ഡോക്ടറായ ഭാര്യയെ സൂപ്പര്‍ വുമണാക്കി റോണ്‍സണ്‍ വിന്‍സെന്‍റ്! ഇപ്പോഴത്തെ വിശേഷങ്ങള്‍ ഇതൊക്കെയാണ്!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. നായകനായും വില്ലനായുമൊക്കെ തിളങ്ങിയിരുന്ന താരം അടുത്തിടെയായിരുന്നു വിവാഹിതനായത്. ഒരുകാലത്ത് ബാലതാരമായി തിളങ്ങിയ ഡോക്ടര്‍ നീരജയെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹശേഷം ഹണിമൂണിനായി ദുബായിലേക്ക് പോവാനായി തീരുമാനിച്ചിരുന്നു നീരജയും റോണ്‍സണും. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായാണ് ഇരുവരും യാത്ര റദ്ദാക്കിയത്. ആ യാത്ര ക്യാന്‍സല്‍ ചെയ്തതില്‍ സന്തോഷമുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ തങ്ങള്‍ വിദേശത്ത് കുരുങ്ങിയേനെയെന്ന് റോണ്‍സണ്‍ പറയുന്നു. ബൈക്ക് യാത്രകള്‍ ഹരമാണ് റോണ്‍സണും നീരജയ്ക്കും. അത് മിസ്സാവുന്നതിന്റെ സങ്കടമുണ്ടെന്ന് താരം പറയുന്നു.

Ronson

കൊറോണ വൈറസിനോട് പൊരുതുകയാണ് ലോകമെങ്ങും. ആ യഞ്ജത്തില്‍ ഡോക്ടറായ ഭാര്യയും പങ്കാളിയാണെന്നും റോണ്‍സണ്‍ പറയുന്നു. താനാണ് സൂപ്പര്‍ ഹീറോയെന്നായിരുന്നു കരുതിയത്. എന്നാല്‍ ഭാര്യയ്ക്ക് മുന്‍പ് തൊന്നും ഒന്നുമല്ല, അവള്‍ സൂപ്പര്‍ വുമണാണ്. ജീവന്‍ രക്ഷിക്കാനുള്ള അവളുടെ പ്രയത്‌നം കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയാല്‍ മണിക്കൂറുകളെടുത്താണ് അവള്‍ റൂമിലേക്ക് വരാറുള്ളത്. പേനയും പിന്നുമുള്‍പ്പടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാറുണ്ട്.

Ronson

ഭാര്യയെ ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടുവിടുന്നത് റോണ്‍സണാണ്. ഉത്തരവാദിത്തമുള്ള ഭര്‍ത്താവിന്റെ ജോലി സന്തോഷത്തോടെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇത് പോലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും താരം പറയുന്നു.

അനുരാഗമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയായിരുന്നു റോണ്‍സണ്‍. തെലുങ്ക് ഷോയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ലോക് ഡൗണായതിനാല്‍ ഷൂട്ടിംഗ് ദിനങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. ലോക് ഡൗണ്‍ തീരുന്നത് വരെ ഷൂട്ടിംഗിനെക്കുറിച്ചോ യാത്രകളെക്കുറിച്ചോ ആലോചിക്കേണ്ടതില്ലെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്നും റോണ്‍സണ്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X