സ്ട്രസ്... മുടി വരെ കൊഴിയുന്നു, പൈസയുണ്ടാക്കണം, ആമമോതിരം വരെ പരീക്ഷിച്ചു, എന്നെ കാണാൻ ആർക്കും താൽപര്യമില്ല!
ഷാജി കൈലസ്-ആനി ദമ്പതികളുടെ മൂന്ന് ആൺമക്കളും മാതാപിതാക്കളുടെ വഴിയെ സിനിമയിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. എന്നാൽ കാര്യമായൊരു വിജയം നേടാൻ സാധിച്ചിട്ടില്ല. അഭിനയമോഹം ഏറ്റവും കൂടുതൽ ഉള്ളത് മൂന്നാമനായ റുഷിനാണ്. യുട്യൂബ് ചാനൽ ആരംഭിച്ചശേഷം റുഷിൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറി. ഇരുപത്തിയൊന്ന് വയസ് മാത്രമെ ഉള്ളൂവെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി താൻ വല്ലാതെ മാനസീകസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണിപ്പോൾ റുഷിൻ.
പൈസയുണ്ടാക്കണമെന്ന ആഗ്രഹത്തോടെ പല കാര്യങ്ങളും ചെയ്തുവെന്നും ഒന്നും വിജയം നേടിയില്ലെന്നും താരപുത്രൻ പറയുന്നു. കഴിഞ്ഞ ദിവസം പങ്കിട്ട വ്ലോഗിന്റെ അവസാന ഭാഗത്താണ് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം റുഷിൻ സംസാരിച്ചത്. എല്ലാത്തിന്റെയും മെയിൽ ലക്ഷ്യം എനിക്ക് പൈസയുണ്ടാക്കണം എന്നതായിരുന്നു.

കാശ് വരുമെന്ന് കരുതി ആമമോതിരം വരെ വാങ്ങിയിട്ടു. ഇപ്പോൾ എനിക്ക് ഭയങ്കര സ്ട്രസാണ്. ലൈഫ് സ്റ്റക്കാണ്. യുട്യൂബ് ചാനൽ തുടങ്ങിയെങ്കിലും അച്ഛനും അമ്മയും ഉൾപ്പെടുന്ന വീഡിയോസിന് മാത്രമെ വ്യൂസ് ഉള്ളു. അവരെ കാണാനെ ആളുകൾക്ക് ഇന്ററസ്റ്റുള്ളു. എന്നെ കാണാൻ താൽപര്യമില്ല. ഞങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും കാണാനാണ് എല്ലാവർക്കും താൽപര്യം.
യെസ് അവിടെയാണ് കാര്യം വീട്ടിനകത്ത് നടക്കുന്നത് കാണാനാണ് ആൾക്കാർക്ക് താൽപര്യം. ഫെയ്സ് കുറച്ച് കൂടി ആൾക്കാർക്ക് ഫെമിലിയറായാൽ ആക്ടിങ് ഏരിയയിലേക്ക് ബൂസ്റ്റ് ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ എന്റെ ബിസിനസും എനിക്ക് മാർക്കറ്റ് ചെയ്ത് എടുക്കാൻ പറ്റും. ഇക്കാര്യങ്ങൾക്കെല്ലാം യുട്യൂബ് സഹായിക്കുമെന്നും തോന്നി. അടുത്തത് എന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുകയാണ് ഞാൻ.
അടുത്ത വീഡിയോയ്ക്കുള്ള കണ്ടന്റ് പോലും കിട്ടുന്നില്ല. സ്ട്രസ് അടിച്ച് മുടി വരെ കുറഞ്ഞു. ഇരുപത്തിയൊന്ന് വയസിൽ മുടി കൊഴിയുന്നത് അത്ര നല്ലതല്ല. എന്റെ പ്രായത്തിലുള്ള പലരും ഈ പ്രശ്നങ്ങൾ. സ്ട്രസ് മറികടക്കാൻ മാസ്റ്റേഴ്സ് ചെയ്യാൻ പോയാലോയെന്ന് ഞാൻ ചിന്തിച്ച് തുടങ്ങി. അതാകുമ്പോൾ ഒപ്പം എനിക്ക് വ്ലോഗിങും ചെയ്യാം. ഇതൊക്കെ കേട്ട് എനിക്ക് വട്ടാണോയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷെ ഇതൊക്കെ എന്റെ ഒരു പ്രശ്നമാണ്.
എന്റെ പ്രായത്തിലുള്ള പലർക്കും ഈ പ്രശ്നമുണ്ട്. മുന്നോട്ട് പോകാൻ ഒരു വഴിയില്ല. മാതാപിതാക്കൾ എന്റെ വലിയ അനുഗ്രഹമാണ്. അതുകൊണ്ടാണ് ഇവിടെ വരെയെങ്കിലും ഞാൻ എത്തി നിൽക്കുന്നത്. വ്യൂസ് കൂട്ടാൻ അവരെ ഉൾപ്പെടുത്തി ഞാൻ വീഡിയോ ചെയ്യും. അത് തീർച്ചയാണ്. സ്ട്രസ് ഈറ്റിങ് കാരണം എന്റെ തടിയൽപ്പം കൂടിയിട്ടുണ്ട്. പക്ഷെ അതൊന്നും എനിക്ക് വിഷയമല്ല.

ഇതിനെല്ലാം പുറമെ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഞാൻ ഒരു ഇൻട്രോവർട്ടാണ്. അതിന്റെ പ്രശ്നങ്ങളുമുണ്ട്. ഇത്രയും സംസാരിച്ചത് തന്നെ എങ്ങനെയാണെന്ന് എനിക്ക് ഐഡിയ ഇല്ല. എനിക്ക് എന്തെങ്കിലും സജഷൻ ഉണ്ടെങ്കിൽ തരിക. പുതിയ ഐഡിയകളുണ്ട്. ലൈഫ് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. ഞാനൊരു വിശ്വാസിയാണ്. എല്ലാം ദൈവത്തെ ഏൽപ്പിച്ചിരിക്കുകയാണ് എന്നുമാണ് റുഷിൻ പറഞ്ഞത്.
നിരവധി പേരാണ് ആശങ്കകൾ പങ്കുവെച്ച താരപുത്രനെ ആശ്വസിപ്പിക്കാൻ എത്തിയത്. 21 വയസല്ലേയുള്ളൂ. താനെന്തിനാ ആവശ്യമില്ലാതെ ഒത്തിരി കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ടെൻഷൻ അടിക്കുന്നത്. കുറച്ചുനേരം കണ്ണടച്ച് റിലാക്സ് ആയിട്ടിരിക്കുക. ഒരു കാര്യം മാത്രം ഫോക്കസ് ചെയ്ത് വിജയിപ്പിക്കുക. അതിനുശേഷം അടുത്തതിലോട്ട് പോവുക. ഇനിയും സമയം കിടപ്പുണ്ട്.
തനിക്ക് ഇപ്പോഴത്തെ ടെൻഷൻ ഒന്നും വിജയിക്കുന്നില്ലല്ലോ എന്നുള്ളതാണ്. പെട്ടെന്ന് വിജയം കിട്ടില്ല. പഠിക്കാൻ പോയൽ മതി 26 വയസ് കഴിഞ്ഞിട്ട് ജോലിക്ക് ശ്രമിക്കുന്നതാകും നല്ലതെന്ന് ചിലർ കുറിച്ചു. വ്ലോഗിങ് തുടരാനാണ് മറ്റ് ചിലർ ഉപദേശിച്ചത്.


Click it and Unblock the Notifications


