പേളിഷ് പ്രണയത്തില്‍ സംശയമുണ്ടായിരുന്നുവെന്ന് സാബു! തുറന്നുപറച്ചിലുകളുമായി രഞ്ജിനിയും അര്‍ച്ചനയും!!!
ബിഗ് ബോസ് മലയാളം പരിപാടി കണ്ടവരാരും പേളി മാണി-ശ്രിനിഷ് അരവിന്ദ് പ്രണയനിമിഷങ്ങള്‍ മറക്കാനിടയില്ല. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇരുവരും പ്രണയം അഭിനയിക്കുന്നതെന്നായിരുന്നു പലരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. അര്‍ച്ചന സുശീലനും സാബുവും രഞ്ജിനി ഹരിദാസുമൊക്കെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് ബഡായി ബംഗ്ലാവിലേക്ക് എത്തിയിരുന്നു. പേളിയെപരിപാടിക്ക് വിളിക്കാതിരുന്നത് എന്താണെന്നായിരുന്നു രഞ്ജിനി ചോദിച്ചത്. ഇതിനിടയിലാണ് പേളി്ഷ് വിവാഹത്തിന് പോവാതിരുന്നതിനെപ്പറ്റി നവാസ് ഇരുവരോടും ചോദിച്ചത്. പേളിയുടെ പപ്പ വിളിച്ചിരുന്നുവെന്നും ഷോയിലായതിനാല്‍ തനിക്ക് പങ്കെടുക്കാനായില്ലെന്നുമായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. നീ ഞങ്ങടെ കണ്ണിന്റെ എന്ന ഗാനവുമായാണ് അരിസ്റ്റോ സുരേഷ് പരിപാടിയിലേക്ക് എത്തിയത്. സാബുവുമുണ്ടായിരുന്നു അദ്ദേഹത്തിനൊപ്പം.
ബിഗ് ബോസില്‍ ഇനി പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അര്‍ച്ചന സുശീലനും സാബുവും പറഞ്ഞത്. തന്നെ പലരും തെറ്റിദ്ധരിച്ചത് മാനസികമായ വിഷമമുണ്ടാക്കിയെന്നും ഇനി അത്തരത്തിലൊരു പരിപാടിയില്‍ താനില്ലെന്നുമായിരുന്നു സാബു പറഞ്ഞത്. എല്ലാം വെട്ടിത്തുറന്ന് പറയുന്നയാളാണ് താനെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ശ്രീനി-പേളി ബന്ധത്തെക്കുറിച്ചായിരുന്നു മുകേഷിന് ചോദിക്കാനുണ്ടായിരുന്നു. തമിഴില്‍ ഇങ്ങനെയൊരു സംഭവമുണ്ടായിരുന്നുവെന്നും ഇങ്ങനെയൊരു ഈസി വേയുണ്ടെന്നും അവര്‍ തന്നോട് പറഞ്ഞിരുന്നുവെന്നുമായിരുന്നു സാബു പറഞ്ഞത്. ഇത് പരിപാടിയില്‍ കാണിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. അങ്ങനെ പറഞ്ഞിട്ടുള്ളതിനാല്‍ ആ പ്രേമത്തിന്റെ ജനുവിനിറ്റിയില്‍ തനിക്ക് സംശയമുണ്ടായിരുന്നു, എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള മാനസികമായ അടുപ്പത്തെക്കുറിച്ച് ജഡ്ജ് ചെയ്യാന്‍ ഭൂമിയില്‍ ആര്‍ക്കും പറ്റില്ല, അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സാബു പറയുന്നു. എന്തായാലും അവര്‍ ഒന്നിച്ചുവെന്നും ഇനി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയുമായാണ് നവാസ് എത്തിയത്.

ശ്രീനിഷിനെക്കുറിച്ച് അര്‍ച്ചന പറഞ്ഞത്
ശ്രീനിഷിന്റെ ഗേള്‍ഫ്രണ്ട് തന്റെ ഫ്രണ്ടാണ്, ഈ വീടിനകത്ത് കയറിയപ്പോള്‍ ശ്രീനിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്നതുമാണ്. പേളിയുമായി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും തന്റെ അരികില്‍ വന്ന് അവള്‍ തന്നെ കളഞ്ഞിട്ട് പോവുമോയെന്നും ശ്രീനി ചോദിച്ചിരുന്നതായി അര്‍ച്ചന പറയുന്നു. ഈ പോക്കാണെങ്കില്‍ അവള്‍ പോവുമെന്നായിരുന്നു താന്‍ മറുപടി കൊടുത്തത്. എലിമിനേഷന്റെ സമയത്ത് ലാല്‍ സാര്‍ വന്നപ്പോഴാ്ണ് ഈ കാര്യം സീരിയസായിരുന്നതായി പറഞ്ഞത്. പേളിയുടെ കൂടെ സീരിയസ്സാണെങ്കില്‍ ഓക്കേയാണെന്നായിരുന്നു താന്‍ പറഞ്ഞതെന്നും അര്‍ച്ചന പറയുന്നു.

സുരേഷേട്ടനുമായി പ്രണയത്തിലാണെന്നാണ് കരുതിയത്
പേളിയും സുരേഷേട്ടനും തമ്മില്‍ പ്രണയമാണെന്നാണ് താന്‍ കരുതിയതെന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. താന്‍ അങ്ങനെ വിചാരിച്ചിരുന്നതായി രഞ്ജിനി പറഞ്ഞപ്പോള്‍ സുരേഷും ഞെട്ടിയിരുന്നു. പേളിയെക്കുറിച്ച് ആ സമയത്ത് എഴുതിയ കവിത ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ്ങ്ങനെ ഒരാള്‍ക്കായി താനൊന്നും എഴുതിയിരുന്നില്ലെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. കവിളോരം മറുകുള്ള പെണ്ണേ ഒക്കെ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പേ പാടിയിട്ടുള്ളതാണ്. കാമുകിയൊന്നുമുണ്ടായിരുന്നില്ല.

ബിഗ് ബോക്‌സ്
ബിഗ് ബോക്‌സിന്റെ ടൈറ്റില്‍ ഗാനവുമായാണ് അമ്മായി എത്തിയത്. ഇത് ബഡായി ബംഗ്ലാവ് എന്നല്ലേ പറഞ്ഞതെന്നായിരുന്നു സാബു ചോദിച്ചത്. മോഹന്‍ലാലിനെ അനുകരിച്ചുള്ള വരവായിരുന്നു അമ്മായിയുടേത്. മോഹന്‍ലാലിനെപ്പോലെ വലിയൊരു മനുഷ്യന്‍ ചെയ്ത പരിപാടിയാണ് ഇതെന്നായിരുന്നു നവാസ് പറഞ്ഞത്. ബിഗ് ബോസിന്റെ ചുവട് പിടിച്ചാണ് താന്‍ ബിഗ് ബോക്‌സുമായി എത്തുന്നതെന്നായിരുന്നു അമ്മായിയുടെ ഡയലോഗ്. കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ഗുഹയിലാണ് പരിപാടിയുടെ സെറ്റ്. അതിന് രണ്ട് വാതിലുകളുമുണ്ട്. കൊടുംകാട്ടിലായിരിക്കും ഷൂട്ടിംഗ്. എല്ലാവരുടേയും കണ്ണുംകെട്ടി ഗുഹയിലേക്ക് നിങ്ങളെ കയറ്റിവിടും. ഇരുട്ടായിരിക്കും ഗുഹയ്ക്കകത്ത്. പെരുമ്പാമ്പ്, തേള്‍ തുടങ്ങിയ ജീവികളേയും നിങ്ങളുടെ കൂടെ വിട്ടത്. നിങ്ങളുടെ അത്ര പ്രശ്‌നക്കാരല്ല ഈ ജീവികളെന്നായിരുന്നു അമ്മായി പറഞ്ഞത്.

പ്രണയം അഭിനയിച്ച് കാണിക്കണം
പരിപാടിക്കായി 2 പേര്‍ പ്രണയം അഭിനയിച്ച് കാണിക്കാനും അമ്മായി ആവശ്യപ്പെട്ടിരുന്നു. സാബുവും രഞ്ജിനിയുമായിരുന്നു ഇതിനായി എത്തിയത്. പാര്‍ക്കിലെ പ്രണയരംഗമായിരുന്നും ഇരുവരും അഭിനയിച്ച് കാണിച്ചത്. ഇതിനിടയിലാണ് സാബു ബിഗ് ബോക്‌സിനെ കണ്ടത്. അതിമനോഹരമായ പെര്‍ഫോമന്‍സായിരുന്നു ഇവരുടേതെന്നായിരുന്നു അമ്മായി പറഞ്ഞത്. അമ്മായിഅമ്മയും മരുമോളും തമ്മിലുള്ള വഴക്കായിരുന്നു പിന്നീടത്തെ ടാസ്‌ക്ക്. താന്‍ അമ്മായിഅമ്മയാവാമെന്നും മരുമകളായി അര്‍ച്ചന വരട്ടെയെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.
Recommended Video

സാബുവുമായി എങ്ങനെ സൗഹൃദത്തിലായി
ബിഗ് ബോസില്‍ മിക്കപ്പോഴും കീരിയും പാമ്പും പോലെയായിരുന്നു രഞ്ജിനിയും സാബുവും. ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. എങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായി മാറിയതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. പേളിയാണ് തന്നെ വിളിച്ച് സാബുമോനെ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞത്. ഫേസ്ബുക്ക് നോക്കിയപ്പോള്‍ ഇയാള്‍ തന്നെ തെറി വിളിച്ച കാര്യത്തെക്കുറിച്ച് മനസ്സിലായി. പോലീസ് സ്‌റ്റേഷനില്‍ പോയി താന്‍ പരാതി കൊടുത്തു. താന്‍ പിന്നീട് അത് ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ അടികൂടും എന്നായിരുന്നു എല്ലാവരും കരുതിയത്. ആ വീട്ടില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടയാള്‍ സാബുവായിരുന്നു, തന്റെ വേവ് ലെംങ്തില്‍. അന്ന് താന്‍ രഞ്ജിനിയെ വിളിച്ച പദം ശബ്ദധാരാവലി തെറിയായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു സാബു പറഞ്ഞത്. നിങ്ങള്‍ ന്യായീകരിക്കുകയാണോയെന്നായിരുന്നു രഞ്ജിനിയുടെ ചോദ്യം.


Click it and Unblock the Notifications











