റഹ്മാനും രോഹിണിയും ശരിക്കും പ്രണയത്തിലായിരുന്നോ? പുതിയ വെളിപ്പെടുത്തലുകളുമായി താരം, വീഡിയോ വൈറല്‍!

Recommended Video

പ്രണയം സത്യമായിരുന്നോ എന്ന ചോദ്യത്തിന് രോഹിണിയുടെ മറുപടി | filmibeat Malayalam

ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പുറത്തെടുക്കുന്ന താരങ്ങളില്‍ പലരും ജീവിതത്തിലും ഒരുമിച്ചിരുന്നുവെങ്കിലെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കാറുണ്ട്. അത്തരത്തില്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആഗ്രഹിച്ചൊരു സമാഗമമായിരുന്നു റഹ്മാന്‍-രോഹിണി താരജോഡി. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരുകാലഘട്ടത്തെ പ്രതിനിധീകരിച്ച താരജോഡികള്‍ കൂടിയാണ് ഇരുവരും. ഇരുവരും അഭിനയിച്ച സിനിമകളിലെ ഗാനങ്ങളിലെ ഗാനങ്ങളും നൃത്തരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗോസിപ്പ് കോളങ്ങള്‍ ആഘോഷമാക്കി മാറ്റിയ താരജോഡികള്‍ കൂടിയാണ് ഇരുവരും. രോഹിണിയും റഹ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. വ്യത്യസ്തമായ അഭിനയശൈലിയുമായി സിനിമയിലേക്കെത്തിയ ഇരുതാരങ്ങളെയും വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഇവര്‍ക്ക് ളഭിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോയെന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയും ആരാധകര്‍ ചോദിച്ചിരുന്നു. ഇതിന് രോഹിണി നല്‍കിയ മറുപടിയും ഏറെ രസകരമാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

നല്ല സൗഹൃദത്തിലാണ്

നല്ല സൗഹൃദത്തിലാണ്

റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെന്നും രോഹിണി പറയുന്നു. ബഡായി ബംഗ്ലാവില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലൊക്കേഷനിലേക്കുള്ള യാത്രകള്‍

ലൊക്കേഷനിലേക്കുള്ള യാത്രകള്‍

പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് ഒരുമിച്ചാണ് പോവാറുള്ളത്. ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പോവാറുള്ളത്. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നിച്ചെത്തിയതെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും ഞങ്ങള്‍ക്കൊപ്പമുണ്ടാവാറുണ്ടെന്നും താരം പറയുന്നു. അക്കാലത്തെ രസകരമായ ലൊക്കേഷന്‍ അനുഭവത്തെക്കപറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.

റഹ്മാന്‍ പറഞ്ഞത്

റഹ്മാന്‍ പറഞ്ഞത്

കൂടെ അഭിനയിച്ച നായികമാരില്‍ പലരുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്ന് നേരത്തെ റഹ്മാന്‍ പറഞ്ഞിരുന്നു. ഇവിടെ തുടങ്ങുന്നു എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് രോഹിണിയെ പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ചെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു. ഇതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് കാമുകീകാമുകന്‍മാരായി ഇരുവരും തകര്‍ത്ത് അഭിനയിച്ചത്. വളരെ പെട്ടെന്നാണ് ഈ താരജോഡി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയത്.

ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി

ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി

സിനിമയ്ക്ക് വേണ്ടി ഏത് തരത്തിലുള്ള കഠിനാധ്വാനം ചെയ്യാനും ഇരുവരും തയ്യാറായിരുന്നു. ഇവരുടെ ഡിസ്‌കോ ഡാന്‍സുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി നന്നായി ശ്രമിക്കുമായിരുന്നു. ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പങ്കുവെച്ച് തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഒപ്പം അഭിനയിച്ച മറ്റേത് നായികമാരേക്കാള്‍ കൂടുതല്‍ തവണ ഗോസിപ്പ് പ്രചരിച്ചത് രോഹിണിയെ ചേര്‍ത്തായിരുന്നുവെന്ന് മുന്‍പ് റഹമാന്‍ പറഞ്ഞിരുന്നു.

വീട്ടുകാര്‍ കാണില്ലേ എന്ന പേടി

വീട്ടുകാര്‍ കാണില്ലേ എന്ന പേടി

തുടക്കത്തിലൊക്കെ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ കാണുമ്പോള്‍ ഇത് വീട്ടുകാര്‍ കാണില്ലേ, അവരെന്ത് വിചാരിക്കും എന്നാലോചിച്ച് ദേഷ്യം തോന്നിയിരുന്നു. പിന്നീട് ഗോസിപ്പുകളെ അവഗണിക്കാന്‍ ശീലിച്ചു. രോഹിണിയും തമാശയായാണ് ഇത്തരം കാര്യങ്ങളെ എടുത്തത്. ഒരുമിച്ചിരിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞ് തങ്ങള്‍ ചിരിക്കാറുണ്ടായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.

റോക്ക് ആന്‍ റോളിലൂടെ വീണ്ടും

റോക്ക് ആന്‍ റോളിലൂടെ വീണ്ടും

ഒരുകാലത്ത് തിളങ്ങി നിന്ന താരജോഡി ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞു. അന്യഭാഷയിലും മറ്റുമായി ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു റോക്ക് ആന്‍ റോള്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും റായ് ലക്ഷ്മിയുമായിരുന്നു നായികാനായകന്‍മാര്‍.

വീഡിയോ കാണാം

ബഡായി ബംഗ്ലാവിലെത്തിയ രോഹിണി, വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X