പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം ചിലരുടെ ഉറക്കം കെടുത്തുന്നു! ബിഗ് ഹൗസില്‍ രഹസ്യനീക്കങ്ങള്‍ സജീവം

Recommended Video

ശ്രീനി പേർളി പ്രണയം വെറും കളി ! | filmibeat Malayalam

ഹിമ ശങ്കറായിരുന്നു കഴിഞ്ഞ ദിവസം എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. പിന്‍വാതിലിലൂടെയായിരുന്നു ഇവരെ പുറത്തേക്ക് നയിച്ചത്. മത്സരാര്‍ത്തികളോട് യാത്ര പറയാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. അതിഥി തിരിച്ചെത്തിയതിന് ശേഷമാണ് ഹിമ പുറത്തേക്ക് പോയെന്ന കാര്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. യാതൊരുവിധ ഭാവമാറ്റവും ഇല്ലാതെയാണ് എല്ലാവരും ഇതേക്കുറിച്ച് സംസാരിച്ചത്. പുതിയ ക്യാപ്റ്റനായ അതിഥി ചുമതലകള്‍ കൃത്യമായി എല്ലാവര്‍ക്കും വീതിച്ച് നല്‍കിയിരുന്നു. പാട്ടവും നൃത്തവും വഴക്കും നോമിനേഷനുമൊക്കെയായാണ് തിങ്കളാഴ്ചത്തെ എപ്പിസോഡ് അവസാനിച്ചത്.

കമിതാക്കളായ പേളിയും ശ്രീനിയും ഒരുമിച്ചിരിക്കുന്നതോ സംസാരിക്കുന്നതോയൊന്നും പലര്‍ക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഇത്തവണത്തെ നോമിനേഷനില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. വയ്യായ്മ കാരണം ജോലി ചെയ്യാതെ മാറി നിന്ന താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അര്‍ച്ചന രംഗത്തെത്തിയിരുന്നു. പേളിക്ക് അസുഖമാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലായിരുന്നു. അര്‍ച്ചനയുമായി വഴക്കിട്ടതിന് ശേഷം പണിയെടുക്കാന്‍ പേളി സമ്മതിച്ചിരുന്നു. വേണ്ടെന്ന് പറഞ്ഞ് അര്‍ച്ചന തടഞ്ഞപ്പോള്‍ താനിനി ഈ വീട്ടില്‍ ജോലി ചെയ്യില്ലെന്നായിരുന്നു താരം പറഞ്ഞത്. പേളി -ശ്രീനി ബന്ധത്തില്‍ പലരും അസ്വസ്ഥരാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. അതേക്കുറിച്ച് കുടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഈ വീടിന് തന്നെ കൊള്ളാത്തവരായി മാറുന്നു

ഈ വീടിന് തന്നെ കൊള്ളാത്തവരായി മാറുന്നു

പാട്ടും നൃത്തവുമൊക്കെയായി മറ്റൊരു എപ്പിസോഡ് കൂടി പിന്നിട്ടിരിക്കുകയാണ്. സുരേഷിന്റെ പാട്ടിന് അര്‍ച്ചനയും സാബു മോനും നൃത്തം ചെയ്തിരുന്നു. പുതിയ സ്റ്റെപ്പുകളൊക്കെയായി ഇരുവരും തകര്‍ക്കുകയായിരുന്നു. ഉറക്കെയായിരുന്നു ഇവരുടെ സംസാരം. മാറി നിന്ന് സംസാരിക്കുന്ന പേളിയുടെയും ശ്രീനിയുടെയും ശ്രദ്ധ തിരിക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. ഇത്രയും പരിപാടി ഇവിടെ നടന്നിട്ടും അവര്‍ വല്ലതും അറിഞ്ഞോ, ഈ വീടിന് തന്നെ കൊള്ളാത്ത രണ്ട് ജന്മങ്ങളായി മാറിയിരിക്കുകയാണ് അവര്‍.

ഊര്‍ജം കൈമാറുകയാണെന്ന് സാബു

ഊര്‍ജം കൈമാറുകയാണെന്ന് സാബു

സുരേഷിന്റെ കമന്റിന് സാബുവായിരുന്നു മറുപടി നല്‍കിയത്. അവര്‍ ഇരുവരും ഊര്‍ജം കൈമാറുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ശ്രീനി സീരിയസ്സാണെന്നും പേളിയുടെ കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അവരെ കെട്ടിയാല്‍ അവന്റെ ജീവിതം എന്താകുമെന്നും നേരത്തെ സാബു ചോദിച്ചിരുന്നു. പരസ്യമായും രഹസ്യമായും സാബു ഇരുവരേയും പറ്റി സംസാരിക്കാറുണ്ടായിരുന്നു. സാബുവിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരങ്ങളാവട്ടെ പരസ്യമായി എതിര്‍ക്കാന്‍ പോവാറുമില്ല.

പേളിയുടെ സ്വഭാവത്തില്‍ കൃതിമത്വം

പേളിയുടെ സ്വഭാവത്തില്‍ കൃതിമത്വം

പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വമല്ല ഇതെന്ന തരത്തിലുള്ള സംശയം നേരത്തെ നിരവധി പേര്‍ ഉന്നയിച്ചിരുന്നു. തിരികെയെത്തിയതിന് ശേഷം പുതിയ പേളിയെയാണ് കണ്ടതെന്ന് ഹിമയും പറഞ്ഞിരുന്നു. പേളി ഫേക്കാണെന്നും ആര്‍ട്ടിഫിഷ്യലായാണ് പെരുമാറുന്നതെന്ന പരാതിയുമായാണ് അര്‍ച്ചന ഇത്തവണയെത്തിയത്. ഇത്തവണത്തെ നോമിനേഷനില്‍ പലരും അര്‍ച്ചനയേയും ശ്രീനിയേയും നോമിനേറ്റ് ചെയ്തിരുന്നു. ഷിയാസും അതിഥിയുമാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഇല്ലാത്തവര്‍.

 പ്രണയട്രാക്കിലൂടെ വിജയിക്കാന്‍ ശ്രമം

പ്രണയട്രാക്കിലൂടെ വിജയിക്കാന്‍ ശ്രമം

പ്രണയട്രാക്കിലൂടെ വിജയം നേടാനാണ് ശ്രീനിയുടെ ശ്രമം അത് ഇവിടെ വിലപ്പോവില്ലെന്നും പറഞ്ഞായിരുന്നു സാബു ഇരുവരേയും തിരഞ്ഞെടുത്തത്. സാബു അര്‍ച്ചന, ഈ രണ്ട് പേരെയായിരുന്നു പേളിയും ശ്രീനിയും നോമിനേറ്റ് ചെയ്തത്. പ്രണയമെന്ന തന്ത്രം പയറ്റി മുന്നേറാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം കേട്ടിട്ടും ശ്രീനി പ്രതികരിച്ചിരുന്നില്ല. മത്സരത്തില്‍ തുടരുന്നതിനായി പേളി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇതെന്നും തേപ്പില്‍ അവസാനിക്കുമെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു.

 പേളിയോട് വഴക്കിട്ട് അര്‍ച്ചന

പേളിയോട് വഴക്കിട്ട് അര്‍ച്ചന

വയറുവേദന കാരണം പേളി ജോലി ചെയ്യാന്‍ കൂടിയിരുന്നില്ല. ഇതേക്കുറിച്ചറിഞ്ഞ അര്‍ച്ചന താരത്തോട് വഴക്കിട്ടിരുന്നു. പുരുഷ മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായിമനസ്സിലായിട്ടും പേളിയുടെ വയ്യായ്മ അര്‍ച്ചന കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അതിഥിയുടെ ക്യാപ്റ്റന്‍സിയില്‍ പേളിയടക്കമുള്ളവര്‍ പണിയൊന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രധാന പരാതി. പണിയെടുക്കാമെന്ന് പറഞ്ഞ് പേളി എത്തിയപ്പോള്‍ അര്‍ച്ചന വേണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് താന്‍ ഇനി പണിയൊന്നും എടുക്കില്ലെന്നും പുറത്ത് പോയാല്‍ കുഴപ്പമൊന്നുമില്ലെന്നും പേളി പറഞ്ഞത്.

ശ്രീനിയുമായുള്ള സംസാരം

ശ്രീനിയുമായുള്ള സംസാരം

ശ്രീനിയും പേളിയും സംസാരിക്കുന്നതിനിടയിലേക്ക് ഷിയാസ് വരാന്‍ ശ്രമിച്ചുവെങ്കിലും ശ്രീനി ഓടിക്കുകയായിരുന്നു. ഇതെന്ത് കളിയാണെന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിടുകയും ചെയ്തിരുന്നു. ശ്രീനിയുടെ കൈ പിടിച്ച് കരയുകയായിരുന്നു പേളി. കരയല്ലേ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനിടയിലാണ് ശ്രീനി കാര്യം ചോദിച്ചത.് സാബു പറഞ്ഞത് നിനക്ക് ഫീലായോ എന്നായിരുന്നു പേളിയുടെ ചോദ്യം. എന്നാല്‍ ഇതൊന്നും അവരെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും നമുക്ക് ജീവിച്ച് കാണിച്ചുകൊടുക്കാമെന്നുമായിരുന്നു താരം പറഞ്ഞത്.

ആഗ്രഹം സാധിപ്പിച്ച് പേളി

ആഗ്രഹം സാധിപ്പിച്ച് പേളി

കഴിഞ്ഞ ദിവസം അതിഥി ഷിയാസിന് ഉമ്മ നല്‍കിയിരുന്നു. കവിളില്‍ ലിപ്സ്റ്റിക്കിന്റെ പാട് കണ്ടപ്പോള്‍ പേളി ഇതേക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. നീ ഭാഗ്യവാനാണെന്നായിരുന്നു ശ്രീനി ഷിയാസിനോട് പറഞ്ഞത്. കണ്ട് പഠിക്കാന്‍ പേളിയോടും പറഞ്ഞു. ശ്രീനിക്ക് ഇത്തരത്തിലൊരു ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ പേളി തുടക്കത്തില്‍ അഞ്ജത നടിച്ചെങ്കിലും പിന്നീട് ആ മോഹം നടത്തിച്ചുകൊടുക്കുകയായിരുന്നു. പ്രമോ വീഡിയോയിലൂടെ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.

അവരുടെ ലോകത്തിൽ തന്നെ!!

പേർളിയും ശ്രീനിയും അവരുടെ ലോകത്തിൽ തന്നെ!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X