയങ്കര ചര്‍ച്ചയായിരുന്നു. ആ സമയത്ത് പത്രപ്രവര്‍ത്തകര്‍ സെറ്റിലേക്കെത്തുമ്പോള്‍ അവരുടെ മുന്നില്‍ വെച്ച് അവനോട് സംസാരിക്കേണ്ടെന്നായിരുന്നു അച്ഛന്‍ പറയാറുള്ളത്.

തുടക്കക്കാരായിരുന്നു

തുടക്കക്കാരായിരുന്നു

സിനിമയിലെ തുടക്കക്കാരായ തങ്ങളെ ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് നല്ലതല്ലെന്നായിരുന്നു അച്ഛന്‍ പറയാറുള്ളത്. ഞങ്ങള്‍ക്ക് ഒളിക്കാനൊന്നുമില്ല, പിന്നെ അവനോട് സംസാരിച്ചാല്‍ എന്താണെന്ന് ചോദിച്ചപ്പോഴാണ് അച്ഛന്‍ ഇങ്ങനെ പറഞ്ഞത്. അവനും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും രോഹിണി പറയുന്നു.

മുറിയില്‍ വരും

മുറിയില്‍ വരും

ആള്‍ക്കാര്‍ എന്ത് പറഞ്ഞാലും അതൊന്നും തങ്ങള്‍ക്ക് വിഷയമല്ലെന്ന മനോഭാവത്തിലാണ് തങ്ങള്‍. മറ്റുള്ളവരെ ഞങ്ങള്‍ പറ്റിക്കാറുണ്ടായിരുന്നു അന്ന്. അന്ന് അവന്‍ മുറിയില്‍ വരുമായിരുന്നു. അവനെപ്പോഴും വിശപ്പാണ്. ഞാന്‍ കേക്ക് ഒക്കെ വാങ്ങി മുറിയില്‍ വെക്കാറുണ്ട്. എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന് ചോദിച്ചാണ് അവന്റെ വരവ്. അത് കാണുമ്പോള്‍ ആള്‍ക്കാര്‍ പറയും അവന്‍ മുറിയില്‍ പോവുന്നു എന്ന്. അതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് തമാശയായിരുന്നു.

നായികമാരുമായി മികച്ച സൗഹൃദം

നായികമാരുമായി മികച്ച സൗഹൃദം

കൂടെ അഭിനയിച്ച നായികമാരില്‍ പലരുമായും അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇവിടെ തുടങ്ങുന്നു എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആദ്യം രോഹിണിയെ കണ്ടത്. ഈ ചിത്രത്തിലൂടെയാണ് തങ്ങള്‍ ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. പിന്നീടങ്ങോട്ട് ഇരുവരും തകര്‍ത്ത് ്ഭിനയിക്കുകയായിരുന്നു.

റോക്ക് ആന്‍ റോളിലൂടെ വീണ്ടും

റോക്ക് ആന്‍ റോളിലൂടെ വീണ്ടും

ഒരുകാലത്ത് പ്രണയജോഡികളായി തകര്‍ത്ത് അഭിനയിച്ച രോഹിണിയും റഹ്മാനും ഇടയ്ക്ക് വെച്ച് ഒരുമിച്ച് അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിയ റോക്ക് ആന്‍ റോളിന് വേണ്ടിയായിരുന്നു അന്ന് ഇവര്‍ ഒരുമിച്ചത്. ഇന്നും സിനിമയില്‍ സജീവമാണ് ഇരുതാരങ്ങളും. നായികയായി നിറഞ്ഞുനിന്ന രോഹിണി അവതാരകയായും എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X