സാബുവിന് ശരിയ്ക്കും ഹിമയോട് ഇഷ്ടം? രഞ്ജിനി പോയപ്പോൾ സത്യം പുറത്ത്, അനൂപിനെ തള്ളി ഹിമയെ തലോടി...
തുടക്കത്തിൽ മികച്ച സൗഹൃദത്തിന് വേദിയായിരുന്നു ബിഗ് ബോസ്.
Recommended Video

ലാലേട്ടൻ പറയുന്നത് ശരിയാണ് ബിഗ്ബോസിൽ ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രമെന്ന്. ഇപ്പോൾ അത്തരത്തിലുളള വലിയ കളികളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. പലയ ചെറിയ കാര്യങ്ങളാണ് അവസാനം ബിഗ് ബോസ് ഹൗസിൽ വലിയ കളികളായി മാറി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശത്രുക്കളായി മാറിയിരിക്കുകയാണ്. എന്നാൽ ശത്രുക്കൾ മിത്രങ്ങളാകുന്ന ഒരു കാഴ്ചയും ബിഗ്ബോസ് ഹൗസിൽ കണ്ടു വരുന്നു.
തുടക്കത്തിൽ മികച്ച സൗഹൃദത്തിന് വേദിയായിരുന്നു ബിഗ് ബോസ്. സാബുവും അനൂപും ബിഗ് ബോസിൽ വന്നതിനു ശേഷം സുഹൃത്തുക്കളായവരായിരുന്നു. ഹിമയും അനൂപും ഇവിടെ എത്തുന്നതിനും മുൻപ് തന്നെ സുഹൃത്തുക്കളായിരുന്നു. എന്നാൽ തനിയ്ക് ആ ഒരു പരിഗണന ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹിമ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇത്തവണത്തെ എവിക്ഷൻ പല സൗഹൃദങ്ങൾക്കും വെല്ലുവിളി ഉയർത്തിയിട്ടുമുണ്ട്.

ഹിമയുടെ വരവ്
ഹിമയുടെ രണ്ടാം വരവ് ബിഗ് ബോസ് ഹൗസിൽ വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പല അംഗങ്ങൾക്കും ഹിമയുടെ വരവ് അത്ര ഇഷ്ടമായിട്ടുമില്ല. അത് പെരുമാറ്റങ്ങളിൽ നിന്ന് പ്രകടവുമാണ്. ഇത്തവണത്തെ ഹിമയുടെ വരവ് കരുതി കൂട്ടിയുളളതന്നെയാണ്. ചില ആളുകളെ ടാർജറ്റ് ചെയ്ത് കളിയ്ക്കുന്നതായി ഹിമയുടെ ചലനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

സാബുവും ഹിമയും തമ്മിൽ
ബിഗ് ബോസ് ഹൗസിൽ രണ്ടു ദിശയിൽ നിൽക്കുന്ന മത്സരാർഥികളാണ് സാബുവും ഹിമയും. ഇവർ തമ്മിൽ അത്രയ്ക്ക് സ്വരച്ചേർച്ചയിലുമല്ല. വന്നപ്പോൾ തന്നെ ഹിമ സാബുവിനോടുളള താൽപര്യം പ്രകടിപ്പിച്ചിരുന്നു. അത് ബിഗ്ബോസ് ഹൗസിൽ പലർക്കും അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും ഇവർ തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിൽ സാബുവിനെ ഇറിറ്റേറ്റ് ചെയ്യുന്ന ഒരേയൊരു വ്യക്തി ഹിമയാണ്.

നോമിനേഷനിൽ
ഇത്തവണത്തെ നോമിനേഷനിൽ ഹിമ 3 വോട്ടുകൾ നേടിയിരുന്നു. അർച്ചന, ശ്രീനീഷ്, സുരേഷ് എന്നിവരാണ് ഹിമയെ നോമിനേറ്റ് ചെയ്തത്. സുരേഷിന് ആദ്യം മിതലെ ഹിമയേട് നല്ല ദേഷ്യമുണ്ടായിരുന്നു. ഇത് പല ആവർത്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നേമിനേഷനിൽ സംഭവിച്ചത് വൻ ട്വിസ്റ്റായിരുന്നു. ഇതൊരിക്കലും ബിഗ് ബോസ് ഹൗസിൽ ആരും ചിന്തിച്ചിരുന്നില്ല

ഹിമയെ രക്ഷിച്ചു
സാബുവിന്റെ മുഖ്യ ശത്രുവായ ഹിമയെ ബിഗേബോസ് നൽകിയ പവർ ഉപയോഗിച്ച് സാബു രക്ഷിക്കുകയായിരുന്നു. സുഹൃത്തായ അനൂപ് എലിമിനേഷനിൽ നിൽക്കുമ്പോഴാണ് അനൂപിനെ സഹായിക്കാതെ ഹിമയെ രക്ഷിച്ചത്. സാബുവിന്റെ ഈ നീക്കത്തെ പ്രേക്ഷകർ പല രീതിയിലാണ് നോക്കി കാണുന്നത്. ഷിയാസിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കാനുളള ഒരു നീക്കമാണ് ഇതെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്.

സാബുവിന് ഇഷ്ടം
സാബുവിന് തന്നെ ഇഷ്ടമാണെന്ന് ഹിമ പറഞ്ഞു. അതു കൊണ്ടാണ് എലിമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന തന്നെ രക്ഷിച്ചതെന്നും ഹിമ പറയുന്നു. ആത്മാർഥ മിത്രമായ അനൂപിനെ രക്ഷിക്കാതെ ഹിമയെ രക്ഷിച്ചതിനു പിന്നിൽ എന്തോ കാര്യം ഉണ്ടാകുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications











