സാബുവില്‍ നിന്നും തല്ല് ഇരന്നുവാങ്ങിയ ഹിമ! പ്രകോപനത്തിലൂടെ ലക്ഷ്യം നേടാന്‍ ശ്രമങ്ങളും! കാണൂ!

Recommended Video

ഹിമ ചെയ്തത് ശരിയോ ? നിങ്ങൾ പറയൂ | filmibeat Malayalam

ബിഗ് ബോസിലെ മത്സരം കനത്ത് വരികയാണ്. നാളുകള്‍ നീങ്ങുന്തോറും മത്സരാര്‍ത്ഥികളുടെ സ്വഭാവത്തിലും ഇത് പ്രകടമാവുന്നുണ്ട്. അന്യോന്യം വെല്ലുവിളി ഉയര്‍ത്തിയാണ് പലരും മുന്നേറുന്നത്. ഇടയ്ക്ക് പുറത്തുപോയി പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ഹിമ ശങ്കറിന്റെ പെരുമാറ്റത്തെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും പ്രേക്ഷകര്‍ മാത്രമല്ല മറ്റുള്ളവരും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. സാബുവിനെ ഉന്നം വെച്ചാണ് താരം നീങ്ങുന്നത്. സാബുവിനോട് തനിത്ത് തോന്നിയ പ്രത്യേക ഇഷ്ടത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം അത് ഗൗനിച്ചിരുന്നില്ല.

കിട്ടുന്ന അവസരങ്ങളിലെല്ലാം ഹിമ സാബുവിനെ പ്രകോപിപ്പിക്കാനും സ്‌നേഹം അറിയിക്കാനും ശ്രമിക്കാറുണ്ട്. താരത്തിന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേടിനെക്കുറിച്ച് സുരേഷും ശ്രീനിയും ബഷീറും ഷിയാസുമൊക്കെ സംസാരിച്ചതാണ്. നിസ്സാര കാര്യത്തിന് പോലും വഴക്കുണ്ടാക്കി മറ്റുള്ളവര്‍ക്കെതിരെ തിരിയുന്ന തരത്തിലാണ് ഇപ്പോഴത്തെ നീക്കം. അത്തരത്തിലൊരു ശ്രമവുമായാണ് താരം കഴിഞ്ഞ താരമെത്തിയത്. സാബുവിനെയായിരുന്നു ഇത്തവണയും ഹിമ ലക്ഷ്യമാക്കിയത്. വൈല്‍ഡ് കാര്‍ഡി എന്‍ട്രിയിലൂടെ തിരികെ മത്സരത്തിലേക്കെത്തിയ താരം ശക്തനായ എതിരാളിയെ തളര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നേറുകയാണ്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചെടികളോടുള്ള സംസാരം

ചെടികളോടുള്ള സംസാരം

ബിഗ് ബോസിലെ ഓരോ ദിനവും വ്യത്യസ്തമാണ്. പാട്ടും നൃത്തവുമായാണ് പലപ്പോഴും ഓരോ ദിവസവും തുടങ്ങുന്നത്. വീട്ടുമുറ്റത്തെ ചെടികളെച്ചൊല്ലിയുള്ള തര്‍ക്കത്തിലൂടെയാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. അവരവരുടെ ചെടികളെ പരിപാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സാബുവും ഹിമയും തര്‍ക്കം തുടങ്ങിയത്. സാബുവിനെ മനുഷ്വത്യമില്ലെന്നും പറഞ്ഞ് ഹിമ തന്റെ ചെടിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. ചെടിയോട് സംസാരിക്കുന്ന ഹിമയുടെ രീതിയെക്കുറിച്ച് സാബു പരിഹസിച്ചിരുന്നു. ഈ പരിഹാസത്തില്‍ താരം അസ്വസ്ഥയായിരുന്നു. ആ വിഷമം പേളിയുമായി പങ്കുവെച്ചിരുന്നു.

സാബുവിന്റെ വാശിയെ വിജയിപ്പിക്കില്ല

സാബുവിന്റെ വാശിയെ വിജയിപ്പിക്കില്ല

സാധനങ്ങള്‍ വാങ്ങാനുള്ള സമയമായപ്പോഴാണ് അടുത്ത തര്‍ക്കം തുടങ്ങിയത്. പോയന്റ് കടം വാങ്ങുന്നതിനെക്കുറിച്ച് അര്‍ച്ചന സാബുവിനെ പരിഹസിച്ചിരുന്നു. ഇതിനിടയിലാണ് സുരേഷും സാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്. തിരിച്ച് കൊടുക്കാനുള്ള പോയന്റല്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഇടപെട്ടതോടെയാണ് തര്‍ക്കം തീര്‍ന്നത്. എന്നാല്‍ സുരേഷും ഹിമയും ഈ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. സാബുവിന്റെ വാശിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ തീരുമാനം.

മുട്ട പൊരിക്കുന്നതിനിടയിലെ തര്‍ക്കം

മുട്ട പൊരിക്കുന്നതിനിടയിലെ തര്‍ക്കം

ഉച്ചഭക്ഷണത്തിനിടയിലാണ് സാബുവും സുരേഷും മുട്ട പൊരിച്ച് കഴിക്കാന്‍ ശ്രമിച്ചത്. പേളിയും അര്‍ച്ചനയും ഈ ശ്രമത്തെ തടഞ്ഞിരുന്നു. തമാശയായാണ് ഇവര്‍ അന്യോന്യം വെല്ലുവിളിച്ചിരുന്നത്. ഇതിനിടയിലേക്കാണ് ഹിമയെത്തിയത്. തനിക്ക് തോന്നുന്നത് പോലെയാണ് ഇനി മുട്ട കഴിക്കുന്നതെന്ന് പറഞ്ഞ് ഹിമയെത്തിയതോടെയാണ് രംഗം വഷളായത്. കാര്യം മനസ്സിലാക്കാതെ സംസാരിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും താരം അത് അവഗണിക്കുകയായിരുന്നു.

വീട്ടുകാരെ പറഞ്ഞു

വീട്ടുകാരെ പറഞ്ഞു

സാബുവിനെയായിരുന്നു ഹിമ ഉന്നം വെച്ചിരുന്നത്. സാബു ഭക്ഷണം കഴിക്കുന്നതിനിടയിലാണ് പ്രകോപനവുമായെത്തിയത്. നിന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണല്ല താന്‍ കഴിക്കുന്നതെന്നും ആഹാരത്തോട് ബഹുമാന വേണമെന്നുമായിരുന്നു സാബു പറഞ്ഞത്. അങ്ങനെ തോന്നണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം രക്ഷിതാക്കളെ വരെ ശത്രുവായി കാണുന്ന സ്വഭാവമാണ് ഹിമയുടേതെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന് പിന്തുണയുമായി സുരേഷുമെത്തിയിരുന്നു.

ഹിമയുടെ രോഷം

ഹിമയുടെ രോഷം

വീട്ടുകാരെ പറഞ്ഞത് ഹിമയെ ബാധിച്ചിരുന്നു. സാബവിനോടും സുരേഷിനോടും സ്‌മോക്കിങ് ഏരിയയിലെത്തിയും താരം പ്രശനം ഉണ്ടാക്കിയിരുന്നു. തന്‍രെ മാതാപിതാക്കളെ പറഞ്ഞപ്പോള്‍ ആര്‍ക്കും കൊണ്ടില്ലായിരുന്നുവെന്നായിരുന്നു താരത്തിന്റെ പരാതി. സ്ത്രീകളെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ലെന്നും ചെകുത്താന്റെ സ്വഭാവമാണെന്നും അ്‌ദേഹത്തിനോട് ഇഷ്ടം തോന്നിയതാണ് തന്റെ തെറ്റെന്നും ഹിമ പറഞ്ഞിരുന്നു. വീട്ടില്‍ എങ്ങനെയാണോ പെരുമാറുന്നതെന്ന് ആ സ്വഭാവം ഇവിടെ എടുക്കരുതെന്നും ഹിമ സാബുവിനോട് പറഞ്ഞിരുന്നു.

ശ്രീനിയുടെ ഇടപെടല്‍

ശ്രീനിയുടെ ഇടപെടല്‍

സാബുവിനെ വിടാതെ പിന്തുടര്‍ന്ന് ഹിമ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് മിണ്ടാതിരിക്കാനായി ഷിയാസ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരെ ചൂടാവുകയായിരുന്നു താരം. തമാശയായാണ് സാബു പ്രതികരിച്ചത്. അപ്പോഴാണ് ചായ തട്ടിമറിക്കാന്‍ ഹിമ ശ്രമം നടത്തിയത്. ഇതിനിടയിലാണ് ക്യാപ്റ്റനായ ശ്രീനിയെത്തിയതും പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചതും.

ഹിമയാണ് ചൊറിയാന്‍ പോയത്

ഹിമയാണ് ചൊറിയാന്‍ പോയത്

തനിക്ക് അവകാശപ്പെട്ട മുട്ട മാത്രമാണ് താന്‍ എടുത്തതെന്ന് സാബു വിശദീകരിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഹിമയെ പ്രകോപിപ്പിക്കാനായി സാബു പ്ലേറ്റെടുത്തിരുന്നു. ഹിമ ഇത് തട്ടിയതോടെ സാബു എഴുന്നേറ്റു. അടിക്കെടായെന്ന് പറഞ്ഞ് ഹിമയും ചീറുകയായിരുന്നു. എല്ലാവരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പിടിച്ചുമാറ്റിയതിന് ശേഷവും പോരുകോഴികളെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ രണ്ടുപേരെ വേറെ വേറെ മുറികളിലാക്കുകയായിരുന്നു. വെറുതെയിരുന്ന സാബുവിനെ പ്രകോപിപ്പിക്കാനായി പോയത് ഹിമയാണെന്നും ഇത് ചോദിച്ച് വാങ്ങിയതാണെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X