കളിയല്ല കാര്യം, 62-ാം വയസ്സില്‍ അച്ഛനാകാന്‍ ഒരുങ്ങി മിസ്റ്റര്‍ ബീന്‍, ഭാര്യയുടെ വയസ്സ് അറിയാമോ?
റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന് പറഞ്ഞാല്‍ അതാരാണ് എന്ന് ചോദിയ്ക്കും. എന്നാല്‍ മിസ്റ്റര്‍ ബീന്‍ എന്ന് കേട്ടാല്‍ ലോക ടെലിവിഷന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിക്കും. ആ ചിരി തന്നെയാണ് പേരിനപ്പുറവും റൊവാന്‍ അറ്റ്കിന്‍സണിന്റെ വിജയം.
റൊവാനെ ടിവി ഷോകള്‍ കണ്ടാല്‍ പൊട്ടിച്ചിരിക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ കളിയല്ലാത്ത ഒരു കാര്യം പറയാം, റൊവാന്‍ അറ്റ്കിന്‍സണ്‍ വീണ്ടും അച്ഛനാവാന്‍ പോകുന്നു. ഈ വാര്‍ത്ത കേള്‍ക്കുമ്പോഴും പലരുടെയും ചുണ്ടില്‍ ആദ്യമൊരു ചിരി വരും.

62ാം വയസ്സില്‍
അറുപത്തിരണ്ടാം വയസ്സിലാണ് റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന മിസ്റ്റര്‍ ബീന്‍ മൂന്നാമത് ഒരു കുഞ്ഞിന്റെ അച്ഛനാവാന്‍ പോകുന്നത്. സംഗതി സത്യമാണ്.

ഭാര്യയുടെ പ്രായം
മിസ്റ്റര്‍ ബീനിന് പ്രായം 62 ആണെങ്കില്‍, ഭാര്യയുടെ വയസ്സ് എത്രയാണെന്നല്ലേ ചിന്തിയ്ക്കുന്നത്.. 32 കാരിയായ ലൂയിസ് ഫോര്‍ഡിലാണ് മിസ്റ്റര്‍ ബീനിന്റെ പങ്കാളി. ഒരു നടി കൂടെയാണ് ലൂയിസ് ഫോര്‍ഡില്‍.

ഒരുമിച്ച് താമസം
ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ലൂയിസ് ഫോര്‍ഡിലുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു റൊവാന്‍. മൂന്ന് വര്‍മായി ഇരുവരും ഒന്നിച്ചാണ് താമസം.

ആദ്യ വിവാഹം
ബി ബി സി യില്‍ മുന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുനേത്ര ശാസ്ത്രിയാണ് റൊവാന്‍ അറ്റ്കിന്‍സണിന്റെ ആദ്യ ഭാര്യ. 25 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം 2013 ല്‍ അവസാനിച്ചു

മക്കളുടെ പ്രായം
അറുപത്തിരണ്ടാം വയസ്സില്‍ അച്ഛനാകാന്‍ പോകുന്ന മിസ്റ്റര്‍ ബീനിന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുടെ പ്രായം അറിയണ്ടേ.. മൂത്ത മകന് 23 ഉം, രണ്ടാമത്തെ മകള്‍ക്ക് 21 ഉം വയസ്സാണ് പ്രായം.


Click it and Unblock the Notifications











