സാബു മോനാണ് റിയല്‍ ഹീറോ! വില്ലനില്‍ നിന്നും വിജയം! പോരാത്തതിന് സിനിമയില്‍ അവസരവും! കാണൂ!
Recommended Video

നൂറാംദിനമെന്ന ലക്ഷ്യവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബിഗ് ബോസ് മലയാളം അവസാനിച്ചിരിക്കുകയാണ്. 18 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി നൂറ് ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ 5 പേരായിരുന്നു അവശേഷിച്ചിരുന്നത്. ഫിനാലെയ്ക്കിടയിലാണ് അപ്രതീക്ഷിതമായി അരിസ്റ്റോ സുരേഷും ഷിയാസും പുറത്തായത്. സ്റ്റീഫന്‍ ദേവസിയിലൂടെയാണ് ഫിനാലെ എപ്പിസോഡ് തുടങ്ങിയത്. ലൈവായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരിപാടി അവസാനിക്കുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ വിജയിയെ പ്രഖ്യാപിച്ചത്. പരിപാടിയില്‍ നിന്നും പുറത്തുപോയവരെല്ലാം
ഫിനാലെയില്‍ പങ്കെടുക്കാനായി തിരികെയെത്തിയിരുന്നു.
നാല് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിക്കൊടുവിലാണ് ബിഗ് ബോസ് ഫിനാലെ അവസാനിച്ചത്. ആരായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അവരവരുടെ പ്രിയ താരങ്ങള്‍ക്ക് പരമാവധി പിന്തുണ ഉറപ്പാക്കാന്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ടായിരുന്നു. സാബുച്ചേട്ടനാണ് ജയിക്കേണ്ടതെന്ന
നിലപാടിലായിരുന്നു പലരും. പുറത്തുനിന്നുമെത്തിയ മത്സരാര്‍ത്ഥികള്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. ഒരുകോടി രൂപയുടെ ഫ്‌ളാറ്റ് മാത്രമല്ല മറ്റ് സര്‍പ്രൈസുകളും താരത്തിനെ തേടിയെത്തിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സാബുവിന്റെ വരവ്
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയിലേക്ക് മത്സരിക്കാനായി ടെലിവിഷനിലെ പ്രിയതാരങ്ങള്‍ ശ്രമം നടത്തുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്. ബിഗ് ബോസ് തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി
മാറിയവരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. അവസാന നിമിഷമാണ് തരികിട സാബുവും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്.

അറസ്റ്റ് ആഹ്വാനത്തിനിടയില്‍
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവായ ലസിത പാലയ്ക്കല്‍ സാബു മോനെതിരെ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ താരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയത്. ടാസ്‌ക്കുകളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരാതിക്കാരി ഉന്നയിച്ചിരുന്നു.

ബുദ്ധിപരമായ നീക്കങ്ങള്‍
ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളിലെല്ലാം തന്നാലാവുംവിധത്തില്‍ സാന്നിധ്യം അറിയിച്ചയാളാണ് സാബു. മറ്റുള്ളവരെ ഊര്‍ജ്വസ്വലരാക്കി നിര്‍ത്താനും അദ്ദേഹം ശ്രമിക്കാറുണ്ട്. ഇടയ്ക്ക് മറ്റുള്ളവരുമായി വഴക്കിടാറുണ്ടെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് പരിഹരിക്കാനായി ശ്രമിക്കാറുമുണ്ട്. തുടക്കത്തിലെ തരികിട ഇമേജ് മാറിയതോടെയാണ് പലരും അദ്ദേഹത്തെ സഹോദരനായും സുഹൃത്തായും കണ്ടുതുടങ്ങിയത്. തെറ്റിദ്ധാരണകളൊക്കെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുറമേ പ്രകടിപ്പിക്കാറില്ലെങ്കിലും കൃത്യമായ നീക്കം നടത്തിയാണ് സാബു മോന്‍ മുന്നേറിയത്.

ജയിക്കേണ്ടെന്ന് പരസ്യമായി പറഞ്ഞു
ജയിക്കണമെന്നും ഫിനാലെ വരെയെത്തണമെന്നുമൊക്കെ മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞപ്പോള്‍ തനിക്ക് ജയിക്കണമെന്ന ആഗ്രഹമില്ലെന്നായിരുന്നു സാബു പറഞ്ഞത്. ഇതുവരെയുള്ള ബിഗ് ബോസ് യാത്രയില്‍ ഓരോ നിമിഷവും ആസ്വദിച്ചാണ് താന്‍ മുന്നേറിയത്. പുറമേ ജയിക്കണമെന്ന് പ്രകടമായി പറഞ്ഞിരുന്നില്ലെങ്കിലും വിജയസാധ്യത കല്‍പ്പിക്കുന്ന മത്സരാര്‍ത്ഥികളിലൊരാളാണ് താനെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നു. മറ്റ് മത്സരാര്‍ത്ഥികളും അദ്ദേഹത്തിന്റെ രഹസ്യനീക്കത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

വോട്ടില്‍ പ്രതീക്ഷയില്ല
ടാസ്‌ക്കുകളിലെ പ്രകടനം മാത്രമായിരുന്നില്ല മത്സരാര്‍ത്ഥികളെ നയിച്ചത്. പ്രേക്ഷകരുടെ വോട്ടിങ്ങ് പ്രധാന ഘടകമാണ്. ഇത്തരമൊരു പരിപാടിയുമായി എത്തുമ്പോള്‍ അത് ക്ലിക്കാവുമോയെന്നും എസ്എംഎസ് വോട്ടിങ്ങ് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്നൊക്കെ സംശയിച്ചിരുന്നുവെന്നും ഈ റിസ്‌ക്ക് വേണോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നതായി ഏഷ്യാനെറ്റ് എംഡിയായ മാധവന്‍ നായര്‍ പറഞ്ഞിരുന്നു. മലയാള ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തി
ലായിരുന്നു ഈ പരിപാടിയുടെ ഫോര്‍മാറ്റ്. മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വോട്ടിനെക്കുറിച്ചും പ്രേക്ഷക പിന്തുണയെക്കുറിച്ചും അവതാരകനായ മോഹന്‍ലാല്‍ കൃത്യമായി വിശദീകരിക്കാറുമുണ്ട്. തനിക്ക് ആര് വോട്ട് തരാനാണെന്നായിരുന്നു തുടക്കത്തില്‍ സാബുവിന്റെ ചോദ്യം.

ഇമേജ് മാറി മറിഞ്ഞു
സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെന്ന ഇമേജായിരുന്നു സാബുവിന് നേരത്തെയുണ്ടായിരുന്നത്. താരങ്ങളെയും പ്രേക്ഷകരെയും തരികിടയാക്കുന്ന സാബുവിന്റെ ഇമേജ് തന്നെ മാറി മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസില്‍ വന്നതിന് ശേഷം ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ട. ഗൂഗിള്‍ സാബുവുള്‍പ്പടെ നിരവധി ചെല്ലപ്പേരുകളായിരുന്നു ബിഗ് ബോസില്‍ അദ്ദേഹത്തിന് ലഭിച്ചത്.

പേളിക്കൊപ്പം അവസാനപോരാട്ടം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായ പേളി മാണിയും സാബുവുമായിരുന്നു അവസാന നിമിഷം കിരീടത്തിനായി പോരാടിയത്. വോട്ടുകളുടെ വ്യത്യാസത്തിലൂടെയാണ് സാബു മുന്നേറിയത്. താനാണി വിജയിച്ചതെന്നറിഞ്ഞപ്പോള്‍
സന്തോഷിച്ച സാബു വേദിയിലുണ്ടായിരുന്ന പേളിയെ കെട്ടിപ്പിടിച്ചിരുന്നു. സാബു വിജയിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകരും സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തെ പിന്തുണച്ചിരുന്നത്.

ലിജോയും വിജയ് ബാബുവും
ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തുന്ന സാബുവിനെത്തേടി ആള്‍ക്കാരെത്തിയിട്ടുണ്ടെന്നും പറഞ്ഞ് മോഹന്‍ലാലായിരുന്നു വിജയ് ബാബുവിനെയും ലിജോ ജോസ് പെല്ലിശ്ശേരിയേയും വേദിയിലേക്ക് വിളിച്ചതും അദ്ദേഹമായിരുന്നു. ലിജോയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ടില്‍ സുപ്രധാന വേഷത്തിലാണ് സാബു എത്തുക. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം പോത്താണെന്നും ചാടിപ്പോയ പോത്തിനെ പിടിക്കാന്‍ നടക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സാബുവിന്റേതെന്നുമാണ് സംവിധായകന്‍ പറഞ്ഞത്. ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ സാബു ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് വിജയ് ബാബു പറഞ്ഞത്.

സാബു തന്നെ താരം
ബിഗ് ഹൗസില്‍ നിന്നും മോഹന്‍ലാലിന് അരികിലേക്കെത്തിയ സാബുവും പേളിയും ആകെ അമ്പരപ്പിലായിരുന്നു. നൂറാമത്തെ ദിവസമാണ് അവര്‍ ഇത്രയും ആളുകളെ ഒരുമിച്ച് കാണുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ സാബു തിരഞ്ഞത് സ്വന്തം കുടുംബാംഗങ്ങളെയായിരുന്നു. അതിനിടയിലാണ് പേളി പപ്പയെ കണ്ടെത്തിയത്. സാബുവിന്റെ
ഭാര്യയും മകളും പേളിയുടെ പപ്പയും അടുത്തടുത്ത സീറ്റുകളിലായിരുന്നു. എവിടെയാണ് നിങ്ങളെന്ന് തിരയുകയായിരുന്നുവെന്നായിരുന്നു സാബു പറഞ്ഞത്. നാളുകള്‍ക്ക് ശേഷം ഭാര്യയേയും മകളേയും കണ്ടതിന്റെ സന്തോഷം സാബുവിന്റെ മുഖത്തുണ്ടായിരുന്നു.


Click it and Unblock the Notifications