»   » സാബുവിന്റെ തരികിടകളൊക്കെ ഇനി പഴങ്കഥ! മോഹന്‍ലാലിന്റെ ആ ചോദ്യം ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് താരം!

സാബുവിന്റെ തരികിടകളൊക്കെ ഇനി പഴങ്കഥ! മോഹന്‍ലാലിന്റെ ആ ചോദ്യം ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് താരം!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
    ഇനി തരികിടയില്ലാത്ത തരികിട സാബു

    നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 16 മത്സരാര്‍ത്ഥികള്‍ക്കൊപ്പം മോഹന്‍ലാല്‍ ബിഗ് ബോസുമായെത്തിയത്. മറ്റ് ഭാഷകളില്‍ വിജയക്കുതിപ്പ് തുടരുമ്പോഴും മലയാളത്തില്‍ എന്തുകൊണ്ടില്ല എന്ന ചോദ്യത്തിന് പരിഹാരം നല്‍കിയത് ഏഷ്യാനെറ്റാണ്. വിവാദവും വിമര്‍ശനവുമൊക്കെ കൂട്ടായുണ്ടെങ്കിലും പരിപാടി മുന്നേറുകയാണ്. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുന്ന പരിപാടിയില്‍ നിന്നും ഇനിയാരൊക്കെ പോകുമെന്നുള്ള ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ത്തന്നെ പുറത്താവുമെന്ന് കരുതിയവരുടെ അസാധ്യ മുന്നേറ്റമാണ് ഇപ്പോഴത്തെ പ്രധാന സംഭവം. ടാസ്‌ക്കുകള്‍ മാത്രമല്ല അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ഞെട്ടിക്കുന്നുണ്ട്.

    വാരാന്ത്യത്തിന് മുന്നോടിയായി പതിവ് പോലെ തന്നെ വിശേഷങ്ങള്‍ തിരക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. പോയവാരത്തിലെ പ്രധാന സംഭവങ്ങളും പരാതികളെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം ചോദിച്ചത്. അതിഥിയായിരുന്നു കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍. എങ്ങനെയുണ്ടായിരുന്നു ക്യാപ്റ്റന്‍ പദവി എന്ന് ചോദിച്ചപ്പോള്‍ നന്നായിരുന്നുവെന്ന് താരം മറുപടി നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് അത്ര നല്ലതായല്ല തോന്നിയതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മുട്ടയ്ക്കായി അടിയില്ലായിരുന്നു

    അതിഥി ക്യാപ്റ്റനായപ്പോള്‍ റേഷനിങ്ങിന്റെ കാര്യങ്ങള്‍ തീരുമാനിച്ചത് സാബുവായിരുന്നു. സാബുവിനൊപ്പം ചേര്‍ന്ന് മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് തേരം നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ ക്യാപ്റ്റനാവാനാ.യി കാത്തിരിക്കുകയാണ് അദ്ദേഹമെന്നും വിമര്‍ശനവും വെല്ലുവിളികളും നേരത്തെ തന്നെയുണ്ടായിരുന്നു. അതിനാല്‍ ആദ്യം തന്നെ അദ്ദേഹത്തെ താന്‍ ഒപ്പം ചേര്‍ക്കുകയാണെന്ന് അതിഥി പറഞ്ഞിരുന്നു. മുതിര്‍ന്നയാളെന്ന നിലയില്‍ പല കാര്യങ്ങളിലും താരത്തോട് കൃത്യമായ അഭിപ്രായം ചോദിച്ചിരുന്നു. ഇടയ്ക്ക് ചില വഴക്കുകളുണ്ടായതൊഴിച്ചാല്‍ പൊതുവെ കുഴപ്പമില്ലാത്ത ആഴ്ചയായിരുന്നു കടന്നുപോയതെന്ന് സാബു പറയുന്നു. മുട്ടയ്ക്കായി അടി കൂടാത്ത ദിവസങ്ങള്‍ കൂടിയായിരുന്നു കഴിഞ്ഞുപോയത്.

    ഇരട്ടപ്പേരുകളുടെ കാര്യത്തില്‍ ഏറെ മുന്നില്‍

    ബിഗ് ബോസില്‍ എല്ലാവര്‍ക്കും ഇരട്ടപ്പേരുകളുണ്ടെന്ന് തനിക്കാറിയാമെന്നും പലരും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കേള്‍ക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൂടുതല്‍ ഇരട്ടപ്പേരുള്ളയാള്‍ക്ക് താനൊരു സമ്മാനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതോടെയാണ് ഓരോരുത്തരും ഇരട്ടപ്പേരുകളെക്കുറിച്ച് പറഞ്ഞത്. ഷിയാസായിരിക്കും വിജയി എന്നായിരുന്നു മോഹന്‍ലാല്‍ കരുതിയത്. എന്നാല്‍ സാബുവായിരുന്നു ഇക്കാര്യത്തില്‍ മുന്നിലെത്തിയത്. കാലുവാരി, തട്ടിപ്പ്, ഇരട്ടത്താപ്പ് ഗൂഗിള്‍ തുടങ്ങിയ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇത് കൂടാതെ മനസ്സില്‍ താന്‍ അദ്ദേഹത്തിന് മറ്റൊരു പേര് നല്‍കിയിട്ടുണ്ടെന്നും സുരേഷം പറഞ്ഞിരുന്നു. സത്യശീലനെന്നാണ് താന്‍ വിളിക്കുന്നതെന്നാണ് സുരേഷ് പറഞ്ഞത്.

    സാബുവിന്റെ മാറ്റത്തെക്കുറിച്ച് മോഹന്‍ലാല്‍

    സുഹൃത്തുക്കളും കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയയുമില്ലാതെ നൂറ് ദിനം ബിഗ് ബോസില്‍ കഴിയുകയെന്ന വെല്ലുവിളി ഏറ്റെടുത്താണ് മത്സരാര്‍ത്ഥികള്‍ ബിഗ് ഹൗസിലേക്കെത്തിയത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളും നല്‍കാന്‍ ബിഗ് ബോസും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മോഹന്‍ലാലും എത്താറുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്തതിലൂടെ പലരുടെയും കരിയര്‍ മാറി ണറിയുമെന്ന തരത്തിലായിരുന്നു നേരത്തെയുള്ള വാദം. സാബുവിനായിരിക്കും ഏറ്റവും കൂടുതല്‍ മാറ്റമുണ്ടാവുകയെന്നാണ് മോഹന്‍ലാലും പറഞ്ഞത്. നേരത്തെ പലരും ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

    ആ ചോദ്യത്തെക്കുറിച്ച് താരം

    തന്റെ അഭിപ്രായവും കാഴ്ചപ്പാടുകള്‍ക്കും പ്രാധാന്യം നല്‍കി മുന്നോട്ട് പോവാമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ മോഹന്‍ലാല്‍ ചോദിച്ച ആ ചോദ്യമാണ് തന്റെ ചിന്തകളെ മാറ്റി മറിച്ചതെന്ന് സാബു പറയുന്നു. ബിഗ് ബോസ് തുടങ്ങിയ സമയത്ത് നന്നായിക്കൂടേയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അന്ന് താന്‍ മനസ്സില്‍ തീരുമാനമെടുത്തുവെന്നും നന്നാവാനായിരുന്നു ആ തീരുമാനമെന്നും അത് പ്രാവര്‍ത്തികമാക്കിയെന്നും താരം പറയുന്നു.

    സാബുവിന്റെ ഡാന്‍സ്

    വ്യത്യസ്തമാര്‍ന്ന തരത്തിലാണ് ബിഗ് ബോസിലെ ഓരോ ദിനവും തുടങ്ങുന്നത്. പാട്ട് കേട്ടാണ് മത്സരാര്‍ത്ഥികള്‍ ഉണരുന്നത്. കഴിഞ്ഞ ദിവസം സാബുവും അര്‍ച്ചനയും ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. തമാശയ്ക്കായാണ് ചെയ്തത്. പിന്നീട് മത്സരാര്‍ത്ഥികള്‍ക്ക് നൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ സാബുവിനോട് ആവശ്യപ്പെട്ടിരുന്നു. രസകരമായാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് ഡാന്‍സ് പഠിപ്പിച്ച് കൊടുത്തത്. കഴിഞ്ഞ ദിവസവും മോഹന്‍ലാല്‍ അദ്ദേഹത്തിനോട് ചുവട് വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

    അതിഥിയുമായുള്ള വഴക്ക്

    രാജപദവിക്കായുള്ള യോഗ്യത നേടുന്നതിനിടയിലെ മത്സരത്തിനിടയില്‍ സാബുവും അതിഥിയും വഴക്കിട്ടിരുന്നു. ഷിയാസില്‍ നിന്നും താക്കോല്‍ മാല കൈക്കലാക്കിയ അതിഥിയായിരുന്നു റാണിയായത്. ഷിയാസിനെ തടവിലാക്കിയതോടെ താരത്തിന്റെ അധികാരം നഷ്ടമായിരുന്നു. പക്ഷേ താക്കോല്‍മാല സുരക്ഷിതമായി സൂക്ഷിച്ചാല്‍ പിറ്റേ ദിവസവും അധികാരത്തിലേറാം. ഉടുപ്പിനകത്ത് താക്കോല്‍ ഒളിപ്പിക്കാന്‍ താരം ശ്രമിച്ചതോടെ താക്കോല്‍ തട്ടിയെടുക്കാന്‍ സാബുവും ശ്രമിച്ചിരുന്നു.

    പ്രയോഗിക്കുന്ന സ്ഥിരം ആരോപണം

    അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തവനാണ് സാബുവെന്നും മത്സരത്തിനായി വൃത്തികെട്ട കളിയാണ് അദ്ദേഹം കളിക്കുന്നതെന്നുമൊക്കെയായിരുന്നു അതിഥി പറഞ്ഞത്. പിന്നീട് താക്കോല്‍ സുരേഷിന് കൈമാറുകയും ചെയ്തിരുന്നു. ഈ ആരോപണത്തില്‍ സാബു ശക്തമായ പ്രതിഷേധിച്ചിരുന്നു. ചെയ്തത് തെറ്റാണെന്ന് മനസ്സിലായതോടെ ക്ഷമാപണവുമായി അതിഥി എത്തിയിരുന്നു. പുരുഷന്‍മാര്‍ക്കെതിരെ പ്രയോഗിക്കുന്ന സ്ഥിരം ആരോപണങ്ങളിലൊന്നാണ് ഇതെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അത് തന്റെ കുടുംബത്തെക്കൂടി ബാധിക്കുമെന്നും താരം പറഞ്ഞിരുന്നു.

    മാറ്റത്തെക്കുറിച്ച് രഞ്ജിനി

    ബിഗ് ബോസില്‍ സാബു മോനും ഉണ്ടെന്നറിഞ്ഞതോടെ വഴക്കിടാന്‍ ഒരാളായതിന്റെ ത്രില്ലിലായിരുന്നു സാബു. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങളെയും കുറിച്ച് ഉടക്കിയിട്ടുള്ളതിനാല്‍ ഇനിയത് സ്ഥിരമായി മാറുമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ പിന്നീട് അത് മാറുകയും തന്റെ തെറ്റിദ്ധാരണകള്‍ മാറിയിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുന്നതിനിടയിലായിരുന്നു രഞ്ജിനി പുറത്തായത്.

    ശക്തരില്‍ ശക്തന്‍ തന്നെ

    നിലവിലെ മത്സരാര്‍ത്ഥികളില്‍ ഏറെ ശക്തനാണ് സാബു. ഏതൊക്കെ തരത്തിലുള്ള തന്ത്രങ്ങളാണ് പയറ്റേണ്ടത് എന്ന് കൃത്യമായ ബോധ്യമുള്ളയാള്‍. ഹിമയുടെ പ്രകോപനത്തിന് മുന്നില്‍ പോലും കീഴടങ്ങാതിരുന്നതും അക്കാരണത്താലാണ്. അവസാന നിമിഷമാണ് താരം രൂക്ഷമായി പ്രതികരിച്ചത്. തിരിച്ചും സ്‌നേഹിക്കണമെന്ന് പറയുന്ന നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും സാബു വ്യക്തമാക്കിയിരുന്നു.

    അന്തിമവിജയം തേടിയെത്തുമോ?

    ബിഗ് ബോസിലെ അന്തിമ വിജയിയായി താരം മാറുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന് ശക്തമായ പിന്തുണയുമായി സാബു ആര്‍മി ഗ്രൂപ്പുകളും സജീവമാണ്. നൂറാം ദിനം വരെ താരത്തെ മത്സരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള ശക്തമായ നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ബിഗ് ബോസ് മലയാളം ആദ്യ പതിപ്പിലെ വിജയിയായി താരം മാറുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.

    English summary
    Sabu shares about big boss experience

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more