അയാള്‍ വൃത്തികെട്ടവനും അഹങ്കാരിയുമാണ്! ശ്രീശാന്തിനെതിരെ ആഞ്ഞടിച്ച് സബാ ഖാൻ!
Recommended Video

മലയാളികളുടെ അഭിമാന താരമായ ശാന്തകുമാരന്‍ ശ്രീശാന്ത് ഇപ്പോള്‍ ടെലിവിഷനില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസില്‍ അദ്ദേഹവും പങ്കെടുക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. അവസാന നിമിഷമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് താരം അറിയിച്ചത്. തുടക്കം മുതല്‍ത്തന്നെ ഈ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വിവാദവും വിമര്‍ശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയാണ്.
പരിപാടി തുടങ്ങി രണ്ടാം ദിനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ത്തന്നെ തനിക്ക് പുറത്തേക്ക് പോണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്റെ വിസമ്മതം കാരണം ആദ്യത്തെ ടാസ്‌ക്കും ക്യാന്‍സലാക്കിയിരുന്നു. താരത്തിന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. കളിക്കളത്തില്‍ മാത്രമല്ല ബിഗ് ഹൗസിലേക്കെത്തിയപ്പോഴും ചൂടന്‍ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് താരം തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. തമാശയ്ക്ക് വേണ്ടിയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. എന്നാല്‍ കടുത്ത കളിയാണ് താരത്തിന്റേതെന്നാണ് പൊതുവിലുളള വിലയിരുത്തല്‍. ബിഗ് ബോസ് ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

രണ്ട് പേര്‍ പുറത്തായി
വാരാന്ത്യത്തിലാണ് എലിമിനേഷന്‍ നടക്കാറുള്ളത്. അത്തരത്തില്‍ മറ്റൊരു എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒന്നല്ല രണ്ടുപേര്‍ ഇത്തവണ പുറത്തേക്ക് പോവുമെന്ന് സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ആരൊക്കെയായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സബ ഖാനും സുര്‍ബി റാണയും അനൂപ് ജലോട്ടയും സൃഷ്ടി റോഡെയുമായിരുന്നു നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. സൃഷ്ടി സേഫാണെന്ന് അറിയിച്ചതിന് പിന്നാലെയായാണ് അനൂപ് ജലോട്ടയും സബ ഖാനും പുറത്തായെന്ന് സല്‍മാന്‍ വ്യക്തമാക്കിയത്.

കല്‍നായക് സീറ്റിലേക്ക്
ദീപക്കിനോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികള്‍ മാത്രമല്ല സല്‍മാന്‍ ഖാനും താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ശരിയല്ലെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. ദീപക്ക് ദരിദ്രനാണെന്നായിരുന്നു താരത്തിന്റെ കണ്ടെത്തല്‍. പണത്തിന്റെ പേരിലല്ല ഒരാളെ വിലയിരുത്തേണ്ടതെന്ന വിമര്‍ശനമായിരുന്നു പലരും ഉന്നയിച്ചത്. ടാസ്‌ക്കിന് പിന്നാലെയായാണ് കല്‍നായക് സീറ്റിലേക്ക് താരമെത്തിയത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നേഹ എത്തുമോ?
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു നേഹ. പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് താരം മത്സരത്തില്‍ നിന്നും പുറത്തായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ താരം ബിഗ് ഹൗസിലേക്ക് തിരികെയെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. വീ വാണ്ട് നേഹ ബാക്ക് എന്ന മുറവിളിയുമായി ഫാന്‍സുകാരും രംഗത്തുണ്ട്. ബിഗ് ബോസില്‍ തുടരുന്നതിനായി തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും പിന്തുണ ഇനിയും ആവശ്യമാണെന്നും താരം കുറിച്ചിരുന്നു.

മനോഹരമായ യാത്രയായിരുന്നുവെന്ന് സബ
ബിഗ് ബോസില്‍ ഇനി സബയില്ലെന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. സബയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സോമി. അപ്രതീക്ഷിതമായാണ് എല്ലാവരും ആ വാര്‍ത്ത കേട്ടതും. രണ്ടുപേര്‍ പുറത്തേക്ക് പോവുന്നുവെന്ന് കേട്ടെങ്കിലും സബയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വളരെ മനോഹരമായൊരു യാത്രയായിരുന്നു അതെന്നും ബിഗ് ബോസില്‍ നിന്നും താനൊരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും താരം പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പുറത്തേക്ക് പോവുന്നതില്‍ നിരാശ
ബിഗ് ബോസില്‍ നിന്നും പടിയിറങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും സബ പറയുന്നു. ഫേക്ക് വ്യക്തിത്വങ്ങളെ തിരിച്ചറിയാന്‍ തനിക്ക് സാധിച്ചുവെന്നും അവര്‍ക്ക് മുന്നില്‍ വികാര പ്രകടനം നടത്തിയിട്ട് കാര്യമില്ലെന്ന് മനസ്സിലായതായും താരം പറയുന്നു. ഇത്തരത്തിലൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും സബ പറഞ്ഞിരുന്നു. ശ്രീശാന്തിനെതിരെ രൂക്ഷമായ വിമര്‍ശനവും താരം ഉന്നയിച്ചിരുന്നു.

ശ്രീശാന്തായിരുന്നു പുറത്തേക്ക് പോവേണ്ടിയിരുന്നത്
താനല്ല ശ്രീശാന്തായിരുന്നു ഈ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവേണ്ടിയിരുന്നത്. ഇങ്ങനെയാണ് പോക്കെങ്കില്‍ അധികം വൈകാതെ തന്നെ അത് സംഭവിക്കും. അടുത്ത തവണ പുറത്തേക്ക് പോവുന്നതെന്ന് അദ്ദേഹമായിരിക്കുമെന്നും സബ പറയുന്നു. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ശ്രീശാന്തിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളും അതിരുവിട്ടതാണെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. അവതാരകനായ സല്‍മാന്‍ ഖാനും താരത്തെ പരസ്യമായി ശാസിച്ചിരുന്നു.

ടാസ്‌ക്കുകളില്‍ പങ്കെടുക്കില്ല
ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളിലൊന്നും അദ്ദേഹം പങ്കെടുക്കാറില്ല. ആരെങ്കിലും ആത്മാര്‍ത്ഥമായി ടാസ്‌ക്ക് ചെയ്യുകയാണെങ്കില്‍ അതെങ്ങനെ നശിപ്പിക്കാമെന്നാണ് അദ്ദേഹം ചിന്തിക്കുക. മത്സരത്തില്‍ തുടരണോ അതോ പുറത്തേക്ക് പോവണമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ലെന്നും സബ വിലയിരുത്തുന്നു. ടാസ്‌ക്കുകളില്‍ പങ്കെടുക്കാതെ ഒഴിവുകഴിവ് പറഞ്ഞ് മാറി നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

പാലില്‍ സോപ്പുപൊടി കലക്കി
സോമി കുടിക്കാനെടുത്തുവെച്ച പാലില്‍ ശ്രീശാന്ത് സോപ്പുപൊടി കലക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലായിരുന്നു. ഇതേക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നുവെന്നും സബ പറയുന്നു. തമാശയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്, സോമിയെ ഒന്ന് പേടിപ്പിക്കണമെന്ന് മാത്രമേ താനുദ്ദേശിച്ചുള്ളൂവെന്നായിരുന്നു ശ്രീ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.

അഹങ്കാരിയും നാണംകെട്ടവനുമാണ്
ബിഗ് ബോസില്‍ ഒരേയൊരു സെലിബ്രിറ്റി മാത്രമേയുള്ളൂവെന്നും അത് താനാണെന്നുമാണ് അദ്ദേഹത്തിന്‍രെ ധാരണ. മത്സരത്തില്‍ തുടരുന്നതിനായി ഏത് തരംതാണ കളിയും അദ്ദേഹം പുറത്തെടുക്കും. നിലവാരമില്ലാത്ത കഥകള്‍ പറയുന്നതിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് മോശമാവുന്നതെന്ന് അദ്ദേഹത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നും സബ പറയുന്നു.


Click it and Unblock the Notifications