മൂന്ന് ദിവസം ആശുപത്രിയിൽ, ആരുടെയെങ്കിലും കണ്ണ് തട്ടിയോയെന്ന് സംശയം, ചരട് ജപിച്ച് കെട്ടാൻ പറഞ്ഞു; റുഷിന്‍!

മലയാളത്തിലെ സെലിബ്രിറ്റികളുടെ മക്കളിൽ പലർക്കും യുട്യൂബ് ചാനലുണ്ട്. അക്കൂട്ടത്തിൽ ഒരാൾ സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടേയും ഇളയ മകൻ റുഷിനാണ്. അടുത്തിടെയാണ് താരപുത്രൻ ചാനൽ ആരംഭിച്ചത്. വീട്ടുവിശേഷങ്ങളും തന്റെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ് വ്ലോ​ഗായി റുഷിൻ പങ്കിടാറുള്ളത്. അവയിൽ മിക്കതും വൈറലുമായിരുന്നു. നിഷ്കളങ്കമായ സംസാരവും സാധാരണക്കാരുടേത് പോലുള്ള പെരുമാറ്റവുമാണ് റുഷിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണം.

അനങ്ങാൻ കഴിയില്ലെങ്കിൽ‌ എന്തിന് വന്നു, മിയ എത്ര ഭേ​ദം; ആ വാക്കുകൾ എന്നെ തകർത്തു; സത്യാവസ്ഥ പങ്കിട്ട് ആര്യ!
അനങ്ങാൻ കഴിയില്ലെങ്കിൽ‌ എന്തിന് വന്നു, മിയ എത്ര ഭേ​ദം; ആ വാക്കുകൾ എന്നെ തകർത്തു; സത്യാവസ്ഥ പങ്കിട്ട് ആര്യ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റുഷിൻ വ്ലോ​ഗ് ചെയ്തിരുന്നില്ല. അതിന് പിന്നിലെ കാരണം പുതിയ വ്ലോ​ഗിൽ താരപുത്രൻ വെളിപ്പെടുത്തി. ഞാൻ വീഡിയോ ചെയ്തിട്ട് കുറച്ച് നാളുകളായി. അതിന് ഒരു കാരണമുണ്ടായിരുന്നു. ഹോസ്പിറ്റലൈസ്‍ഡായിരുന്നു. മൂന്ന് ദിവസത്തോളം അഡ്മിറ്റായിരുന്നു.

Rushin Shaji Kailas

എണീറ്റ് നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പനി കൂടി ടോൺസിലൈറ്റിസായി. ഇപ്പോൾ ബെറ്ററായി. പക്ഷെ ആന്റി ബയോട്ടിക്സ് എടുക്കുന്നുണ്ട്. ഒരു കാര്യം ഇതുമായി ബന്ധപ്പെട്ട് എനിക്ക് നിങ്ങളോട് പറയാനുണ്ട്. അതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. കണ്ടാമിനേറ്റ് വാട്ടർ കുടിച്ചതുകൊണ്ടാണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. ആദ്യം കേട്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല.

കടകളിൽ നിന്നും കാൻ വാട്ടർ വാങ്ങി കുടിക്കുമ്പോഴുള്ള പ്രശ്നമായിരിക്കും അത്. പനിയിലൂടെയായിരുന്നു തുടക്കം. വിട്ട് വിട്ട് പനിവരുമായിരുന്നു. ഒപ്പം തൊണ്ടവേ​ദനയും വരും. ഒരു സാധാരണ തൊണ്ടവേദനയായിട്ടാണ് ‍‍ഞാൻ അതിനെ കണ്ടിരുന്നത്. സ്ട്രപ്സിൽസും ഏലാദിയും അത് മാറാനായി കഴിക്കുകയും ചെയ്തു. പക്ഷെ അതിനൊന്നും വേദന കുറക്കാൻ കഴിഞ്ഞില്ല. മാത്രമല്ല വൈകാതെ പനിയും പിടിപെട്ടു.

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം, വല്ലാതെ ദേഷ്യം തോന്നും; തുറന്നടിച്ച് മുൻനടി മുംതാസ്
നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം, വല്ലാതെ ദേഷ്യം തോന്നും; തുറന്നടിച്ച് മുൻനടി മുംതാസ്

പനി മാറാൻ ഡോളോയും കഴിച്ചു. പക്ഷെ കുറഞ്ഞില്ല. അതിനാൽ ആശുപത്രിയിൽ പോയി. അവിടെ വെച്ച് പാരസറ്റാമോൾ ഇഞ്ചക്ഷൻ തന്നു. എന്നിട്ടും കുറവില്ല. അവസാനം എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ പരിശോധിച്ചപ്പോൾ രക്തത്തിൽ ഇൻഫക്ഷൻ കണ്ടെത്തി. അന്ന് രത്രിയുണ്ടായ ചില പരിപാടികൾ കാരണം ഒരു ട്രോമ പോലും വന്നു. ഇതുവരെ ഞാന്‍ ഫേസ് ചെയ്യാത്ത ഒരു വേറെതരം അവസ്ഥയായതുകൊണ്ട് തന്നെ എനിക്കതൊരു ട്രോമയായി. ഇച്ചിരി സീനായിരുന്നു.

രാത്രി ഒട്ടും ഉറക്കമില്ലാത്ത അവസ്ഥ. ഉറക്കക്കുറവ് കാരണം തലവേദന. ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റുന്നില്ല. ഉമിനീര്‍ പോലും തൊണ്ടവഴി ഇറങ്ങുമ്പോള്‍ വേദന. ഫുഡ് കഴിക്കാന്‍ പോലും പറ്റാത്തതാണ് എനിക്കേറ്റവും പ്രശ്‌നമായത്. ഫുഡ് കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ചെറിയ വിഷമവും ദേഷ്യവുമൊക്കെ വരും. കട്ടിയുള്ള ഫുഡ് കഴിക്കാൻ പാടില്ലായിരുന്നു.

Rushin Shaji Kailas

കഞ്ഞി കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. ഞാന്‍ ഈ വീഡിയോ ഇപ്പോള്‍ ചെയ്യാനുള്ള മറ്റൊരു കാരണം. കുറേപ്പേർ എനിക്ക് മെസേജ് അയച്ചു. വീഡിയോയ്ക്ക് വരുന്ന മെസേജുകൾ കാണുന്നുണ്ടോ?. ഒരു ചരട് ജപിച്ച് കെട്ടൂവെന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആരെങ്കിലും കണ്ണ് വച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ പോട്ടെ എന്ന് കരുതിയാണ്. എനിക്ക് കുറേ പേര്‍ മെസേജ് അയച്ചു.

എന്തെങ്കിലും ദുഷിച്ച കണ്ണായിരിക്കും ചരട് എന്തെങ്കിലും ജപിച്ച് കെട്ടാന്‍ പറഞ്ഞു. അതെന്തെങ്കിലും ഉണ്ടേല്‍ മാറിക്കോട്ടെ എന്ന ഉദ്ദേശവും ഈ വീഡിയോ ചെയ്യുന്നതിന് പിന്നിലുണ്ട്. പിന്നെ എല്ലാവരും വളരെ അധികം സൂക്ഷിക്കുക. ചൂടുവെള്ളം കുടിക്കുക. എന്റെ അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുക. ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എന്റെ അവസ്ഥ വന്നാൽ ഭീകരമായിരിക്കും. ആർക്കും ഒന്നും വരാതിരിക്കട്ടെ.

ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം; പള്ളിയിൽ പോയപ്പോൾ: ജയ്
ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം; പള്ളിയിൽ പോയപ്പോൾ: ജയ്

തൊണ്ടവേദന വന്നാൽ നിസാരമായി കാണാതെ ചികിത്സ തേടുക. ഇപ്പോഴത്തെ കാലാവസ്ഥ വെച്ച് ആരും കറങ്ങാൻ പോകരുത്. മഴയാണല്ലോ. എനിക്ക് വന്നത് നിങ്ങൾക്ക് വരാതിരിക്കാനാണ് ഞാൻ പറയുന്നത്. നമ്മുടെ നാട്ടിലെ കടകളിൽ നിന്നും വെള്ളം കുടിക്കാൻ പോലും എനിക്കിപ്പോൾ ഭയമാണെന്നും റുഷിൻ പറഞ്ഞു.

Read more about: shaji kailas annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X