»   » മോഹന്‍ലാലിനെ തെറിവിളിച്ച സാബുമോനെ ടേക്ക് ഇറ്റ് ഈസിയില്‍ നിന്നും പുറത്താക്കി!!

മോഹന്‍ലാലിനെ തെറിവിളിച്ച സാബുമോനെ ടേക്ക് ഇറ്റ് ഈസിയില്‍ നിന്നും പുറത്താക്കി!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറെ തെറി വിളിച്ചാല്‍ പണി കിട്ടും. അവതാരകനും കോമഡി താരവുമായ സാബുമോനാണ് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. മോഹന്‍ലാലിനെ പരസ്യമായി തെറിവിളിച്ച സാബുവിന് സിനിമ വരെ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടെലിവിഷന്‍ പരിപാടിയായ ടേക്ക് ഇറ്റ് ഈസിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

ഒരുപാട് പേര്‍ ആരാധിക്കുന്ന ഒരു മഹാനടനെയും അദ്ദേഹത്തിന്റെ പിതാവിനെയും തെറി വിളിച്ച സാബുവിന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതാണ് മഴവില്‍ മനോരമയും സാബുവിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

മഴവില്‍ മനോരമയിലൂടെ ജനശ്രദ്ധ നേടിക്കൊണ്ടിരുന്ന പരിപാടിയായിരുന്നു ടേക്ക് ഇറ്റ് ഈസി. ഹാസ്യപരിപാടിയുടെ നിര്‍മാതാവും അവതാരകനും കൂടിയായിരുന്നു സാബുമോന്‍.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

മോഹന്‍ലാലിനെ പോലുള്ള മഹാനടനെയും അദ്ദേഹത്തിന്റെ അച്ഛനെയും ബഹുമാനിക്കാന്‍ അറിയാത്ത ഒരാളെയും മഴവില്‍ മനോരമയ്ക്കും അംഗീകരിക്കാനാവില്ലെന്നാണ് പറയുന്നത്. ഇങ്ങനെയൊരാളെ വെച്ച് പരിപാടി മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാത്തതു കൊണ്ട് ടേക്ക് ഇറ്റ് ഈസി എന്ന പരിപാടി തന്നെ മനോരമ വേണ്ടെന്നുവെച്ചു.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

ഒരു കമന്റിന് മറുപടിയായിട്ടായിരുന്നു സാബുമോന്റെ തെറിവിളി. ഈ മറുപടി സാബുമോന് ചെറിയ രീതിയിലൊന്നുമല്ല തലവേദന ഉണ്ടാക്കിയത്. ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ സാബു തന്നെ ഫേസ്ബുക്കിലൂടെ ക്ഷമയും ചോദിച്ചിരുന്നു. എന്നാല്‍, മോഹന്‍ലാലിന്റെ ആരാധകര്‍ സാബുവിനെ വെറുതെ വിട്ടില്ലെന്നു തന്നെ പറയാം.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

സാബുമോന്‍ നിര്‍മ്മിക്കുന്ന സെന്റ് പീറ്റേഴ്‌സ് ഡേ എന്ന സിനിമയില്‍ നിന്നും സംവിധായകന്‍ സാജന്‍ കെ മാത്യു വരെ പിന്മാറിയിരുന്നു. മോഹന്‍ലാലിനെ ആക്ഷേപിച്ച ആളോടൊപ്പം സിനിമ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

തെരുവു നായകളെയെല്ലാം കൊല്ലണമെന്നാണ് സാബുമോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റിട്ടു. മോഹന്‍ലാല്‍ പട്ടിയോടൊപ്പമുള്ള ഫോട്ടോ ആരോ ഒരാള്‍ കമന്റായി ഇടുകയുണ്ടായി. ഇതിനു മറുപടി മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു കൊണ്ടായിരുന്നു.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

ഏതോ ഒരുത്തന്‍ പട്ടിയുടെ കൂടെ ഇരിയ്ക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നും ഇനി ഇവന്റെ പട്ടി അല്ല ഇവന്റെ തന്തയുടെ പട്ടിയാണെങ്കിലും മനുഷ്യരെ ആക്രമിച്ചാല്‍ കൊല്ലുമെന്ന് സാബു കമന്റിട്ടു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

മോഹന്‍ലാലിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, സാബുമോനെ മഴവില്‍ മനോരമ പുറത്താക്കി!!

ബൈ..ബൈ..ടേക്ക് ഇറ്റ് ഈസി എന്നാണ് സാബുമോന്‍ കുറിച്ചത്. എല്ലാവരും ഇത്രയും കാലം തന്ന സഹകരണത്തിനും സ്‌നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും സാബു പറഞ്ഞു.

English summary
One of the recent issue that really created waves in social media in Kerala was the insulting of Mohanlal and his Late father by a Television anchor and cine artist named Sabumon Abdusamad and the reaction of the public and fans of Mohanlal against his words.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam