വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക്, മറ്റൊരു ചിത്രവുമായി കൂൾ ലുക്കിൽ അപർണ
അവതാരക സങ്കൽപം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെയാണ് ജീവ പ്രേക്ഷകരുടെ പ്രിയങ്കരനായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസ്സിലും സ്വീകരണ മുറികളിലും ജീവയ്ക്ക് ഇടം പിടിക്കുകയായിരുന്നു. ജീവയിലൂടെയാണ് ഭാര്യ അപർണയും പ്രേക്ഷകരുട സുപരിചിതയായത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുമായിരുന്നു.

വസ്ത്രധാരണത്തിന്റ പേരിൽ നിരവധി വിമർശനങ്ങൾ അപർണയ്ക്ക് സോഷ്യൽ മീഡിയയിലൂടെ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണ പങ്കുവെച്ച മറ്റൊരു ചിത്രമാണ്. വസ്ത്രധാരണത്തെ വിമർശിക്കുന്നത് നൽകാവുന്ന ഏറ്റവും നല്ല മറുപടിയാണ് താരത്തിന്റെ ഈ ചിത്രത്ം . ക്യാപ്ഷൻ പോലും നൽകാതെ ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അപർണയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് വസ്ത്രധാരണത്തെ വിമർശകർക്ക് ഗംഭീര മറുപടിയുമായി അപർണ്ണ എത്തിയിരുന്നു. ."എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്. എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിംഗ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്നുള്ളത് ഞാൻ തീരുമാനിക്കും..." അത് ആത്മവിശ്വാസത്തോടെ ധരിക്കുമെന്നും അപർണ്ണ തോമസ് കുറിച്ചിട്ടുണ്ട്. എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും 'പെണ്ണാ'യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം- ഇങ്ങനെയായിരുന്നു അപർണ്ണയുടെ പോസ്റ്റ്. അന്നും അപർണയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഭർത്താവ് ജീവയ്ക്കൊപ്പം സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ്സിൽ അവതാരകയായി അപർണയും എത്തുന്നുണ്ട്. ഫാമിലി റിയാലിറ്റി ഷോയായ മിസ്റ്റർ ആൻഡ് മിസിസിൽ ഇവർക്കെപ്പം ജിപിയുമുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. സംഗീത റിയാലിറ്റി ഷോയായ സരിഗമപയ്ക്ക് പകരമാണ് പുതിയ റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുന്നത്. ഞയറാഴ്ച രാത്രി 7 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. നടി മിയയും ഭർത്താവുമായിരുന്നു ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തിയത്.
കടപ്പാട്, ചിത്രംഃ അപർണ തോമസ് ഇൻസ്റ്റഗ്രാം


Click it and Unblock the Notifications