റോണ്‍സണും നീരജയ്ക്കും വിവാഹ വാര്‍ഷികം, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു നടി നീരജയുമായുളള റോണ്‍സണിന്റെ വിവാഹം കഴിഞ്ഞത്. ഹിന്ദു ആചാര പ്രകാരം നീരജയുടെ തറവാട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു അന്ന് വിവാഹത്തില്‍ പങ്കെടുത്തത്. പിന്നാലെ ഫെബ്രുവരി അവസാന വാരം എറണാകുളത്ത് വെച്ച് നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ ടെലിവിഷന്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ എന്നീ സിനിമകളിലും, നിരവധി ടിവി സീരിയലുകളിലൂടെയും ബാലതാരമായി ശ്രദ്ധേയയായ താരമായിരുന്നു നീരജ. ഭാര്യ സീരിയലിലൂടെയാണ് റോണ്‍സണ്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായത്. അതേസമയം ഇവരുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തിലായിരുന്നു വിവാഹം കഴിഞ്ഞ വിവരവും ജീവിത പങ്കാളി ആരാണെന്നും റോണ്‍സണ്‍ വെളിപ്പെടുത്തിയത്. അഭിനേതാവ് എന്നതിലുപരി ഒരു ഡോക്ടര്‍ കൂടിയാണ് നീരജ.
തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. സീരിയലുകള്‍ക്ക് പുറമെ ടിവി പരിപാടികളുടെ ഭാഗമായും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. കുറച്ച് കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്. സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലും നായകനായുമൊക്കെയാണ് റോണ്‍സണ്‍ തിളങ്ങിയത്. ഭാര്യ, സീത എന്നീ സിരിയലുകളാണ് റോണ്‍സണ്‍ വിന്‍സെന്റിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിവാഹ വാര്‍ഷിക ദിനത്തില്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ന് നിരവധി പേരാണ് എത്തിയത്.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications