സെഡായിപ്പോയി മോനൂസേ! സാബു ആര്‍മി പേജ് രജിത്ത് ആര്‍മിയാക്കിയതില്‍ പ്രതികരണവുമായി നടന്‍
ബിഗ് ബോസ് മല്‍സരാര്‍ത്ഥി രജിത്ത് കുമാറിനെ വിമര്‍ശിച്ചുകൊണ്ടുളള സാബുമോന്റെ ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിങ്ങളുടെ ആരാധന മൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമേ വിശ്വസിക്കാവൂ എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം നടന്‍ രംഗത്തെത്തിയിരുന്നത്. ഒപ്പം ഷോയില്‍ രജിത്ത് പറഞ്ഞ ചില കാര്യങ്ങളെയും സാബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സൈബര്‍ ആക്രണമത്തെ തനിക്ക് ഭയമില്ലെന്ന് പറഞ്ഞുകൊണ്ടാണ് സാബുമോന്‍ രംഗത്തെത്തിയിരുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ വിജയി കൂടിയാണ് സാബു. ഫേസ്ബുക്ക് ലൈവിന് പിന്നാലെ സാബുവിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Recommended Video

ഇതിനിടെ സാബുവിന്റെ പേരിലുണ്ടായിരുന്ന ഒരു ആര്‍മി ഗ്രൂപ്പ് ചിലര്‍ രജിത്തിന്റെ പേരിലാക്കുകയും ചെയ്തു. പിന്നാലെ സാബുവിന്റെതായി വന്ന പോസ്റ്റ് വൈറലായി മാറിയിരുന്നു. ഫേസ്ബുക്ക് ലൈവില്‍, ഞാന്‍ കുറച്ച് കാര്യങ്ങള്‍ പറയാനായിട്ട് വന്നതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സാബു എത്തിയത്. ശാസ്ത്രീയമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിക്കണമെന്നും അല്ലാത്തപക്ഷം കേള്‍ക്കുന്നവരില്‍ കുറെപ്പേര്‍ അത് വിശ്വസിക്കാന്‍ ഇടവരുമെന്നും സാബുമോന്‍ പറഞ്ഞിരുന്നു.

അല്‍പ്പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്. എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ വേണ്ടി മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുളള ഉത്തരങ്ങള്‍ ഉണ്ട്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണക്കാം.

പക്ഷേ നിങ്ങളുടെ ആരാധന മൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുളള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ എന്നും നടന്‍ പറഞ്ഞിരുന്നു. കൂടാതെ ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുളള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ. പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമെ കണക്കിലെടുക്കാവൂ.

എഴുന്നേറ്റ് നിന്ന് ചോദിക്കാനുളള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായി വന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നതെന്നും സാബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പേരിലുണ്ടായിരുന്ന ആര്‍മി ഗ്രൂപ്പ് രജിത്ത് ആര്‍മിയെന്ന് ചിലര്‍ മാറ്റിയത്.

ഫേസ്ബുക്ക് ലൈവിന് പിന്നാലെ ഇതിനുളള മറുപടിയുമായിട്ടാണ് സാബുമോന്‍ രംഗത്തെത്തിയത്. 'സെഡായി പോയി മോനൂസേ' എന്ന് കുറിച്ചുകൊണ്ടാണ് പേര് മാറ്റിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ സാബു പോസ്റ്റ് ചെയ്തത്. ട്രോള്‍ രൂപത്തിലുളള സാബുവിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം
വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications