ബിഗ്ബോസ് ഹൗസിൽ നിന്ന് സാബു പുറത്ത്!! തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ അംഗങ്ങൾ, ഒടുവിൽ സംഭവിച്ചത്....

ബിഗ്ബോസ് ഹൗസിൽ നിന്ന് സാബു പുറത്ത്!!

പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന അവസാൻ എലിമിനേഷനാണ് ബിഗ്ബോസിൽ നടക്കാൻ പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇന്നത്തെ എലിമിനേഷനിൽ പങ്കെടുക്കുന്നത്. ആര് പുറത്തു പോയാലും ഏറെ വിഷമകരമായിരിക്കും, കാരണം ഇവർ നമ്മെ ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും കോപപ്പെടുത്തുകയും ചെയ്തിരുന്നു.

biggboss

അർച്ചന, പേളിമാണി, ഷിയാസ്, സാബു എന്നിവരാണ് മലയാളം ബിഗ്ബോസിലെ അവസാന എലിമിനേഷനിൽ എത്തിയിരിക്കുന്നത്. ഇതിൽ നിന്ന് ഒരാൾ ഗ്രാന്റ് ഫിനാലെ കാണാതെ മടങ്ങും. കഷ്ടപ്പാടും വേദനയും സഹിച്ച് ഷോയുടെ അവസാനം വരെ എത്തിയിട്ട് ഫിനാലെ കാണാതെ മടങ്ങുക എന്നത് ഏറെ ദുഃഖം നിറഞ്ഞ കാര്യാമാണ്. എന്നാൽ ഇതെല്ലാം റിയാലിറ്റി ഷോയുടെ ഭാഗമാണ്.

സാബു പുറത്ത്

സാബു പുറത്ത്

ബിഗ്ബോസിൽ നിന്ന് പുറത്തു വരുന്ന പ്രമോയിൽ സാബു മോൻ ഔട്ട് ആകുന്ന രംഗങ്ങളാണ് കാണിക്കുന്നത്. ബിഗ്ബോസിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് സാബു. ഷോയിലേയ്ക്ക് വന്നതിനു ശേഷം പ്രതിച്ഛായ തന്നെ മാറി പോയിരുന്നു. എന്നാൽ ആദ്യ ഘട്ടങ്ങളിലൊന്നും സാബു എലിമിനേഷനിൽ എത്തിയിരുന്നില്ല. ഫിനാലെയോട് അടുക്കുന്ന സമയത്തായിരുന്നു സാബു എലിമിനേഷനിൽ എത്തിയത്.

 സോഷ്യൽ മീഡിയ സപ്പോർട്ട്

സോഷ്യൽ മീഡിയ സപ്പോർട്ട്

ബിഗ്ബോസിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സപ്പോർട്ടുള്ള വ്യക്തിയാണ് സാബു. സാബുവിനും പേളിയ്ക്കുമാണ് പുറത്ത് കൂടുതൽ ഫാൻസ് ഗ്രൂപ്പ് ഉളത്. എന്നാൽ വോട്ടിങ്ങിന്റെ എണ്ണത്തിൽ കുറവ് വരാൻ സാബു വിന് ചാൻസ് വളരെ കുറവാണ്. എന്നാൽ ഇപ്പോൾ സാബു എലിമിനേറ്റായി പുറത്തു പോകുന്ന പ്രമോകളാണ് പ്രത്യക്ഷപ്പെടുന്നത്.

ബിഗ്ബോസിലെ മികച്ച മത്സരാർഥി

ബിഗ്ബോസിലെ മികച്ച മത്സരാർഥി

ബിഗ് ബോസിലെ മികച്ച മത്സരാർഥി ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന പേര് സാബുവിന്റെയായിരിക്കും. ബിഗ്ബോസ് നൽകിയ എല്ലാ ടാസ്ക്കുകളിലും ഗംഭീരം പ്രകടനമാണ് ,സാബു കാഴ്ചവെച്ചിട്ടുള്ളത്. രഹസ്യ ടാസ്ക്കായാലും മറ്റ് ടാസ്ക്കുകളിലും സാബു കളിയുടെ നിയമാവലി പാലിച്ച് കൃത്യമായി തന്നെ കഴിച്ച് ജയിക്കുമായിരുന്നു. ബിഗ് ബോസിന്റെ ഭൂരിഭാഗം ടാസ്ക്കുകളിലും സാബുവിന്റെ ഗ്രൂപ്പാകും വിജയിക്കുക.

ഫേക്ക് അല്ല

ഫേക്ക് അല്ല

ബിഗ്ബോസ് ഷോ ആരംഭിച്ചതു മുതൽ കേൾക്കുന്ന ഒരു വാക്കാണ് ഫേക്ക്. മത്സരാർഥികൾ ഫേക്കായി കളിച്ചു അല്ലെങ്കിൽ ഫേക്കാണ് ഇങ്ങനെയുളള വിശേഷണങ്ങൾ ബിഗ്ബോസിലെ ഭൂരിഭാഗം പേരും കേട്ടിട്ടുണ്ട്. എന്നാൽ സാബുവിനു മാത്രം ഫേക്ക് പ്ലേയർ എന്ന പേര് ലഭിച്ചിട്ടില്ല. സബു ഷോയുടെ തുടക്കം മുതൽ അവസാനം വരെ തന്റേതായ രീതിയിലാണ് കളിക്കുന്നത്. ഒരു മാറ്റമോ വ്യത്യാസമോ ഇതുവരെയുണ്ടായിട്ടില്ല.

 ബിഗ്ബോസ് ഗ്രാന്റ് ഫിനാലെ

ബിഗ്ബോസ് ഗ്രാന്റ് ഫിനാലെ

തിങ്കളാഴ്ച മുതൽ ബിഗ്ബോസിൽ ഗ്രാന്റ് ഫിനാലെ മത്സരങ്ങളാകും നടക്കുക. 6 മത്സരാർഥികളാകും അവസാന ദിനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ശ്രീനീഷും, അതിഥിയും , അരിസ്റ്റോ സുരേഷും ബിഗ്ബോസ് ഗ്രാന്റ് ഫിനാലയിൽ ഡയറക്ടായി പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇന്നത്തെ എലിമിനേഷനിൽ ഒരാൾ കൂടി പുറത്താകുന്നതോടെ ശേഷിക്കുന്ന 6 പേർ ഗ്രാന്റ് ഫിനാലയിൽ എത്തും. ഈ മാസം കൊണ്ട് ബിഗ് ബോസ് സീസൺ 1 അവസാനിക്കുകയാണ്. ബിഗ് ബോസ് സസൺ 2 നെ കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന ഉണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X