ചേട്ടൻ മുസ്ലീം, ഹിന്ദു മതാചാരപ്രകാരം ഞാൻ ദഹിപ്പിച്ചു, അവർ എന്നെ ഭ്രാന്തിയും മദ്യപാനിയുമാക്കി; രോണു
സാന്ത്വനം സീരിയൽ അടക്കം നിരവധി ഹിറ്റ് സീരിയലുകൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് ഒരു വർഷം മുമ്പ് അന്തരിച്ച ആദിത്യൻ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആദിത്യന്റെ ഭാര്യ രോണു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് സീരിയൽ നടി സുചിത്രയ്ക്ക് അടക്കം എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടി നിയമപരമായി നൽകാമെന്ന തീരുമാനത്തിലാണ് സുചിത്ര.
ഇപ്പോഴിതാ തന്റെ നിലവിലെ അവസ്ഥ സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് രോണു. വാടക വീട്ടിലാണ് താമസമെന്നും ഭർത്താവ് തുടക്കം കുറിച്ച വീട് പണി പൂർത്തിയാക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും രോണു പറയുന്നു. വീട് പണിക്ക് വേണ്ടിയാണ് സ്വർണ്ണം മുഴുവൻ പണയം വെച്ചത്. വാടക വീട്ടിലാണ് ഇപ്പോൾ താമസം. സ്വന്തമായി വീടില്ല.

പതിനായിരം രൂപയാണ് വാടക. ആ വാടക വീട് മാറിയാൽ ഫർണ്ണീച്ചർ മുഴുവൻ കളയേണ്ടി വരും. മക്കളെ ആ വീട്ടിൽ നിന്നും പെട്ടന്ന് മാറ്റുന്നതും ശരിയാവില്ല. ഇത്രയും വാടക കൊടുത്ത് നിൽക്കണോ കൊല്ലത്തേക്ക് പോകാമായിരുന്നില്ലേയെന്ന് ചോദിച്ചവരുമുണ്ട്. പക്ഷെ മക്കൾ പഠിക്കുന്നത് തിരുവനന്തപുരത്താണ്. അവർക്ക് സ്കൂൾ ഫ്രണ്ട്സും ട്യൂഷൻ ഫ്രണ്ട്സുമെല്ലാമുണ്ട്. അതിൽ നിന്നും പെട്ടന്ന് മാറ്റിയാൽ അവരെ അത് ബാധിക്കും.
ഡെലിവറി ഗേളായി കുറച്ച് കാലം ഞാൻ ചെയ്തിരുന്നു. അവിടേയും പാരയായിരുന്നു. ഞാൻ കൊടുത്തിരുന്ന നല്ല ഫുഡിനെ ഈ രംഗത്ത് കമ്മീഷൻ മേടിച്ച് പ്രവർത്തിക്കുന്ന ചിലർ മോശം ഫുഡ്ഡായി ചിത്രീകരിച്ചു. അതാണ് എനിക്ക് പ്രശ്നമായത്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഡെലിവറി ചെയ്തിരുന്നത്. പക്ഷെ കഴിഞ്ഞ് പോകാനുള്ള വക മാത്രമെ അതിൽ നിന്നും കിട്ടിയിരുന്നുള്ളു. ചേട്ടൻ തുടങ്ങി വെച്ച വീട് പണി പൂർത്തീകരിക്കണമെന്ന് ആഗ്രഹമുണ്ട്.
അദ്ദേഹത്തിന്റെ കഷ്ടപ്പാട് ഒരുപാട് ആ വീടിന് മുകളിലുണ്ട്. ഭാര്യഭർത്താക്കന്മാരുടെ പ്രശ്നങ്ങളിൽ മൂന്നാമത് ഒരാളെ കൊണ്ടുവരാതിരിക്കുക. ആദിത്യനുമായുള്ള പിണക്കം മാറ്റാൻ ആവശ്യപ്പെട്ട് എന്റെ അടുത്ത് ആരും വന്നിട്ടില്ല. പക്ഷെ ചേട്ടന്റെ വിഷമം കേൾക്കാൻ എന്നും ആളുകൾ ഉണ്ടായിരുന്നു. ആദിത്യൻ ദുഷ്ടനും വൃത്തികെട്ടവനുമൊന്നുമല്ല. നല്ല ഭർത്താവും അച്ഛനും എല്ലാമാണ്. ഈ പ്രശ്നത്തിന്റെ പേരിൽ ഡിവോഴ്സ് ചെയ്ത് പോകാവുന്നതേയുള്ളു.
പക്ഷെ ഞങ്ങൾ അത് ചെയ്തിട്ടില്ല. വർക്ക് പ്രഷർ ചേട്ടനുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്നാലും സ്ക്രിപ്റ്റ് എഴുതും കുറച്ച് സമയം ഉറങ്ങും. ബാക്കിയുള്ള കുറച്ച് സമയമാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം ചിലവഴിക്കുന്നത്. ജോലിയോട് ഭയങ്കര ആത്മാർത്ഥതയാണെന്നും രോണു പറയുന്നു. വീടിന്റെ പ്ലാസ്റ്ററിങ് വരെ കഴിഞ്ഞു. ഗൾഫിൽ നിന്ന് അടക്കം പലരും സഹായിച്ചു.

2200 സ്ക്വയർഫീറ്റ് വീടാണ്. അഞ്ച് ബെഡ്റൂമും രണ്ട് അടുക്കളയും എല്ലാമുണ്ട്. ഇത് മുമ്പൊരിക്കൽ ഞാൻ പറഞ്ഞപ്പോൾ വരുമാനത്തിനൊത്ത് ചെലവാക്കിക്കൂടേയെന്ന് ആരോ കമന്റിട്ട് കണ്ടു. അന്ന് ചേട്ടന് ഇത്ര വലിയ വീട് പണിയാനുള്ള വരുമാനം ഉണ്ടായിരുന്നു. ആ വീട്ടിൽ ഒരു ദിവസം എങ്കിലും താമസിക്കണമെന്നത് ചേട്ടന്റെ ആഗ്രഹമായിരുന്നു. ചേട്ടൻ മരിച്ചശേഷം എന്നെ സഹായിച്ചത് ആദിത്യൻ ജയൻ ചേട്ടനാണ്.
എനിക്ക് പറയാനുള്ളത് കേൾക്കാതെയാണ് പലരും എന്നെ കുറ്റം പറയുന്നത്. ചേട്ടൻ മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്തിനാണ് ഇനി ബന്ധം ചേട്ടൻ പോയില്ലേ. അദ്ദേഹം മുസ്ലീമായിരുന്നു. എങ്കിലും ചേട്ടൻ അമ്പലത്തിൽ പോകുമായിരുന്നു. ചേട്ടന്റെ അത്തയുടേയും അമ്മയുടേയും മരണത്തിന് മാത്രമാണ് അദ്ദേഹം പള്ളിയിൽ പോയത്. ചേട്ടൻ എന്നോട് മതംമാറാൻ പറഞ്ഞിട്ടില്ല.
നമ്മുടെ ആചാരപ്രകാരമാണ് ചേട്ടനെ ഞാൻ ദഹിപ്പിച്ചത്. പള്ളിയിൽ അടക്കണമെന്ന് ചേട്ടന്റെ സഹോദരൻ വാശിപിടിച്ചിരുന്നു. ചേട്ടന് അടുപ്പമുള്ളവർ കൂടി ചേർന്ന് എന്നെ ഒരിടയ്ക്ക് ഭ്രാന്തിയാക്കിയിരുന്നു. അതും ഡോക്ടറിന് പൈസ കൊടുത്ത്. മദ്യപാനിയും സംശയം രോഗിയും എല്ലാമായി ചിത്രീകരിച്ചു. പ്രതികരിച്ചാൽ ശത്രുക്കളുണ്ടാകുമെന്നും രോണു പറയുന്നു.


Click it and Unblock the Notifications











