ശ്രീശാന്തിനെ കുഴപ്പത്തിലാക്കിയത് ഈ സഹോദരിമാര്‍! അഭിനയത്തിന്റെ കാര്യത്തില്‍ പേളി ഒന്നുമല്ല!!

Recommended Video

അഭിനയത്തിന്റെ കാര്യത്തില്‍ പേളി ഒന്നുമല്ല!! | filmibeat Malayalam

ക്രിക്കറ്റ് താരമായി കേരളക്കരയില്‍ അഭിമാനമായി മാറിയ താരമായിരുന്നു ശ്രീശാന്ത്. ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ ശ്രീശാന്ത് കുടുങ്ങിയിരുന്നു. ശേഷം സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ശ്രീശാന്ത് സജീവമായി എത്തിയിരുന്നു. ഝലക് ധികലാജ എന്നൊരു റിയാലിറ്റി ഷോ യ്ക്ക് ശേഷം ബിഗ് ബോസ് റിയാലിറ്റി ഷോ യിലും താരം പങ്കെടുക്കാനെത്തിയിരിക്കുകയാണ്.

സെപ്റ്റംബര്‍ പതിനാറിന് ആരംഭിച്ച ഹിന്ദി ബിഗ് ബോസിലാണ് ശ്രീശാന്തും മത്സരാര്‍ത്ഥിയായി എത്തിയിരിക്കുന്നത്. ഷോ യിലെത്തിയ ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ തനിക്കിവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും പുറത്ത് പോവണമെന്നും ശ്രീശാന്ത് ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ ചില നാടക സംഭവങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്. അതിന് പിന്നില്‍ രണ്ട് സഹോദരിമാരാണെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദി ബിഗ് ബോസ്

ഹിന്ദി ബിഗ് ബോസ്

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസ് സെപ്റ്റംബര്‍ 16 നായിരുന്നു ആരംഭിച്ചത്. രണ്ടുപേര്‍ വീതമുള്ള ജോഡികള്‍ ഉള്‍പ്പെടെ പതിനേഴ് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസിലുള്ളത്. അതിലൊരാളാണ് ശ്രീശാന്ത്. നേരത്തെ ശ്രീശാന്ത് മലയാളം ബിഗ് ബോസിലുണ്ടാവുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും ഹിന്ദി ബിഗ് ബോസിന്റെ കാര്യമായിരുന്നു അത്. ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ്‍ ആണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

 വിവാദങ്ങളിൽ കുടങ്ങി ശ്രീശാന്ത്

വിവാദങ്ങളിൽ കുടങ്ങി ശ്രീശാന്ത്

ബിഗ് ബോസ് ഹിന്ദിയിലെ ഏക മലയാള നടനാണെന്നുള്ളതിനാല്‍ ശ്രീശാന്തിന്റെ എന്‍ട്രി കേരളക്കര വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ഹൗസിലെത്തി ആദ്യ എലിമിനേഷന് മുന്‍പ് തന്നെ പുറത്ത് പോവണമെന്ന ആവശ്യമാണ് ശ്രീശാന്ത് ഉന്നയിച്ചത്. ബിഗ് ബോസ് ഏല്‍പ്പിച്ച ഒരു ടാസ്‌കില്‍ ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ആ ടാസ്‌ക് തന്നെ റദ്ദാക്കി. ഇതിനെ തുര്‍ന്ന് ഹൗസിലുണ്ടായ സംസാരമാണ് ശ്രീശാന്തിനെ ഇത്തരമൊരു തീരുമാനത്തിന്റെ വക്കിലെത്തിച്ചത്. ബിഗ് ബോസ് പ്രസ് കോണ്‍ഫറന്‍സ് എന്ന ടാസ്‌കിലായിരുന്നു ശ്രീശാന്ത് പരാജയപ്പെട്ടത്.

രോഷകുലരായ മത്സരാര്‍ത്ഥികള്‍

രോഷകുലരായ മത്സരാര്‍ത്ഥികള്‍

ടാസ്‌കിന്റെ ഭാഗമായി നല്‍കിയ സംവാദത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതെ പെരുമാറിയെ ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രീ പിന്മാറുകയായിരുന്നു. ഇതോടെ ടാസ്‌ക് റദ്ദാക്കിയതായി ബിഗ് ബോസ് അറിയിച്ചു. ശ്രീശാന്ത് കാരണം ആദ്യ ടാസ്‌ക് ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശയും ദേഷ്യവും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഉണ്ടായിരുന്നു. സബ, സോമി സഹോദരിമാര്‍ ഈ വിഷയത്തിന്റെ പേരില്‍ ശ്രീയുമായി കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാവരും കൂടി അസ്വസ്ഥരാക്കിയതോടെ പുറത്ത് പോവണമെന്ന വാശിയിലായിരുന്നു ശ്രീശാന്ത്.

ബഹളമുണ്ടാക്കിയതാണ്..

ബഹളമുണ്ടാക്കിയതാണ്..

തര്‍ക്കത്തിനിടെ സോമി ശ്രീശാന്തിനെ സെല്‍ഫിഷ് എന്നായിരുന്നു വിളിച്ചത്. നീ അങ്ങനെ പറഞ്ഞത് വളര്‍ത്ത് ദോഷം കൊണ്ടെന്നായിരുന്നു ശ്രീ പറഞ്ഞത്. ഇതിന്റെ പേരില്‍ സോമി കരയുകയും സഹോദരി സബ ചോദ്യം ചെയ്യാന്‍ എത്തിയിരുന്നു. സോമി വിഷമാണെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും സബ ചോദിച്ചിരുന്നു. തന്റെ പ്രവര്‍ത്തി കാരണം ബിഗ് ബോസിലുള്ള മറ്റുള്ളവര്‍ അസ്വസ്ഥരാണെന്ന് മനസിലാക്കിയതോടെയാണ് പുറത്ത് പോവാമെന്ന് ശ്രീശാന്ത് തീരുമാനിച്ചിരുന്നത്.

 ശ്രീശാന്തിന് പിന്തുണ

ശ്രീശാന്തിന് പിന്തുണ

ബിഗ് ബോസിന് പുറത്ത് നിന്നും ശ്രീശാന്തിന് ആരാധകരുടെ വലിയ പിന്തുണയായിരുന്നു ലഭിച്ചത്. സബ, സോമി എന്നീ ഖാന്‍ സഹോദരിമാരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെ വേഗം പുറത്താക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ശ്രീശാന്തിനോട് പുറത്ത് പോവരുതെന്നും ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ടെന്നും പറയുന്നു. അവിടെ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിനാല്‍ നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പിടിച്ച് നില്‍ക്കു. എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും ചിലര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X