For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തായിരിക്കും ശ്രീനിലയത്തിന് നല്‍കാന്‍ രോഹിത് കാത്തുവെച്ച ആ സര്‍പ്രൈസ്? ആകാംക്ഷയോടെ കുടുംബവിളക്ക് പ്രേക്ഷകര്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇപ്പോഴും റെക്കോര്‍ഡ് കാഴ്ചക്കാരാണ് ഉള്ളത്. നടി മീരാ വാസുദേവാണ് സീരിയലിലെ ശക്തമായ സ്ത്രീ കഥാപാത്രമായി എത്തുന്നത്. കുടുംബജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്കിടയിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന സുമിത്രയ്ക്ക് ആരാധകരേറെയാണ്.

  തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചുപോയതെങ്കിലും മൂന്ന് മക്കളുമായി ധൈര്യത്തോടെ മുന്നോട്ട് ജീവിക്കുകയാണ് സുമിത്ര. ഇതിനിടയില്‍ മക്കള്‍ക്കും തനിക്കും ഉണ്ടാകുന്ന പലതരം പ്രതിസന്ധികളെയും സുമിത്ര തളരാതെ നേരിടുന്ന കഥയാണ് സീരിയലില്‍ പറയുന്നത്.

  Kudumbavilakku

  സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥമതിയായ സ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും എന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് വേറൊരു വിവാഹം കഴിക്കുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയെ മുന്നോട്ടു നയിക്കുന്നത്. വേദികയും അമ്മായിയമ്മയും സുമിത്രയെ പലപ്പോഴും ചതിയില്‍പ്പെടുത്താന്‍ നോക്കുന്നുണ്ടെങ്കിലും അതൊന്നും ഫലിക്കുന്നില്ല.

  പോയവാരം സുമിത്രയുടെ ദുബായ് യാത്രയും മകന്റെ ജയില്‍വാസവുമൊക്കെയായിരുന്നു സീരിയലിന്റെ പ്രതിപാദ്യം. എന്നാല്‍ ഈ വാരം ചില രഹസ്യങ്ങളാണ് ശ്രീനിലയത്തിലുള്ളവര്‍ക്ക് വേണ്ടി വെളിപ്പെടുന്നത്. പ്രേക്ഷകര്‍ക്കാകട്ടെ അതെല്ലാം പുതിയ അനുഭവങ്ങളുമാകുന്നു.

  മകനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ സുമിത്ര വിജയിച്ച കഥയായിരുന്നു കഴിഞ്ഞ ആഴ്ചയിലേത്. മകനും മരുമകള്‍ക്കുമൊപ്പം തിരികെ വീട്ടിലെത്തുമ്പോള്‍ കാത്തിരിക്കുന്ന അപ്രതീക്ഷിതവാര്‍ത്തയാണ് ഈ വാരം പ്രേക്ഷകരിലേക്കെത്തുന്നത്. സുമിത്രയോട് ആ വലിയ രഹസ്യം പങ്കുവെക്കുന്നത് രോഹിത്താണെന്നും അത് വീട്ടിലെല്ലാവരുടെയും മുന്നില്‍ വെച്ചാണെന്നുള്ളതും വ്യക്തമാണ്.

  കോളെജ് കാലത്ത് ഒപ്പം പഠിച്ച രോഹിത്താണ് ഇപ്പോള്‍ സുമിത്രയുടെ അടുത്ത സുഹൃത്ത്. ബിസിനസില്‍ മാത്രമല്ല ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും രോഹിത്താണ് സുമിത്രയുടെ രക്ഷകനാകുന്നത്. ശ്രീനിലയത്തിലെ എല്ലാവരുടെയും മുന്നില്‍ വെച്ച് രോഹിത്തിന് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് സുമിത്ര അറിയിക്കുന്നു.

  അതിനായി രോഹിത്തും ശ്രീനിലയത്തില്‍ എത്തുകയാണ്. ഒപ്പം സിദ്ധാര്‍ത്ഥും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും വീട്ടിലെ എല്ലാവരുമുണ്ട്. വീട്ടിലെ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ താന്‍ ആ സത്യം വെളിപ്പെടുത്തുമെന്നാണ് രോഹിത്ത് പറയുന്നത്. തുടക്കത്തില്‍ സുമിത്രയുടെ വിജയകരമായ ബിസിനസിനെ പുകഴ്ത്തിപ്പറയുന്ന സിദ്ധാര്‍ത്ഥിനേയും കാണാം. ആ നല്ല വാര്‍ത്ത പങ്കുവെക്കുന്നതിന്റെ സന്തോഷത്തില്‍ കേക്കുമുറിച്ച് ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ശ്രീനിലയത്തിലുള്ളവര്‍. എന്നിരുന്നാലും ശ്രീനിലയത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ രഹസ്യമെന്തെന്ന് കാത്തിരിക്കുകയാണ് കുടുംബവിളക്കിന്റെ പ്രേക്ഷകര്‍.

  Kudumbavilakku

  രോഹിത്തിന് സുമിത്രയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന കാര്യമായിരിക്കും ആ രഹസ്യമെന്നാണ് മിക്ക ആരാധകരും കമന്റ് ചെയ്യുന്നത്. അതോ ഇനി ബിസിനസിലെ പുതിയ നേട്ടങ്ങളെന്തെങ്കിലുമാണോ സുമിത്രക്ക് ബിസിനസ് വുമണ്‍ അവാര്‍ഡ് കിട്ടിക്കാണുമോ എന്നും ചിലര്‍ ചോദിക്കുന്നു. എന്നിരുന്നാലും വലിച്ചു നീട്ടാതെ കഥ വേഗം പറഞ്ഞാല്‍ മതിയെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. രഹസ്യം പറയാന്‍ ഒരു എപ്പിസോഡ് വേണമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

  സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയും സുമിത്രയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ സുമിത്ര എന്ന നന്മ നിറഞ്ഞ കഥാപാത്രത്തോട് മറ്റുചില കഥാപാത്രങ്ങള്‍ക്കും വൈരാഗ്യമുണ്ടാകുന്നുണ്ട്. ചിലതെല്ലാം വേദിക കാരണമാണെങ്കില്‍ മറ്റുചിലത് സുമിത്ര മക്കളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നതാണ്. നിരവധി നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കുടുംബവിളക്ക് സീരിയല്‍ ഓരോ എപ്പിസോഡിലും മുന്നേറുന്നത്.

  Recommended Video

  ഇനി ബിഗ്‌ബോസിൽ കേറിയാൽ ബാലാമണി ആകില്ല..പണി തന്നത് ഇവരൊക്കെ | Shalini BB 1st Exclusive Interview

  ചിലപ്പോഴൊക്കെ സീരിയലിന്റെ നെഗറ്റീവിറ്റിയെക്കുറിച്ചും നിലവാരത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. എന്നിരുന്നാലും മിക്ക വാരങ്ങളിലും മികച്ച റേറ്റിങ്ങോടെയാണ് കുടുംബവിളക്ക് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

  Read more about: asianet Kudumbavilakku
  English summary
  Rohit surprises Sumithra and her family with some good news, Kudumbavilakku serial new episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X