ബിഗ്ബോസ് ഹൗസിൽ പ്രശ്നങ്ങൾക്ക് കാരണം സാബു! തമ്മിൽ അടിപ്പിക്കുന്നു, സാബുവിന് പണി കൊടുത്ത് സുഹൃത്ത്
വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
വ്യത്യസ്ത സ്വഭാവ ജീവിത രീതിയുള്ളവർ ഇന്റർനെറ്റോ മൊബൈൽ ഫോണോ ഇല്ലാതെ എങ്ങനെ അടച്ചിട്ട ഒരു വീട്ടിൽ താമസിക്കും. അത് നൂറ് ദിവസം. അതിനുളള ഒരു ഉത്തരമാണ് ബിഗ് ബോല് റിയാലിറ്റി ഷോ. റിയാലിറ്റി ഷോ ആരംഭിച്ചപ്പോൾ തന്നെ ഷോ ആരഭിക്കുന്നതിനും മുൻപ് തന്നെ ഷോയെ കുറിച്ചുളള വ്യാജ പ്രചരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബിഗ് ബോസ് ഷോ ശരിയല്ലെന്നു ഇത് ഉടൻ തന്നെ അവസാനിപ്പിക്കണമെന്നുള്ള കമന്റുകൾ നിറഞ്ഞിരുന്നു. എന്നാൽ റിയാലിറ്റി ഷോ ആരംഭിച്ചപ്പോഴാണ് ഷോയെ കുറിച്ചുള്ള കുടുതൽ കാര്യങ്ങൾ മനസിലായി തുടങ്ങിയത്. ഒരു വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ബിഗ് ബോസ് ഹൗസിലുളളത്. വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

വെളിപ്പെടുത്തലുമായി അർച്ചന
അർച്ചനയാണ് തെളിവു സഹിതം ഈക്കാര്യം രഞ്ജിനിയോട് പറഞ്ഞത്. സാബുവും, സുരേഷും, അനൂപും ഒറ്റക്കെട്ടാണെന്നും അവർ മൂന്നു പേരും പ്ലാൻ ചെയ്ത്താണ് ഗെയിം കളിക്കുന്നത്. ആദ്യം സാബു ചേട്ടൻ നിങ്ങളോട് കൂട്ടാവുകയായിരുന്നു. ശേഷം അനൂപ്, എന്നിട്ട് മറ്റുളളവരെ ബോധ്യപ്പെടുത്താനായി സുരേഷേട്ടനുംമായി വഴക്ക് ഉണ്ടാക്കുകയും ചെയ്തു. അത് നിങ്ങളുടെ വോട്ടിന് വേണ്ടിയാണെന്നും അർച്ചന പറഞ്ഞു.

പിന്നിൽ സാബു ചേട്ടൻ
ഈ പ്രശ്നങ്ങൾക്ക് പിന്നിൽ സാബു ആണെന്നും അർച്ചന പറഞ്ഞു. താൻ അവരുടെ ഗ്രൂപ്പിൽ ആയിരുന്നപ്പോൾ അത് മനസ്സിലാക്കിയതാണെന്നും അർച്ചന പറഞ്ഞു. ഇതിനെ കുറിച്ച് ബഷീർ പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ തുടങ്ങിയതെന്നും അർച്ചന പറഞ്ഞു

എല്ലാം മുൻകൂട്ടി പ്ലാനിങ്
സാബു എല്ലാവരേടും പറഞ്ഞ് പ്ലാൻ ചെയ്തതിന്റെ ഫലമായിട്ടാമ് രഞ്ജിനിയും ശ്വേതയും ഒരുമിച്ച് എലിമിനേഷനിൽ എത്തിയത്. അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. എലിമിനേറ്റ് ചെയ്തതിനു ശേഷം നിങ്ങൾ രണ്ടാളോടും അവർ കൂട്ടാവുകയും ചെയ്തു. അവർക്ക് നന്നായി അറിയാമായിരുന്നു നിങ്ങളിൽ ഒരാൾ ഇവിടെ നിൽക്കുമെന്നുള്ളത്. കൂടാതെ അവർ ഈവിടെ സുരക്ഷിതരായിരിക്കുമെന്നുള്ള ഉറപ്പും അവർക്കുണ്ടായിരുന്നു എന്നും അർച്ചന പറഞ്ഞു,

എല്ലാവരേയും ഉപയോഗിക്കുന്നു
ബിഗ് ബോസിലെ ബാക്കി മത്സാരാർഥികളായ ഷിയാസ്, പേളി, ശ്രീനീഷ്, ബഷീർ,അതിഥി എന്നിവരെ ഇയാർ നന്നായി ഉപയോഗിക്കുകയാണ്. ഇവരുടെ ലക്ഷ്യം ഈ മൂന്ന് പേർ അവസാനവരെ നിലനിൽക്കുക എന്നതാണ്. കൂടാതെ സാബു ചേട്ടൻ ഈ കളികൾ കളിക്കുന്നതിനു മുൻപ് മുൻകൂറ് ജാമ്യം എടുക്കുന്നുണ്ടെന്നും അർച്ചന പറഞ്ഞു. പറഞ്ഞതിനു ശേഷം കൊല്ലുന്ന സ്വഭാവമാണ് സാബുവിനെന്നും അർച്ചന പറഞ്ഞു.

ഗ്രൂപ്പ് അറ്റാക്ക്
ഇപ്പോൾ ഗ്രൂപ്പ് അറ്റാക്കാണ് ഇവർ നടത്തുന്നത്. ഞാൻ അവരുടെ ഭാഗത്ത് നിന്ന് മറിയതിനെ തുടർന്ന് എന്റെ നേർക്കും അത്തരത്തിലുളള ആക്രമണം തുടങ്ങിയിട്ടുണ്ടെന്നും അർച്ചന പറഞ്ഞു. അത് താൻ ചോദിച്ചെന്നും ആ ചോദ്യത്തിന് ഇവരുടെ കയ്യിൽ മറുപടിയില്ലായിരുന്നെന്നും അർച്ചന കൂട്ടിച്ചേർത്തു


Click it and Unblock the Notifications