ഞങ്ങള്‍ക്ക് കുഞ്ഞിക്കാലില്ലെന്ന് ജീവയും അപര്‍ണ്ണയും! വലിയ കാലേയുള്ളൂ! ചിത്രങ്ങള്‍ വൈറല്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ അവതാരകരാണ് ജീവ ജോസഫും അപര്‍ണ്ണയും. സൂര്യ മ്യൂസിക്കിലെ അവതാരകരായിരുന്നു ഇവര്‍. തന്റെ പരിപാടിയില്‍ കോ ആങ്കറായെത്തിയ അപര്‍ണ്ണയെ ജീവിതത്തിലെ ഷോയിലേക്കും ക്ഷണിക്കുകയായിരുന്നു ജീവ. പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു ഇരുവരും. പ്രണയ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെയും ഇവരെത്തിയിരുന്നു. സുഹൃത്തുക്കള്‍ ഓഡീഷന് പോയപ്പോള്‍ അവിചാരിതമായാണ് ജീവയും പരീക്ഷണം നടത്തിയത്. കൂട്ടുകാര്‍ ഇടയ്ക്ക് പുറത്തായെങ്കിലും ജീവയ്ക്ക് സെലക്ഷന്‍ കിട്ടുകയായിരുന്നു.
സിനിമാമോഹവുമായി നടക്കുന്നതിനിടയിലായിരുന്നു ജീവ അവതാരകനായെത്തിയത്. മികച്ച പിന്തുണ ലഭിച്ചതോടെ ഈ ജോലി പറ്റുമെന്ന് ബോധ്യപ്പെടുകയായിരുന്നു ജീവയ്ക്ക്. ഇതിനിടയിലായിരുന്നു സിനിമയിലെ അവസരം തേടിയെത്തിയത്. ജീവയ്ക്ക് മാത്രമല്ല അപര്‍ണ്ണയ്ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു.
പൃഥ്വിരാജ് ചിത്രമായ ജെയിംസ് ആന്‍ഡ് ആലീസില്‍ അപര്‍ണ്ണയും അഭിനയിച്ചിരുന്നു. ജീവ അഭിനയിച്ച സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റില്‍ അഭിനയിക്കുന്നുണ്ടെന്ന് താനെന്ന് താരം പറഞ്ഞിരുന്നു. സിനിമയുടെ കുറച്ച് ദിവസത്തെ ചിത്രീകരണം കഴിഞ്ഞതാണെന്നും താരം പറഞ്ഞിരുന്നു. ഇനിയും ബാക്കി നില്‍ക്കുകയാണ് ചിത്രീകരണം. മമ്മൂട്ടിയും മഞ്ജു വാര്യരും ഇതാദ്യമായാണ് ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതെന്ന പ്രത്യേകതയുണ്ട് ദി പ്രീസ്റ്റിന്.
ചിത്രങ്ങള്‍ക്ക് കടപ്പാട് : ജീവ ജോസഫ് ഇന്‍സറ്റഗ്രാം പേജ്

അടുത്തിടെയായിരുന്നു ജീവയും അപര്‍ണ്ണയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പുതിയ വീട്ടിലേക്ക് മാറിയതിനെക്കുറിച്ചും സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് അപര്‍ണ്ണ എത്തിയിരുന്നു. ഇടയ്ക്ക് ജീവയും അപര്‍ണ്ണയുടെ ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Recommended Video
ജീവ അവതരിപ്പിച്ചിരുന്ന സരിഗമപ ഗ്രാന്റ് ഫിനാലെ അടുത്തിടെയായിരുന്നു നടത്തിയത്. സര്‍ഗോച്ചേട്ടനാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ജീവ പറഞ്ഞിരുന്നു. റിയാലിറ്റി ഷോ അവതരിപ്പിച്ച് പരിചയമില്ലാത്തതിന്റെ ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍. അത് പിന്നീട് മാരിയിരുന്നു.
ജീവയുടെ അവതരണത്തിന് മികച്ച കൈയ്യടികളായിരുന്നു ലഭിച്ചത്. മത്സരാര്‍ത്ഥികള്‍ക്കും വിധികര്‍ത്താക്കളുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടയാളായി മാറുകയായിരുന്നു ജീവ. ജീവയുടെ തള്ളിനെക്കുറിച്ച് പറഞ്ഞായിരുന്നു മത്സരാര്‍ത്ഥികള്‍ എത്തിയത്. വിവാഹ വാര്‍ഷിക ദിനത്തില്‍ സ്‌പെഷല്‍ ഫോട്ടോസുമായി ജീവയെത്തിയിരുന്നു.
5 വർഷമായി തോളിൽ കേറിയിട്ട് My forever വേതാളമെന്നായിരുന്നു ഫോട്ടോയ്ക്ക് ജീവ നല്‍കിയ ക്യാപ്ഷന്‍. കുഞ്ഞിക്കാൽ ഇല്ല ഇത് കുറച്ച് വലിയ കാൽ ആണെന്ന് പറഞ്ഞായിരുന്നു അടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തത്. തോളിൽ കേറിയിട്ട് ചെവി തിന്നുക എന്ന് കേട്ടിട്ടല്ലേയുള്ളു ഇന്നാ കണ്ടോയെന്ന് പറഞ്ഞും ജീവ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications