പുതിയ ദേവ വന്നതോടെ മുഴുവനും റൊമാന്‍സാണ്, ഞങ്ങള്‍ക്ക് കാണേണ്ടത് ഇതൊന്നുമല്ല,വിമർശനവുമായി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത്. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പാടാത്ത പൈങ്കിളിയ്ക്ക് മികച്ച പ്രേക്ഷകരുണ്ട്. റേറ്റിങ്ങിൽ മികച്ച സ്ഥാനം നേടി പരമ്പര മുന്നേറുകയാണ്.

ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം വൈറലാകുന്നു

ദേവയുടേയും കൺമണിയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. വീട്ടുജോലിക്കാരിയായ കൺമണിയെ ദേവ വിവാഹം കഴിക്കുന്നതോടെയാണ് കഥ മാറുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് സീരിയലിന്റെ പ്രമേയം. പുതുമുഖ താരങ്ങളായ മനീഷ, സൂരജ് സൺ എന്നിവരാണ് പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോകുമ്പോഴായിരുന്നു നടൻ സൂരജ് പരമ്പരയിൽ നിന്ന് പിൻമാറുന്നത്.

 പുതിയ  ദേവ

സൂരജ് സീരിയലിൽ നിന്ന് പിൻമാറിയതോടെ പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. സൂരജിനെ മടക്കി കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. എന്നാൽ ദിവസങ്ങൾക്ക് മുൻപ് പുതിയ ദേവ പരമ്പയിൽ എത്തുകയായിരുന്നു. കാസർഗോഡ് സ്വദേശിയായ ലക്ജിത്താണ് പുതിയ ദേവയായി എത്തിയത്. മാസ് എൻട്രിയിലൂടെയാണ് ലക്കിയെ അവതരിപ്പിച്ചത്. എന്നാൽ നടനെ പൂർണ്ണമായി അംഗീകരിക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല.

റൊമാൻസ്

പുതിയ ദേവ വന്നതോടെ പരമ്പര കൂടുതൽ റൊമാന്റിക് ആയിരിക്കുകയാണ്. കൺമണിയുടേയും ദേവയുടേയും മധുവിധു ആഘോഷവും റൊമാൻസുമാണ് ഇപ്പോൾ പരമ്പരയിൽ കാണിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക കഴിഞ്ഞിട്ടില്ല. മനീഷയും ലക്ജിതും തമ്മിലുള്ള കെമിസ്ട്രി കൊള്ളാമെങ്കിലും സൂരജിന്റെ അത്ര വരില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പുതിയ ദേവ അത്ര പോരയെന്നും ആരാധകർ പറയുന്നുണ്ട്.

വിമർശനം

സൂരജ് ദേവയെ അവതരിപ്പിച്ചിരുന്ന സമയത്ത് ഇങ്ങനെയായിരുന്നില്ലല്ലോ കാര്യങ്ങള്‍, എന്നും പ്രശ്‌നങ്ങളായിരുന്നുവല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കണ്‍മണിയും ദേവയും തമ്മിലുള്ള പ്രണയനിമിഷങ്ങള്‍ കാണാന്‍ ഞങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സൂരജ് മാറിയതിന് ശേഷം അത് കാണാന്‍ ഇഷ്ടമില്ലെന്നുമായിരുന്നു ആരാധകര്‍ പറയുന്നത്. വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും റേറ്റിങ്ങിൽ ആദ്യസ്ഥാനത്തുണ്ട്

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
ദേവ മാറിയത്

ആരോഗ്യ പ്രശ്നം കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് പിൻമാറിയത്. നടൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് പറഞ്ഞത്. പരമ്പരയിലേയ്ക്ക് മടങ്ങി എത്തണമെന്നുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്നാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സൂരജിന്റെ വിശദീകരണത്തില്‍ ആരാധകര്‍ തൃപ്തരല്ല. തങ്ങൾ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ പാടാത്ത പൈങ്കിളി ടീം അംഗങ്ങളോടും സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് പ്രേക്ഷകർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X