സരിഗമപ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനത്ത് എത്തി കോഴിക്കോട്ടുകാരി ആര്യനന്ദ
ഇന്ത്യയിലെ സംഗീതാസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരിപാടികളിലൊന്നാണ് സരിഗമ റിയാലിറ്റി ഷോ. വിവിധ ഭാഷകളിലായി സംപ്രേക്ഷണം ചെയ്ത പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സരിഗമപ മലയാളം ആദ്യ സീസണ്‍ അടുത്തിടെയാണ് അവസാനിച്ചിരുന്നത്. വാശിയേറിയ പോരാട്ടത്തില്‍ ലിബിനാണ് ഫൈനലില്‍ ഒന്നാമത് എത്തിയത്. പിന്നാലെ സരിഗമപ ലിറ്റില്‍ ചാംപ്‌സ് എന്ന കുട്ടികളുടെ റിയാലിറ്റി ഷോയില്‍ വിന്നറായതും ഒരു മലയാളിയാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ കോഴിക്കോട്ടുകാരി ആര്യനന്ദ ബാബുവാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

സരിഗമപയുടെ ഹിന്ദി പതിപ്പിലാണ് ഹിന്ദി ഭാഷ സംസാരിക്കാന്‍ പോലും അറിയാത്ത എഴാം ക്ലാസുകാരി വിന്നറായത്. അഞ്ച് ലക്ഷം രൂപയും ട്രോഫിയുമാണ് ആര്യനന്ദയ്ക്ക് സമ്മാനമായി ലഭിച്ചത്. ഇതോടൊപ്പം രണ്ട് ഹിന്ദി സിനിമയിലും രണ്ട് മലയാള സിനിമയിലും പാടാനുളള അവസരവും ആര്യനന്ദയ്ക്ക് ലഭിച്ചു. തെന്നിന്ത്യയില്‍ നിന്നും ഈ റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ആര്യനന്ദ ബാബു.
ഷോയിലെ അവസാന റൗണ്ടില്‍ പതിനാല് പേരില്‍ നിന്നാണ് അന്തിമറൗണ്ടിലെ ഏഴുപേരിലേക്ക് ആര്യനന്ദ എത്തിയത്. ഫൈനലില്‍ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷ്മിയ, ഗായകരായ അല്‍ക്ക യാഗ്നിക്ക്, ജാവേദ് അലി തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. ഫൈനലില്‍ മുഖ്യാതിഥികളായി ബോളിവുഡ് താരങ്ങളായ ഗോവിന്ദ, ജാക്കി ഷ്‌റോഫ്, ശക്തി കപൂര്‍ തുടങ്ങിയവരും എത്തിയിരുന്നു. സരിഗമപയുടെ ആദ്യ ഭാഗങ്ങളില്‍ ശ്രീകുമാര്‍ സാനു, ഉദിത് നാരായണന്‍, അല്‍ക്കാ യാഗ്നിക്ക് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്.
Recommended Video
ലോക്ഡൗണിന് പിന്നാലെ അടുത്തിടെയാണ് ഷോ വീണ്ടും പുനരാരംഭിച്ചിരുന്നത്. സരിഗമപയില്‍ ആര്യനന്ദ മുന്‍പ് പാടിയ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഗീത അധ്യാപകരായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും മകളാണ് ആര്യനന്ദ, കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ഗായിക ഐഡിയല്‍ പബ്ലിക്ക് സ്‌കൂള്‍ ഏഴാ ക്ലാസ് വിദ്യാര്‍ത്ഥിയാണ്.


Click it and Unblock the Notifications