For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിനി ഹരിദാസിന്‍റെ പ്രേമം സൂപ്പറാണ്! പൊളിഞ്ഞാല്‍ പലിശ സഹിതം തിരിച്ചെടുക്കുമെന്ന് സാബു! കാണൂ!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് രഞ്ജിനി ഹരിദാസ്. അവതാരകയ്ക്കും അപ്പുറത്ത് അഭിനേത്രിയായും ഗായികയായുമൊക്കെ താരം നിറഞ്ഞുനിന്നിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ഏഷ്യാനെറ്റിന്റെ സ്വന്തം താരമായി മാറിയത്. മിനിസ്‌ക്രീനിലെ പ്രിയ താരങ്ങള്‍ ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോഴും രഞ്ജിനി ലിസ്റ്റിലുള്ള കാര്യത്തെക്കുറിച്ച് അവസാന നിമിഷമാണ് വ്യക്തമായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ബിഗ് ഹൗസിനകത്ത് എങ്ങനെ കഴിയുമെന്നോര്‍ത്ത് തുടക്കത്തില്‍ ആശങ്കപ്പെട്ടിരുന്നു.

  ഇടവുംവലവുമായി രണ്ടു ബീവിമാര്‍! ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിന് ഗംഭീര സ്വീകരണം! ഒരു വിവാഹം കൂടി

  പേളി മാണി, ശ്വേത മേനോന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ആദ്യം രഞ്ജിനി. ബിഗ് ഹൗസിലേക്കെത്തിയപ്പോള്‍ തന്നെ സാബുവുമായി താരം ഉടക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ അപമാനത്തിന് പരാതി നല്‍കിയ സംഭവങ്ങള്‍ ഓര്‍മ്മയുള്ളതിനാല്‍ സാബുവുമായി അധികം അടുക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു രഞ്ജിനി. എന്നാല്‍ തരികിട എന്ന തന്റെ ചെല്ലപ്പേരിനെ കവച്ച് വെക്കുന്ന തരത്തില്‍ നന്മ നിറഞ്ഞവനായാണ് താരം പെരുമാറിയത്. ഇതോടെയാണ് ഇരുവരും കൂട്ടായത്. ഹിമയുടെ പ്രകോപനത്തില്‍ നിന്നും സാബുവിനെ രക്ഷിക്കാന്‍ താരം മുന്നിലുണ്ടായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി എലിമിനേഷനിലൂടെ താരം പുറത്തക്ക് പോയത്. സാബു മോന്‍ ആര്‍മിക്ക് പിന്തുണയുമായി രഞ്ജിനി എത്തിയിരുന്നു. രഞ്ജിനിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജീവിതത്തിലെ പ്രണയത്തകര്‍ച്ചയേക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം സാബു തുറന്നു പറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പനങ്കുല പോലെയുള്ള മുടി വെറുതെ വെട്ടിയതല്ല! അഖിലും അതിന് സമ്മതിച്ചു! ആ രഹസ്യത്തെക്കുറിച്ച് സംവൃത!

  അര്‍ച്ചനയുടെ ചോദ്യം

  അര്‍ച്ചനയുടെ ചോദ്യം

  മത്സരാര്‍ത്ഥികളുടെ ആഗ്രഹപ്രകാരം ബിഗ് ഹൗസില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മോഹന്‍ലാലും ശോഭനയും നായികനായകന്‍മാരായെത്തിയ മണിച്ചിത്രത്താഴായിരുന്നു പ്രദര്‍ശിപ്പിച്ചത്. പോപ് കോണും മറ്റും നല്‍കിയായിരുന്നു സിനിമാപ്രദര്‍ശനം. ഇതോടെയാണ് പലരും സന്തുഷ്ടരായത്. ഇതിന് പിന്നാലെയാണ് മറ്റൊരു ദിനം ആരംഭിച്ചത്. പാട്ട് കേട്ടാണ് മത്സരാര്‍ത്ഥികള്‍ഉറക്കമെഴുന്നേറ്റത്. അധോലോകത്തിലെ അംഗമായ സാബുവിനോട് പ്രണയത്തകര്‍ച്ചയെക്കുറിച്ച് അര്‍ച്ചന ചോദിച്ചിരുന്നു. അതിന് ശേഷമാണ് താരം തന്റെ ജീവിതത്തിലെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  പ്രണയനഷ്ടമുണ്ടായിട്ടുണ്ടോ?

  പ്രണയനഷ്ടമുണ്ടായിട്ടുണ്ടോ?

  ജീവിതത്തില്‍ പ്രണയനഷ്ടം ഉണ്ടായിട്ടുണ്ടോയെന്നായിരുന്നു അര്‍ച്ചനയ്ക്ക് അറിയേണ്ടിയിരുന്നത്. ഇഷ്ടം പോലെയുണ്ടായിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. അടുത്തിടെ താരത്തോട് പ്രണയമാണെന്നും പറഞ്ഞായിരുന്നു ഹിമ പരിപാടിയിലേക്ക് തിരികയെത്തിയത്. തനിക്ക് അനുഭവപ്പെടുന്ന കണക്ഷന്‍ തിരിച്ച് അദ്ദേഹത്തിനും അറിയിക്കുന്നതിന് വേണ്ടി താരം നടത്തിയ ശ്രമങ്ങളൊന്നും വിലപ്പോയിരുന്നില്ല. പ്രകോപനം സഹിക്കാനാവാതെ വന്നതോടെയാണ് സാബു പ്രതികരിച്ചത്. വഴക്ക് രൂക്ഷമായതോടെ കൈയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. ഇതിനെക്കുറിച്ച് മോഹന്‍ലാല്‍ ഇരുവരോടും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഹിമ പുറത്തേക്ക് പോയത്.

  രഞ്ജിനിയുടെ പ്രണയം സൂപ്പറാണ്

  രഞ്ജിനിയുടെ പ്രണയം സൂപ്പറാണ്

  പരിപാടിയില്‍ എത്തുന്നതിന് മുന്‍പ് രഞ്ജിനിയും സാബുവും കീരിയും പാമ്പുമായിരുന്നു. എന്നാല്‍ പരിപാടിയിലേക്കെത്തി അടുത്തറിഞ്ഞതോടെയാണ് രഞ്ജിനിയുടെ തെറ്റിദ്ധാരണ മാറിയതും ഇരുവരും ചങ്ക്‌സായി മാറിയതും. നേരത്തെ നല്‍കിയ പരാതിയെക്കുറിച്ച് രഞ്ജിനി സാബുവിനോട് ചോദിച്ചിരുന്നുവെങ്കിലും താരം അത് അവഗണിക്കുകയായിരുന്നു. രഞ്ജിനിയുടെ പ്രേമം സൂപ്പറാണെന്നും പ്രേമം പൊളിഞ്ഞാല്‍ കൊടുത്തതൊക്കെ തിരിച്ചെടുത്തിട്ടേ താരം പിന്‍മാറുകയുള്ളൂവെന്ന് തന്നോട് പറഞ്ഞിരുന്നതായി സാബു പറയുന്നു.

  പൈസ വാങ്ങരുത്

  പൈസ വാങ്ങരുത്

  രഞ്ജിനിയെ പ്രേമിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും പൈസയൊന്നും കടം വാങ്ങരുതെന്നും സാബു പറയുന്നു. പ്രണയം പൊളിഞ്ഞാല്‍ കൊടുത്തതൊക്കെ തിരിച്ചെടുക്കുന്ന പ്രകൃതമാണ്. അത് അങ്ങനെയാണ് വേണ്ടതെന്നും സാബു പറയുന്നു. അപ്രതീക്ഷിതമായി താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ സാബുവിനായിരുന്നു സങ്കടമായത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ താരം തിരികെ പരിപാടിയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നുണ്ട്.

  വിവാഹത്തെക്കുറിച്ച് പറഞ്ഞത്?

  വിവാഹത്തെക്കുറിച്ച് പറഞ്ഞത്?

  പേളിയുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അത്ഭുതമായിരുന്നു തനിക്കെന്നും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ഒരാളോട് പ്രണയം തോന്നുകയും അയാള്‍ക്കൊപ്പം മതി ശിഷ്ടകാലം എന്ന് തീരുമാനിക്കുകയും ചെയ്തപ്പോള്‍ താന്‍ ശരിക്കും അമ്പരന്നുപോയെന്ന് താരം പറയുന്നു. 36 വയസ്സായിട്ടും ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് തനിക്ക് ഇന്നേവരെ തോന്നിയിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരത്തെയും പലരും ചോദിച്ചിരുന്നു.

  കുട്ടിക്കളിയല്ല ജീവിതം

  കുട്ടിക്കളിയല്ല ജീവിതം

  ബിഗ് ബോസിനെപ്പോലൊരാളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം താരം നേരത്തെ പ്രകടിപ്പിച്ചിരുന്നു. വിവാഹമെന്നത് വളരെ ഗൗരവകരമായ കാര്യമാണെന്നും നോക്കിയും കണ്ടും മാത്രമേ ഇക്കാര്യത്തെക്കുറിച്ച് താന്‍ ചിന്തിക്കുകയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുന്ന പരിപാടിയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആരെങ്കിലും തിരിച്ചുവരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

  English summary
  Sabu talking anout Ranjini Haridas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X