twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്തുള്ളവരെല്ലാം ബിഗ് ഹൗസില്‍! സാബുവിനായി ആര്‍പ്പുവിളി! ആരാവും അന്തിമ വിജയി? കാണൂ!

    |

    പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പരിപാടികളെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ഫൈനലിന് തൊട്ടുമുന്‍പുള്ള എപ്പിസോഡില്‍ ടാസ്‌ക്കുകളൊന്നുമില്ലായിരുന്നു. പക്ഷേ ട്വിസ്റ്റുകളുണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയവരെല്ലാം തിരികയെത്തിയിരുന്നു. ബിഗ് ഹൗസിലേക്ക് തിരികെ പോവാന്‍ കഴിയുന്നതിന്റെ സന്തോഷം താരങ്ങളെല്ലാം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായത്.

    ബിഗ് ബോസ് മാത്രമല്ല പേളിയും ഞെട്ടിച്ചു! ശ്രീനിയുടെ ജീവിതം രക്ഷപ്പെട്ടു! പ്രണയം ക്ലൈമാക്‌സിലേക്ക്?ബിഗ് ബോസ് മാത്രമല്ല പേളിയും ഞെട്ടിച്ചു! ശ്രീനിയുടെ ജീവിതം രക്ഷപ്പെട്ടു! പ്രണയം ക്ലൈമാക്‌സിലേക്ക്?

    ഒരുകോടി രൂപയുടെ സമ്മാനം സ്വന്തമാക്കുന്ന വിജയി ആരാണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിങ്ങളെപ്പോലെ തന്നെ നമ്മളും അതിനായി കാത്തിരിക്കുകയാണെന്നാണ് മത്സരാര്‍ത്ഥികളും പറഞ്ഞത്. മത്സരം മുറുകുന്നതിനിടയില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവേണ്ടി വന്നവര്‍ കൂടി തിരിച്ചെത്തിയതോടെ ബിഗ് ഹൗസ് ആകെ സജീവമായിരുന്നു. ഫിനാലെയില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നാണ് അവര്‍ മടങ്ങിയത്. ആരായിരിക്കും വിജയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മിക്കവരും പറഞ്ഞത് സാബുവാണെന്നാണ്. വീണ്ടും ബിഗ് ഹൗസിലേക്കെത്തിയവരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് താരങ്ങള്‍ മനസ്സുതുറന്നത്.

    സാബുവിനായുള്ള ആര്‍പ്പുവിളി

    സാബുവിനായുള്ള ആര്‍പ്പുവിളി

    സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് സാബുവിന് ലഭിക്കുന്നത്. സാബു ആര്‍മിയിലൂടെയാണ് ആരാധകര്‍ അദ്ദേഹത്തിനായി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. തന്റെ അഭിപ്രായം കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സാബുവെന്ന വ്യക്തിയുടെ ഇതുവരെ കാണാത്ത മുഖം കൂടിയാണ് ബിഗ് ബോസിലൂടെ പുറത്തുവന്നത്. അദ്ദേഹമാണ് വിജയിക്കാന്‍ അര്‍ഹനെന്ന് ആരാധകര്‍ മാത്രമല്ല ഇടവേളയ്ക്ക് ശേഷം ബിഗ് ഹൗസിലേക്ക് തിരികയെത്തിവരും ഇക്കാര്യം ശരിവെക്കുകയാണ്.

    തരികിട ഇമേജ് മാറ്റി

    തരികിട ഇമേജ് മാറ്റി

    സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങളും കമന്റുകളുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സാബു. പൊതുവെ അത്ര നല്ല ഇമേജല്ല സാബുവിനെക്കുറിച്ചുണ്ടായിരുന്നത്. തരികിട എന്ന പരിപാടിയിലെപ്പോലെ തന്നെ ആളും മഹാതരികിടയാണെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്നാല്‍ തരികിട ഇമേജൊക്കെ മാറ്റി ഇപ്പോള്‍ ഗൂഗിള്‍ സാബുവായി മാറിയിരിക്കുകയാണ് അദ്ദേഹം. മത്സരത്തിലെ എന്റര്‍ടൈയിനര്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹമാണ് ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിജയി എന്നാണ് അര്‍ച്ചന പറയുന്നത്.

    ബിഗ് ബോസെന്നാല്‍ സാബുവാണ്

    ബിഗ് ബോസെന്നാല്‍ സാബുവാണ്

    തുടക്കത്തിലെ ഒന്നോ രണ്ട് എപ്പിസോഡുകളില്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും പലരും തന്നോട് ബിഗ് ബോസില്‍ ഉണ്ടായിരുന്നില്ലേയെന്ന് ചോദിക്കാറുണ്ടെന്നും ഇത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നും മനോജ് വര്‍മ്മ പറഞ്ഞിരുന്നു. ക്ലീന്‍ ചെയ്യാനായി മുഖംമൂടി ധരിച്ചാണ് അദ്ദേഹം ബി്ഗ് ഹൗസിലേക്കെത്തിയത്. ശ്രിനിഷാണ് ആദ്യം താരത്തെ തിരിച്ചറിഞ്ഞത്. തന്നെ സംബന്ധിച്ച് ബിഗ് ബോസെന്നാല്‍ സാബു ചേട്ടനാണെന്നും അദ്ദേഹമാണ് അത് അര്‍ഹിക്കുന്നതെന്നും താരം പറയുന്നു.

    സാബു ചേട്ടന്‍ ജയിക്കണം

    സാബു ചേട്ടന്‍ ജയിക്കണം

    ബിഗ് ബോസിലേക്ക് തിരികെയെത്തിയപ്പോള്‍ മുതല്‍ ദിയ സാബുവിനെ ഇടിക്കുകയായിരുന്നു. ഇവരുടെ ഇടി താങ്ങാനാവുന്നില്ലെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു സാബു പറഞ്ഞത്. തന്റെ അഭിപ്രായത്തില്‍ സാബു ചേട്ടന്‍ തന്നെ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ദിയ സന പറയുന്നു. ഇടവേളയ്ക്ക് ശേഷം തിരികയെത്തിയതിന്റെ സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇവിടെ നിന്ന് പോയപ്പോഴാണ് ബിഗ് ഹൗസ് എത്രത്തോളം മിസ്സ് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതെന്നും താരം പറയുന്നു.

    ഷിയാസാണ് അര്‍ഹിക്കുന്നത്

    ഷിയാസാണ് അര്‍ഹിക്കുന്നത്

    സാബുവാണ് നന്നായി കളിക്കുന്നതെങ്കിലും വിജയം അര്‍ഹിക്കുന്നത് ഷിയാസാണ്. വിജയിക്കുന്നതിനായി ഏതറ്റം വരെയും പോകാവുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് ഹിമ പറയുന്നത്. അദ്ദേഹത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഗെയിമില്‍ പിടിച്ചുനില്‍ക്കുന്നതിനായി ഏത് തരത്തിലുള്ള തന്ത്രവും പയറ്റുമെന്നും താരം ഷിയാസിനോടും പറഞ്ഞിരുന്നു. പുതിയ മേക്കോവറിലാണ് ഹിമയെത്തിയത്. ഷിയാസുമായി ഇക്കാര്യത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു.

    രഞ്ജിനിയുടെ പിന്തുണ

    രഞ്ജിനിയുടെ പിന്തുണ

    മത്സരത്തില്‍ സാബുവും ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ വഴക്ക് ഉറപ്പാണെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് രഞ്ജിനി പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച കാര്യത്തെക്കുറിച്ച് താരം നേരിട്ട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു സാബു. അടുത്തറിഞ്ഞപ്പോഴാണ് സാബുവിനെ കൂടുതല്‍ മനസ്സിലായതെന്നും തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും രഞ്ജിനി പിന്നീട് പറഞ്ഞിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. അദ്ദേഹം തന്നെ നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം തന്നെ ജയിക്കുമെന്നുമാണ് രഞ്ജിനി പറയുന്നത്.

    ഷിയാസിന് കിട്ടിയിരുന്നേല്‍ നന്നായേനെ

    ഷിയാസിന് കിട്ടിയിരുന്നേല്‍ നന്നായേനെ

    ഒരുകോടി രൂപയുടെ ഫ്‌ളാറ്റ് ഷിയാസിന് ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഷിയാസിനെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. എന്നാല്‍ പ്രകടനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് സാബുവാണ്. അതിനാല്‍ അദ്ദേഹം തന്നെയായിരിക്കും വിജയിക്കുന്നതെന്നാണ് അനൂപ് പറയുന്നത്.

    ശ്രീലക്ഷ്മി പറയുന്നത്?

    ശ്രീലക്ഷ്മി പറയുന്നത്?

    ശ്രീലക്ഷ്മി ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. പോയവരെല്ലാം തിരികയെത്തിയപ്പോള്‍ തനിക്ക് വരാന്‍ കഴിയാത്തതിന്റെ വിഷമം താരം പങ്കുവെച്ചിരുന്നു. എല്ലാവരെയും തന്‍രെ സ്‌നേഹന്വാഷേണം അറിയിക്കാനായി താരം പറഞ്ഞിരുന്നുവെന്ന് ദിയയാണ് അറിയിച്ചത്. സാബു ചേട്ടന്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ശ്രീലക്ഷ്മിയും പറഞ്ഞത്.

    ഡേവിഡിനും അതേ അഭിപ്രായം

    ഡേവിഡിനും അതേ അഭിപ്രായം

    ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ പുറത്തേക്ക് പോയ ആളാണ് ഡേവിഡ് ജോണ്‍. തന്നെ സംബന്ധിച്ചിടത്തോളം ബിഗ് ബോസ് നല്ലൊരു അനുഭവമായിരുന്നു. സ്വേത മേനോനെയും രഞ്ജിനി ഹരിദാസിനെയും പരിചയപ്പെടാന്‍ കഴിഞ്ഞതും മോഹന്‍ലാലിനൊപ്പം സ്‌ക്രീനില്‍ നില്‍ക്കാന്‍ കഴിഞ്ഞതും അതുല്യ ഭാഗ്യമായാണ് അദ്ദേഹം കാണുന്നത്. ടാസ്‌ക്കുകളെ സമീപിക്കുന്ന രീതിയായാലും മറ്റ് കാര്യങ്ങളിലായാലും മുന്നിട്ട് നില്‍ക്കുന്നത് സാബുവാണ്. അദ്ദേഹം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് ഡേവിഡും പറയുന്നു.

    English summary
    Will sabu win the title of Big Boss Malayalam?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X