സുചിത്രയുടെ വിഷയം കള്ളമാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ, നിവൃത്തിയില്ലാതെയാണ് ഇറങ്ങിയത്: രോണു
അന്തരിച്ച സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണ വിവാദമായിരിക്കുകയാണ്. ആദിത്യനും താനും മരിക്കുന്നതിന് മുമ്പ് അകൽച്ചയിലായിരുന്നെന്നും നടി സുചിത്ര നായരുടെ കടന്ന് വരവാണ് വിവാഹ ജീവിതത്തിൽ പ്രശ്നമായതെന്നും രോണു പറഞ്ഞു. ആരോപണത്തോട് സുചിത്ര നായർ പ്രതികരിച്ചില്ല. അതേസമയം ആദിത്യന്റെ സീരിയലുകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച സജി സൂര്യ കഴിഞ്ഞ ദിവസം രോണുവിനെതിരെ സംസാരിച്ചു. രോണുവിന്റെ ഭാഗത്താണ് തെറ്റെന്നും സുചിത്ര ഈ സംഭവങ്ങളിലൊന്നും ഇല്ലെന്നും സജി സൂര്യ പറഞ്ഞു.
വാനമ്പാടി കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞാണ് സ്വാന്തനത്തിലെത്തുന്നത്. സുചിത്ര നായർ ഒന്നര വർഷം മുന്നേ സീരിയൽ കഴിഞ്ഞ് പോയതാണെന്നും സജി സൂര്യ പറഞ്ഞു. വീട് വെക്കാനുള്ള ഓട്ടത്തിലായിരുന്നു ആദിത്യൻ സർ. ആ സമയത്ത് എങ്ങനെ വേറൊരാൾക്ക് പെെസ കൊടുക്കാൻ പറ്റുമെന്നും സജി സൂര്യ ചോദിച്ചു. ഇപ്പോഴിതാ സജി സൂര്യയുടെ വാദങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് രോണു.

ഇന്റർവ്യൂവിൽ അവർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ ഉത്തരം നൽകി. അതിലൊരു കുഴപ്പവുമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്റെ മക്കളുടെ അനുവാദത്തോട് കൂടിയാണ്. മരിച്ച് പോയ മനുഷ്യനെ മാനം കെടുത്താൻ ഞാൻ വിചാരിച്ചിട്ടേയില്ല. ചേട്ടനെ പോലെ കണ്ടിരുന്ന പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യയുടെയും ഭർത്താവിന്റെ സഹോദരന്റെ വീഡിയോയും കണ്ടു. സജി ചേട്ടനോട് എന്റെ ആദ്യത്തെ ചോദ്യം, നിങ്ങൾ എത്ര വർഷമായി ഞങ്ങളുടെ കൂടെയുണ്ട്.
സുചിത്രയുടെ വിഷയം കള്ളമാണെന്ന് നിങ്ങൾക്ക് മുഖത്ത് നോക്കി പറയാൻ പറ്റുമോ. നിങ്ങളെല്ലാവരും ഒത്ത് ചേർന്ന് ഒരു സ്ത്രീയെ നാറ്റിക്കണമെന്ന് പറഞ്ഞ് വന്നതല്ലേ. സുചിത്രയുടെ വിഷയം കാരണമാണ് ഞാനും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. നിവൃത്തിയില്ലായിരുന്നു. സഹിക്കുന്നതിനപ്പുറമായിരുന്നെന്നും രോണു പറയുന്നു. തന്നെക്കുറിച്ച് മോശമായാണ് സജി സൂര്യ സംസാരിച്ചതെന്നും ആരോപണങ്ങൾക്ക് ഇയാൾ തെളിവ് നൽകണമെന്നും രോണു പറയുന്നുണ്ട്.
രോണുവിനെ മറ്റൊരാൾക്കൊപ്പം കണ്ടത് കൊണ്ടാണ് ആദിത്യൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും കഴിഞ്ഞ ദിവസം സജി സൂര്യ പറഞ്ഞിരുന്നു. ആദിത്യൻ സർ എന്നെയും കൂട്ടിയാണ് വീട്ടിലേക്ക് പുളളി അവിടെ ചെന്നപ്പോൾ വേറൊരു വ്യക്തിയെ കാണുന്നു. ഭയങ്കര ടെൻഷനായി ഓടി പുറത്ത് വരുന്നു. ആദിത്യൻ സർ സ്ട്രോങ്ങായ വ്യക്തിയാണ്. ഇതിന് ശേഷം പുള്ളി വിറച്ചാണ് നിന്നത്. പിന്നെ ഭാര്യയുമായി ഭയങ്കര പ്രശ്നമുണ്ടായി. രണ്ട് മൂന്ന് ദിവസം പുള്ളി വീട്ടിൽ പോയിട്ടില്ല. പിന്നീട് രോണു സ്വാന്തനം സീരിയലിന്റെ സെറ്റിലെത്തി വലിയ പ്രശ്നമുണ്ടാക്കിയെന്നും സജി സൂര്യ പറഞ്ഞു.
രോണുവിന്റെ വാദങ്ങളിൽ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. സുചിത്ര നായരുമായി സാമ്പത്തിക ഇടപാടാണ് ആദിത്യനുണ്ടായിരുന്നതെന്ന് രോണു പറയുന്നുണ്ട്. സുചിത്ര നായർ കടന്ന് വന്നതോടെ തന്റെ കുടുംബം ജീവിതത്തിൽ പ്രശ്നങ്ങളായെന്നും പറയുന്നു. രോണു പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ലെന്നാണ് പ്രധാന വിമർശനം. ആരോപണത്തോട് സുചിത്ര നായർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം തന്റെ ഭാഗത്ത് തെറ്റില്ലെന്നും സത്യം കാലം തെളിയിക്കുമെന്നുമുള്ള വാചകം സുചിത്ര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ആദിത്യൻ സംവിധാനം ചെയ്ത ഹിറ്റ് പരമ്പരയായ വാനമ്പാടിയിൽ ശ്രദ്ധേയ വേഷമാണ് സുചിത്ര നായർ ചെയ്തിരുന്നത്.


Click it and Unblock the Notifications