ദിവസങ്ങള്‍ക്ക് ശേഷം മകള്‍ തിരിച്ചെത്തി, റോയയ്‌ക്കൊപ്പമുളള പുതിയ വീഡിയോ പങ്കുവെച്ച് ആര്യ

By Midhun Raj

ബഡായി ബംഗ്ലാവിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ആര്യ. രമേഷ് പരിപാടി അവതരിപ്പിച്ച പരിപാടിയില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ബഡായി ബംഗ്ലാവിന്റെ സമയത്ത് തന്നെ സിനിമകളിലും തിളങ്ങിയിരുന്നു താരം. മോളിവുഡില്‍ സഹനടിയായുളള വേഷങ്ങളിലൂടെയാണ് ആര്യ എത്തിയിരുന്നത്. അഭിനേതാവായും അവതാരകയായും സജീവമായതിന് പിന്നാലെയാണ് ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായും നടി പങ്കെടുത്തത്

ബിഗ് ബോസില്‍ അവസാനം വരെ നിന്ന താരം ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് തിരിച്ചെത്തിയത്. ബിഗ് ബോസില്‍ ഇത്തവണ ഫൈനലിസ്റ്റുകളില്‍ ഒരാളായി പ്രേക്ഷകര്‍ പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. അതേസമയം ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്തിയിരുന്നു.

മുന്‍പ് മകള്‍ റോയക്കൊപ്പമുളള

മുന്‍പ് മകള്‍ റോയക്കൊപ്പമുളള ചിത്രങ്ങളും നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ഡൗണ്‍ സമയത്തെല്ലാം മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെച്ചെല്ലാം നടി എത്തിയിരുന്നു. മുന്‍പ് ആര്യയും മകളും അവതരിപ്പിച്ച ടിക്ക് ടോക്ക് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. റോയയെ കുറിച്ച് മനസുതുറന്ന് നടി എപ്പോഴും എത്താറുണ്ട്.

റോയയുടെ പുതിയ വിശേഷങ്ങളെല്ലാം

റോയയുടെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുളള താരമാണ് ആര്യ. നടിയുടെതായി വരാറുളള ലൈവ് വീഡിയോകളിലെല്ലാം മകളും എത്താറുണ്ട്. അടുത്തിടെ മകള്‍ എവിടെ എന്ന ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവളിപ്പോള്‍ അച്ഛന്റെ വീട്ടിലാണ് ഉളളത് എന്നായിരുന്നു നടി പറഞ്ഞത്.

ലോക്ഡൗണിന് ശേഷം ഇപ്പോഴാണ്

ലോക്ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. ഇനി കുറച്ച് നാള്‍ മകള്‍ അച്ഛനൊപ്പം നില്‍ക്കട്ടെ എന്നും നടി പറഞ്ഞിരുന്നു. തുടര്‍ന്ന് ആര്യയുടെ മുന്‍ഭര്‍ത്താവ് രോഹിതിനൊപ്പമുളള റോയയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ കൂടിയാണ് രോഹിത്ത്.

അതേസമയം ദിവസങ്ങള്‍ക്ക് ശേഷം മകള്‍ തന്റെ അടുത്ത് തിരിച്ചെത്തിയതിന്റെ സ

അതേസമയം ദിവസങ്ങള്‍ക്ക് ശേഷം മകള്‍ തന്റെ അടുത്ത് തിരിച്ചെത്തിയതിന്റെ സന്തോഷവും ആര്യ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് മകള്‍ തന്റെ അടുത്ത് എത്തിയ സന്തോഷം ആര്യ പങ്കുവെച്ചത്. മുന്‍പ് തങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇപ്പോഴും രോഹിതുമായി സൗഹൃദമുണ്ടെന്ന് ആര്യ പറഞ്ഞിരുന്നു.

Recommended Video

പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam
മോഹന്‍ലാല്‍ ചിത്രം ലൈല ഒ ലൈലയിലൂടെ

മോഹന്‍ലാല്‍ ചിത്രം ലൈല ഒ ലൈലയിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് ആര്യ. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് നടി അഭിനയിച്ചത്. തുടര്‍ന്ന് പത്തിലധികം മലയാള സിനിമകളില്‍ ആര്യ അഭിനയിച്ചിരുന്നു. ഇതില്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഉറിയടിയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

Read more about: arya bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X