For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമിയും ഭർത്താവും ഒന്നിച്ചുള്ള പഴയ അഭിമുഖം ഒന്നു കണ്ടു നോക്കൂ

  |

  ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട് നിന്ന വിവാഹജീവിതമാണ് റിമിയും ഭര്‍ത്താവ് റോയിസും ചേര്‍ന്ന് അവസാനിപ്പിച്ചത്. ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്റ്റേജ് ഷോ കളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം പലപ്പോഴും കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും വാതോരാതെ സംസാരിക്കാറുള്ള റിമിയ്ക്ക് ഇതെന്ത് പറ്റിയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

  ഇപ്പോഴിതാ റിമി അവതാരകയായിട്ടെത്തുന്ന ഒന്നും ഒന്നും മൂന്നിന്റെ പഴയൊരു എപ്പിസോഡ് സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. സിനിമാ ടെലിവിഷന്‍ മേഖലയിലുള്ളവരുമായി റിമി നടത്തുന്ന ചാറ്റ്, ഗെയിം ഷോ ആണിത്. പുറത്ത് വന്ന വീഡിയോയില്‍ റിമിയുടെ ഭര്‍ത്താവ് റോയിസും കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസ്യയുമാണ് അതിഥികളായി എത്തിയത്. സാധാരണ അതിഥികളെ ചോദ്യം ചോദിപ്പിച്ച് വെള്ളം കുടിപ്പിക്കാറുള്ള റിമിയെ വെള്ളം കുടിപ്പിക്കാനുള്ള അവസരം സ്റ്റീഫന് കിട്ടിയിരിക്കുകയാണ്.

   റിമിയെ കുറിച്ച് ഭര്‍ത്താവ്

  റിമിയെ കുറിച്ച് ഭര്‍ത്താവ്

  റിമിയെയും ഭര്‍ത്താവിനെയും ചോദ്യം ചോദിപ്പിച്ച് കുഴപ്പിക്കുകയാണ് സ്റ്റീഫന്‍. റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് അവള്‍ പെട്ടെന്ന് കരയുമെന്നായിരുന്നു റോയിസിന്റെ ഉത്തരം. ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു. റോയിസിനെ കുറിച്ച് പറയുമ്പോള്‍ ഫോണ്‍ വിളിയാണ് പ്രശ്നമെന്നായിരുന്നു റിമി പറഞ്ഞത്. മാത്രമല്ല റോയിസിന് സ്നേഹിക്കാന്‍ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു. അസൂയയും കുശുമ്പൊന്നും റിമിയ്ക്ക് ഇല്ലെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. ഇതേ കാര്യമാണ് റിമിയും പറയുന്നത്.

   വിവാഹമോചിതരായോ?

  വിവാഹമോചിതരായോ?

  റിമിയുടെ വിവാഹമോചനക്കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന വാര്‍ത്ത പിന്നീട് വലിയ ചര്‍ച്ച ആവുകയായിരുന്നു. റിമിയും റോയിസും പരസ്പര സമ്മതത്തോടെ വിവാഹമോചിതാരാവാന്‍ തീരുമാനം എടുത്തു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെയാണ് റിമിയും ഭര്‍ത്താവും എത്തിയിട്ടുള്ള അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഒന്നും ഒന്നും മൂന്ന് ഇപ്പോഴും സൂപ്പര്‍ ഹിറ്റായി തുടരുകയാണ്. പരിപാടിയുടെ രണ്ടാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്.

   മീശമാധവനിലൂടെ അരങ്ങേറ്റം

  മീശമാധവനിലൂടെ അരങ്ങേറ്റം

  പള്ളി കൊയറില്‍ പാടിയിരുന്ന റിമി ടോമി ആദ്യമായി സിനിമയില്‍ പാടുന്നത് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവിയിലൂടെയായിരുന്നു. മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് പാട്ടായിരുന്നു റിമി ആദ്യമായി പാടിയത്. ഏറെ നിരൂപക പ്രശംസ സ്വന്തമാക്കിയ പാട്ടോട് കൂടി റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്ന് വന്നു. ആദ്യ ഗാനം ഹിറ്റായതോടെ വെച്ചടി വെച്ചടി കയറ്റമായിരുന്നു റിമിയ്ക്ക്. ഗായിക എന്നതിലുപരി അവതാരകയുടെ റോളിലേക്കും സിനിമ നടിയായിട്ടുമെല്ലാം റിമി എത്തി.

   വിവാഹിതയായ റിമി

  വിവാഹിതയായ റിമി

  റോയിസ് കിഴക്കൂടനുമായി 2008 ലായിരുന്നു റിമിയുടെ വിവാഹം. പാട്ട്, സിനിമ എന്നിങ്ങനെ വിവാഹശേഷം കരിയറില്‍ ഒരു മാറ്റവും റിമി വരുത്തിയിരുന്നില്ല. ആകാശത്ത് കൂടി പറന്ന് നടക്കുന്ന പറവയെ പോലെ എല്ലായിടത്തും റിമി പാറി നടന്നു. പല അഭിമുഖങ്ങളിലും റോയിസിനെ കുറിച്ച് വാചാലവുന്ന റിമിയെയാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ മാസം മുതലാണ് പതിനൊന്ന് വര്‍ഷം നീണ്ട് നിന്ന വിവാഹജീവിതം റിമി അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. എറണാകുളം കുടുംബ കോടതിയില്‍ ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു എന്നായിരുന്നു വാര്‍ത്ത വന്നതിന് പിന്നാലെ ഇരുവരും വിവാഹമോചിതരായി എന്നും ഔദ്യോഗിമല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

  റിമിയുടെ അഭിനയ ജീവിതം

  റിമിയുടെ അഭിനയ ജീവിതം

  ബല്‍റാം v/s താരദാസ് എന്ന ചിത്രത്തിലെ മാത്തപൂവേ മുത്ത് പൊഴിച്ചാട്ടേ, വാസ്തവത്തിലെ അരപ്പവന്‍ പൊന്ന് കൊണ്ട്, തുടങ്ങി റിമി പാടിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഇത്തരത്തില്‍ ഒത്തിരിയധികം ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടുള്ള റിമി ടോമി സിനിമകളിലും അഭിനയിച്ച് തുടങ്ങിയിരുന്നു. ബല്‍റാം v/s താരദാസിലൂടെ റിമി ടോമി എന്ന ഗായികയായി എത്തി. കാര്യസ്ഥന്‍, 916, അഞ്ച് സുന്ദരികളില്‍ എന്ന ചിത്രത്തില്‍ ആഷിക് അബുവിന്റെ ഗൗരി എന്ന കഥയില്‍ റിമി അഭിനയിച്ചിരുന്നു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായിട്ടുള്ള റിമിയുടെ അരങ്ങേറ്റം. ശേഷം കുഞ്ഞിരാമായണം, എന്നാലും ശരത്ത് എന്നീ ചിത്രങ്ങളിലും റിമി അഭിനയിച്ചിരുന്നു.

  English summary
  Roys talks about Rimi Tomy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X