സുമിത്രയെ തെറ്റിദ്ധരിച്ച് രോഹിത്ത്! കുടുംബവിളക്കിലെ ഇനിയുള്ള ട്വിസ്റ്റ് അറിയാനുള്ള ആകാംഷയിൽ പ്രേക്ഷകർ

മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആകാംഷഭരിതമായ സംഭവങ്ങളാണ് ശ്രീനിലയം വീട്ടിൽ നടക്കുന്നത്. സുമിത്രയെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയാണ് വീട്ടിലുള്ളവർ. രോഹിത്ത് സുമിത്രയെ പഠനകാലം തൊട്ടെ പ്രണയിച്ചു എന്ന് അറിഞ്ഞത് മുതൽ സുമിത്രയെ രോഹിത്തുമായി അടുപ്പിക്കാൻ അച്ഛാച്ചൻ ഉൾപ്പെടെ ശ്രമിക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിൽ ഉണ്ടായിരുന്നത്.

സുമിത്രയെ ശ്രീനിലയംകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ രോഹിത്തിനെ നിർബന്ധിക്കുന്നത് മകൾ പൂജയാണ്. അച്ഛൻ ഒരു കല്യാണം കഴിച്ച് എനിക്കൊരു അമ്മയെ തന്നാൽ എന്റെ അമ്മയുടെ ആത്മാവ് അച്ഛന്റെ കഴുത്തിന് പിടിച്ച് കൊല്ലാൻ ഒന്നും വരില്ല എന്ന് പൂജ രോഹിത്തിനോട് പറയുന്നു. പഠനകാലം തൊട്ടെ സുമിത്രയോട് ഇഷ്ടമുളളത് കൊണ്ട് അനുകൂല മറുപടി ലഭിക്കാൻ കാത്തിരിക്കുകയാണ് രോഹിത്ത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ രോഹിത്തിൻ്റെ വിവാഹക്കാര്യം സംസാരിക്കാൻ ഇരുവരുടേയും കോമൺ സുഹൃത്തായ വിവേകിനെ സുമിത്ര വിളിച്ചിരുന്നു.

sumithra rohit

എന്നാൽ സുമിത്രയെ കാണാൻ പോകുന്നതിന് മുമ്പ് വിവേക് രോഹിത്തിനെ വിളിച്ച് സുമിത്ര അനുകൂല മറുപടി പറഞ്ഞുവെന്ന് അറിയിച്ചു. എന്നാൽ ഇന്നത്തെ പ്രൊമോയിലും സുമിത്രമായുള്ള വിവാഹക്കാര്യം അല്ല വിവേകിനോട് പറഞ്ഞത്. പക്ഷെ വിവേക് ആദ്യം പറഞ്ഞ കാര്യം മാത്രം മനസ്സിൽവെച്ച് സുമിത്രയെ കാണാൻ മകളുമായി എത്തിയിരിക്കുകയാണ് രോഹിത്ത്.

അതേസമയം വിവാഹക്കാര്യത്തെ പറ്റി രോഹിത്തിനോട് സംസാരിക്കുകയാണ് സുമിത്ര. വധുവിനെക്കാണാൻ നാളെ സുമിത്രാസിൽ വരണമെന്ന് പറഞ്ഞിരിക്കുന്നതാണ് അവസാന പ്രൊമോയിൽ കാണിക്കുന്നത്. സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കണമെന്ന് തന്നെയാണ് പ്രേക്ഷകരും ഒന്നടങ്കം പറയുന്നത്.

സുമിത്രയുടെ ഇളയമകൾ ശീതൾ സച്ചിനുമൊത്ത് ഒരു കോഫി ഷോപ്പിൽ ഇരിക്കുന്നതും പ്രൊമോയിൽ കാണാം. ആ കോഫി ഷോപ്പിലേക്ക് സഹോദരൻ പ്രതീഷും സുഹൃത്തുക്കളും എത്തുന്നുണ്ട്. ശീതൾ അവരെ കാണുകയും ചെയ്തു. പക്ഷെ പ്രതീഷ് ശീതളിനെയും സുഹൃത്തിനെയും കണ്ടിട്ടില്ല. ഇനി എന്താണ് ശ്രീനിലയം വീട്ടിൽ സംഭവിക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. കൂടുതൽ പ്രേക്ഷകരുടെയും ആവശ്യം സുമിത്ര രോഹിത്തുമായി ഒന്നിക്കുന്നത് കാണാനാണ്.

സുമിത്രയും രോഹിത്തും ഒന്നിച്ചാൽ അത് മലയാള സീരിയൽ രംഗത്തെ ചരിത്രമായിരിക്കും എന്നാണ് ഒരു ആരാധകൻ പറയുന്നത്. ഈ കമൻ്റിനെ അനുകൂലിച്ച് നിരവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്. സുമിത്ര രോഹിത് വിവാഹം വേണം, ശ്രീകുമാർ പറഞ്ഞതാണ് അതിന്റെ ശരി. സുമിത്രക്ക് ഭർത്താവായി രോഹിത് ആയിരുന്നു വേണ്ടത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X