നീരജയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമായെന്ന് റോണ്‍സണ്‍! വീട് പണി നടക്കുന്നതിടയിലാണ് ലോക്കായത്!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരങ്ങളിലൊരാളാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഭാര്യയിലെ നന്ദനിലൂടെയായിരുന്നു ഈ താരം ശ്രദ്ധിക്കപ്പെട്ടത്. നിരവധി പരമ്പരകളിലാണ് താരം പിന്നീട് അഭിനയിച്ചത്. ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും താരം മുഖം കാണിച്ചിരുന്നു. അടുത്തിടെയായിരുന്നു റോണ്‍സന്റെ വിവാഹം. ഡോക്ടര്‍ നീരജയെയായിരുന്നു താരം ജീവിതസഖിയാക്കിയത്. ബാലതാരമായി സിനിമകളില്‍ വേഷമിട്ടിരുന്നു നീരജ. വിവാഹം കഴിഞ്ഞ് രണ്ട് മാസമാവുന്നേയുള്ളൂവെന്ന് റോണ്‍സണ്‍ പറയുന്നു. ഒരേ വീട്ടിലാണ് ഭാര്യ ഇത്രയുംകാലം ജീവിച്ചത്. വീടിനോട് സെന്റിമെന്‍സുള്ളയാളാണ് പുള്ളിക്കാരിയെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധയാണ് റോണ്‍സണ്‍ നല്‍കുന്നത്. ജിം ഇല്ലാത്തത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന് താരം പറയുന്നു. കഷ്ടപ്പെടുത്ത് ഉണ്ടാക്കിയെടുത്ത ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് താരം. വീട്ടില്‍ നിന്നും അത്യാവശ്യം വര്‍ക്കൗട്ടൊക്കെ ചെയ്യുന്നുണ്ട്. കോഴിക്കോടാണ് തഥവാടെങ്കിലും താന്‍ ജനിച്ച് വളര്‍ന്നതെല്ലാം ചെന്നൈയിലാണെന്ന് റോണ്‍സണ്‍ പറയുന്നു. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബമാണ്. അച്ഛന്‍ പഴയകാല നടനാണ്. അച്ഛന്റെ സഹോദരനാണ് സിനിമാട്ടോഗ്രാഫറായ വിന്‍സെന്റ്. മുത്തച്ഛനായ ജോര്‍ജ് വിന്‍സെന്റാണ് കോഴിക്കോട്ടെ ആദ്യ സ്ുഡിയോയ ചിത്ര സ്ഥാപിച്ചത്. പാരഗണ്‍ ഹോട്ടലിന്റെ സ്ഥാനത്ത് അന്ന് സ്റ്റുഡിയോ ആയിരുന്നു.

വീട്ടുവിശേഷങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു. വീടിനോട് പ്രത്യേകിച്ച് സെന്‍റിമെന്‍സ് ഒന്നും ഉള്ളയാളല്ല. ആറാമത്തെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇടയ്ക്ക് അച്ഛന്‍ ജോലി രാജി വെച്ച് കൺസ്ട്രക്‌ഷൻ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. വീടുകൾ വയ്ക്കുക, കുറച്ചുകാലം താമസിക്കുക, വിൽക്കുക. ഈയൊരു പ്രക്രിയ പിന്നീടിങ്ങോട്ട് ആരംഭിക്കുകയായിരുന്നു. ഞങ്ങൾ നിർമിക്കുന്നത് വ്യത്യസ്തമായ തീം ഉള്ള വീടുകളാണ്. ഞങ്ങൾ തന്നെ അതിന്റെ ആദ്യ ഉപഭോക്താക്കളാകും. എന്നിട്ട് വിൽക്കും. ഇതാണ് രീതിയെന്നും റോണ്‍സണ്‍ പറയുന്നു.

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്നതിനാല്‍ കുട്ടിക്കാലം മുതലേ തന്നെ അഭിനയ മോഹമുണ്ടായിരുന്നു. പഠനമെല്ലാം കഴിഞ്ഞ ശേഷമാണ് അതിലേക്കിറങ്ങിയത്. സീരിയലുകളിൽ തുടങ്ങി പിന്നീട് തെലുങ്ക് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടയ്ക്കാണ് വീണ്ടും മലയാളത്തിൽ അവസരം വന്നത്. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകൾ ശ്രദ്ധിക്കപ്പെട്ടു. സീരിയൽ ഷൂട്ടിങ് കൂടുതലും കൊച്ചി, തിരുവനന്തപുരം ആയപ്പോൾ കോഴിക്കോട് നിന്ന് പോക്കുവരവ് ബുദ്ധിമുട്ടായി.
അടുത്തിടെയാണ് കൊച്ചിയിലേക്ക് താമസം മാറിയത്. വാടകവീട്ടിലാണ്. ചോറ്റാനിക്കരയ്ക്കടുത്ത് സ്ഥലം വാങ്ങി പുതിയ വീട് പണിതുകൊണ്ടിരിക്കുകയായിരുന്നു.ഒരുവിധം പണികൾ തീർന്നു. ഈ മാസം കയറിത്താമസിക്കാൻ ഇരുന്നതാണ്. അപ്പോഴാണ് കൊറോണയുടെ വരവ്. അതോടെ ബംഗാളികൾ എല്ലാം ലോക്കായി. ഫിനിഷിങ് പണികൾ നിന്നു. മുഴുവൻ വൈറ്റ് തീമിലാണ് പുതിയ വീട്. ഭിത്തി മുതൽ ഫർണിച്ചർ വരെ വെള്ളനിറത്തിലാണ്. ലോക്ഡൗൺ കഴിഞ്ഞു ഫിനിഷിങ് പണികൾ തീർത്ത് താമസം മാറാൻ കാത്തിരിക്കുകയാണ് ഞങ്ങളെന്നും താരം പറയുന്നു.


Click it and Unblock the Notifications