റോണ്‍സണും നീരജയും ആനപ്പുറത്ത്! താരവിവാഹത്തിന് പ്രത്യേകതകളേറെ! വീഡിയോ വൈറല്‍! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ താരങ്ങളിലൊരാളാണ് റോണ്‍സണ്‍ വിന്‍സെന്റ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബാലതാരത്തെയായിരുന്നു റോണ്‍സണ്‍ ജീവിതസഖിയാക്കിയത്. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ബാലതാരങ്ങളിലൊരാളായിരുന്നു നീരജ ഇവരുടെ വിവാഹ വിശേഷവും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രണയദിനത്തില്‍ പ്രമുഖ മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു റോണ്‍സണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
നായകനായി മാത്രമല്ല വില്ലനായും റോണ്‍സണ്‍ തിളങ്ങിയിരുന്നു. നന്മ നിറഞ്ഞ വില്ലനായെത്തിയപ്പോഴും താരത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധാലുവായ താരം സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. ജിമ്മിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇടയ്ക്ക് താരമെത്തിയിരുന്നു. റോണ്‍സന്റെ വിവാഹ വീഡിയോയും സേവ് ദി ഡേറ്റുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ താരം തന്നൊയിരുന്നു വീഡിയോ പങ്കുവെച്ചത്. വിവാഹത്തിന് പിന്നാലെയായുള്ള ചടങ്ങുകളും വിരുന്നുകളുമൊക്കെ നടന്നുവരുന്നതിനിടയിലാണ് താരം ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

നീരജയ്‌ക്കൊപ്പം റോണ്‍സണും ആനപ്പുറത്തേറി പോവുന്നതായുള്ള വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പോരാമോ നിന്‍ കൂടെ എന്ന ഗാനത്തിനൊപ്പമുള്ള വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൊന്നിന്‍ നിറമുള്ള സാരിയണിഞ്ഞ് നീരജയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞായിരുന്നു റോണ്‍സണ്‍ എത്തിയത്. ടെംപിള്‍ ഗോള്‍ഡണിഞ്ഞായിരുന്നു നീരജ പ്രത്യക്ഷപ്പെട്ടത്. പൊന്നില്‍ കുളിച്ച നവവധുവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകരും ഏറ്റെടുത്തിരുന്നു. തങ്ങളുടെ പേരുകള്‍ കൊത്തിയ ക്ലിപ്പുകളും ഇവരുടെ വസ്ത്രങ്ങളില്‍ പിടിപ്പിച്ചിരുന്നു. സ്വര്‍ണ്ണനിറത്തിലുള്ള വിവാഹ സാരിയില്‍ പേരുകള്‍ കൂടി ചേര്‍ത്തതോടെ വേഷത്തിന്‍രെ മോടികൂടുകയായിരുന്നു.


Click it and Unblock the Notifications