മനസ്സിന് മുറിവേറ്റാല്‍ ഉണങ്ങാന്‍ പാടാ! സാബുവിന്റെ പെരുമാറ്റത്തെക്കുറിച്ച് അനൂപിന്റെ വെളിപ്പെടുത്തല്‍

Recommended Video

പിണക്കം പരിഹരിക്കാതെ സാബുവും അനൂപും | filmibeat Malayalam

പ്രണയവും പരിഭവവും മാത്രമല്ല മുട്ടന്‍ വഴക്കുകളും ബിഗ് ബോസില്‍ അരങ്ങേറുന്നുണ്ട്. നിസ്സാര കാര്യത്തിന് വേണ്ടി വരെ വഴക്കിടുന്നവരാണ് പലരും. മണിക്കൂറുകള്‍ കടന്നുപോവുന്നതിനിടയില്‍ത്തന്നെ മത്സരാര്‍ത്ഥികള്‍ അക്കാര്യത്തെക്കുറിച്ച് സംസാരിച്ച് പരിഹാരവും കണ്ടെത്താറുണ്ട്. നേരത്തെ ഷിയാസും പേളിയും വഴക്കിട്ടപ്പോള്‍ ഇവര്‍ ഇനിയങ്ങോട്ട് ഒരിക്കലും മിണ്ടില്ലെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ സംഭവിച്ചുപോയതില്‍ പശ്ചാത്തപമുണ്ടെന്നും പറഞ്ഞ് ഇരുവരും ഈ വിഷയം സംസാിച്ചതോടെ ഇക്കാര്യത്തിന് തീരുമാനമാവുകയായിരുന്നു.

ഇന്നിപ്പോള്‍ പേളിയുടേയും ശ്രീനിയുടേയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഷിയാസ്. അതുപോലെ തന്നെ ബഷീറും ഷിയാസും വഴക്കിട്ടിരുന്നു. ഇനിയൊരിക്കലും ഷിയാസുമായി മിണ്ടില്ലെന്നായിരുന്നു അപ്പോള്‍ കരുതിയത്. എന്നാലിപ്പോള്‍ മനസ്സില്‍ ഒന്നും ഇല്ലെന്നും അത് ഇപ്പോള്‍ തന്നെ തീര്‍ത്തുവെന്നും താരം പറയുന്നു. അതുപോലെ സാബുവുമായുള്ള പ്രശ്‌നത്തില്‍ ഒന്നും മനസ്സില്‍ വെക്കാത മുന്നോട്ട് പോവുന്നതാണ് നല്ലതെന്നായിരുന്നു ബഷീര്‍ അനൂപിനോട് പറഞ്ഞത്. രഞ്ജിനി പോയതോടെയാണ് സാബുവും അനൂപും തമ്മിലുള്ള സൗഹൃദം ശക്തിയാര്‍ജ്ജിച്ചത്. പരസ്യമായും രഹസ്യമായും ഇവര്‍ കാര്യങ്ങളെ വിലയിരുത്തുന്നുണ്ടായിരുന്നു. ഒരുമിച്ച് മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഇരുവരും ഉടക്കിയത്. കഴിഞ്ഞ ദിവസും ഇവരുടെ പിണക്കം പരിഹരിച്ചിരുന്നില്ല.

Anoop

സാബുവുമായി തനിക്ക് അടുക്കാന്‍ കഴിയില്ലെന്നും മാനസികമായി അകല്‍ച്ച തോന്നിയെന്നുമാണ് അനൂപ് പറഞ്ഞത്. മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് സാബു വേദനിപ്പിക്കുന്നത്. ശരീരത്തിനാണ് മുറിവേറ്റതെങ്കില്‍ അത് ഉണങ്ങും. എന്നാല്‍ മനസ്സിന് മുറിവേറ്റാല്‍ അതങ്ങനെയല്ലെന്നും താരം പറയുന്നു. സാബുവിന്റെ ശ്രമങ്ങള്‍ അത്തരത്തിലാണ്. ദേഷ്യവും വൈരാഗ്യവുമൊന്നുമില്ലെങ്കിലും മാനസികമായി വല്ലൊത്തൊരു അകല്‍ച്ച തോന്നിയെന്നും അതത്ര മാറില്ലെന്നുമാണ് അനൂപിന്റെ നിലപാട്. ഇവരുടെ സൗഹൃദം പഴയ പോലെയാവാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X