കോക്കാച്ചിത്തരങ്ങളുമായി എന്റെ മുന്നില്‍ വരരുത്! വിമര്‍ശകര്‍ക്ക് മറുപടിയുമായി സാബുമോന്‍
ബിഗ് ബോസ് മല്‍സരാര്‍ത്ഥി രജിത്ത് കുമാറിനെ വിമര്‍ശിച്ചുകൊണ്ടുളള സാബുമോന്‌റെ ഫേസ്ബുക്ക് ലൈവ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഷോയില്‍ രജിത്ത് പറഞ്ഞ കാര്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സാബുമോന്‍ രംഗത്തെത്തിയത്. നിങ്ങളുടെ ആരാധനാ മൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമേ വിശ്വസിക്കാവൂ എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം നടന്‍ രംഗത്തെത്തിയിരുന്നത്.
ലൈവിനിടെ സൈബര്‍ ആക്രമണത്തെ തനിക്ക് ഭയമില്ലെന്നും പറയാനുളളത് എവിടെയായാലും പറഞ്ഞിരിക്കുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. സാബുമോന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സാബുവിനെതിരെ രജിത്ത് ഫാന്‍സ് ഒന്നടങ്കം രംഗത്തെത്തിയതോടെ വീണ്ടും മറുപടിയുമായി നടന്‍ എത്തിയിരുന്നു.

ഇത്തവണ തനിക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് സാബുമോന്‍ നല്‍കിയിരിക്കുന്നത്. കോക്കാച്ചി ത്തരങ്ങളുമായി തന്റെ മുന്നില്‍ വരരുതെന്നും ഇതിലും വലിയ കളി കണ്ടവനാണ് താനെന്നും സാബു പറഞ്ഞു. പലരും എന്നോട് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍ നിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുളള ആളാണ് താന്‍, എനിക്ക് ഭയമില്ല. ലൈവില്‍ സാബു പറഞ്ഞു.
Recommended Video

ശാസ്ത്രീയമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിക്കണമെന്നും അല്ലാത്തപക്ഷം കേള്‍ക്കുന്നവരില്‍ കുറെപ്പേര്‍ അത് വിശ്വസിക്കാന്‍ ഇടവരുമെന്നുമാണ് ആദ്യ ലൈവില്‍ സാബുമോന്‍ പറഞ്ഞത്. അല്‍പ്പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്.

എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ വേണ്ടി മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുളള ഉത്തരങ്ങള്‍ ഉണ്ട്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണക്കാം. എഴുന്നേറ്റ് നിന്ന് ചോദിക്കാനുളള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായി വന്നത്.

അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നതെന്നും സാബു പറഞ്ഞിരുന്നു. തുടര്‍ന്നാണ് വ്യാപകമായ സൈബര്‍ ആക്രമണം നടന് നേരെ ഉണ്ടായത്. സാബുമോന്‍ ആര്‍മി എന്ന പേരില്‍ ഉണ്ടായ ഗ്രൂപ്പ് പിന്നീട് രജിത്ത് ആര്‍മിയായി മാറിയിരുന്നു.
പിന്നാലെ ഗ്രൂപ്പിന് പേര് മാറ്റിയതിനും മറുപടിയുമായി സാബു എത്തി. സെഡായിപ്പോയി മോനൂസേ എന്നാണ് സാബു കുറിച്ചത്.


Click it and Unblock the Notifications











