ഭാര്യയില്‍ നിന്നും നായകനെ പുറത്താക്കി? സീതയിലേക്കുള്ള വരവ് വിനയായോ? ആധിയോടെ സീരിയല്‍പ്രേമികള്‍!
ഭാര്യയെന്ന പരമ്പര കാണുന്നവരാരും നന്ദനെ അവതരിപ്പിക്കുന്ന റോണ്‍സണ്‍ വിന്‍സെന്റിനെ മറന്നുകാണാനിടയില്ല. ഫിറ്റ്‌സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരം ബൈക്ക് അനായാസേന ഉയര്‍ത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഭാര്യയിലെ നന്ദന്‍ ഇത്രയ്ക്ക് ഭീകരനാണോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പരമ്പരയിലെ സുപ്രധാന കഥാപാത്രങ്ങളിലൊന്നാണ് നന്ദന്‍. എന്നാല്‍ അടുത്തിടെയായി പുതിയ താരമാണ് നന്ദനെ അവതരിപ്പിക്കുന്നത്. ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.
ഭാര്യില്‍ നിന്നും പിന്‍വാങ്ങിയ റോണ്‍സണ്‍ സീതയില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജഡായു ധര്‍മ്മനായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീതയുടെ നിഴലായി, ഒരു കൂടപ്പിറപ്പിനെ പോലെ സംരക്ഷിക്കാന്‍ താനുണ്ടാവുമെന്ന് ധര്‍മ്മന്‍ പറഞ്ഞതോടെ അദ്ദേഹത്തിന്റെ വില്ലന്‍ പരിവേഷവും മാറുകയായിരുന്നു. തന്റെ സഹോദരിയെ അപായപ്പെടുത്തിയതിന് പിന്നില്‍ ഇന്ദ്രനാണെന്ന തെറ്റിദ്ധാരണ മാറിയതോടെയാണ് ഈ മനംമാറ്റം. ഭാര്യയില്‍ നിന്നും സീതയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

ഭാര്യയില്‍ തന്റെ കഥാപാത്രത്തിനേക്കാളും പ്രാധാന്യം വില്ലന് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് താരം പിന്‍വാങ്ങിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മറ്റൊരു പരമ്പരയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ഭാര്യയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്നും അക്കാരണത്താലാണ് താരത്തെ പുറത്താക്കിയതെന്ന വ്യാഖ്യാനവുമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











