»   » മലയാളികളുടെ പ്രാര്‍ത്ഥന വിഫലം, സരിഗമപ ഫൈനല്‍ കടക്കാതെ വൈഷ്ണവ് മടങ്ങി...

മലയാളികളുടെ പ്രാര്‍ത്ഥന വിഫലം, സരിഗമപ ഫൈനല്‍ കടക്കാതെ വൈഷ്ണവ് മടങ്ങി...

Posted By:
Subscribe to Filmibeat Malayalam

സിടിവി സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ മലയാളി സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ സ്വദേശി വൈഷ്ണവ് ഗിരീഷ് ഫൈനലിലെത്താതെ പുറത്തായി. ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരുടെയും വിധികര്‍ത്താക്കളുടേയും പ്രിയങ്കരാനായി വൈഷ്ണവ് മാറിയിരുന്നു. ഷോയില്‍ പങ്കെടുക്കാനെത്തിയ ഷാരുഖ് ഖാനെ വൈഷ്ണവ് എടുത്തുയര്‍ത്തിയത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംശയം വേണ്ട, രണ്ടാമൂഴം തുടങ്ങുന്നു... ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്‍! ചിത്രം ഒരുങ്ങുന്നതിങ്ങനെ...

വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

vaishnav gireesh

അഞ്ജലി, ധ്രൂന്‍ ടിക്കൂ, ഷണ്‍മുഖപ്രിയ, സോനാക്ഷി കര്‍, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. മൂന്ന് പ്രധാന മത്സരാര്‍ത്ഥികളേക്കൂടാതെ 30 പേരാണ് ഈ സീസണില്‍ വിധി നിര്‍ണയത്തിനുണ്ടായിരുന്നത്. അഞ്ജലി ഗൈക്വാഡിനേയും ശ്രേയാന്‍ ഭട്ടാചാര്യയേയുമാണ് വിജയികളായി തിരഞ്ഞെടുത്തത്.

ഓരോ തവണയും വിധി കര്‍ത്താക്കളേയും കാണികളേയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു വൈഷ്ണവ് മത്സര വേദിയില്‍ കാഴ്ച വെച്ചത്. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ വൈഷ്ണവിന് സാധിച്ചില്ല. ഇന്ത്യന്‍ ഐഡോള്‍, ഇന്ത്യന്‍ മ്യൂസിക് ലീഗ് എന്ന റിയാലിറ്റി ഷോകളിലും സാന്നിദ്ധ്യമറിയിച്ച വൈഷ്ണവ് അവിടേയും ഏവരുടേയും ഹൃദയം കവര്‍ന്ന മത്സരാര്‍ത്ഥിയായിരുന്നു.

English summary
Sa Re Ga Ma Pa Li’l Champs 2017 Vaishnav Gireesh eliminated.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam