For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മത്സരാര്‍ത്ഥികളുടെ കണ്ണുവെട്ടിച്ച് തരികിട സാബു മുങ്ങി? ബിഗ് ബോസില്‍ സംഘര്‍ഷാവസ്ഥ? ഇനി പൊങ്ങുമോ?

  |

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പ് തുടരുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാള പതിപ്പ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ ഒട്ടേറെ പരിപാടികള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച ഏഷ്യാനെറ്റാണ് ഈ പരിപാടിക്ക് പിന്നിലും. സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുന്ന 16 പേരുമായാണ് ഈ പരിപാടി തുടങ്ങിയത്.

  കാവ്യ മാധവനും ദിലീപും സന്തോഷത്തിലാണ്, നിറപുഞ്ചിരിയുമായി താരദമ്പതികള്‍ പൊതുവേദിയില്‍, കാണൂ!

  ആരോഗ്യപരമായ കാരണമായിരുന്നു മനോജ് വര്‍മ്മയുടെ പിന്‍വാങ്ങലിന് വഴിയൊരുക്കിയത്. ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെയാണ് മോഡലും നടനുമായ ഡേവിഡ് ജോണ്‍ പുറത്തുപോയത്. ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായെത്തിയത്. രണ്ടാമത്തെ ആഴ്ചയില്‍ രഞ്ജിനി ഹരിദാസാണ് ക്യാപ്റ്റന്‍. ആവേശകരമായ മത്സരങ്ങള്‍ക്കിടയില്‍ വാക്കതര്‍ക്കവും പരിഹാസവും പരസ്പരം പഴിചാരലുമുള്‍പ്പടെയുള്ള കാര്യങ്ങളും അരങ്ങേറുന്നുണ്ട്. അതിനിടയിലാണ് പരിപാടിയില്‍ നിന്നും തരികിട സാബുവെന്ന സാബുമോന്‍ അപ്രത്യക്ഷമായെന്ന റിപ്പര്‍ട്ടും പുറത്തുവന്നത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മഞ്ജു വാര്യര്‍ ഇത്രയും മോഡേണാണോ? ചിരിച്ചുല്ലസിച്ച് പൂര്‍ണ്ണിമയും നവ്യയും അനുശ്രീയും റിമയും,കാണൂ!

   മത്സരാര്‍ത്ഥിയായി തരികിട സാബുവുമെത്തി

  മത്സരാര്‍ത്ഥിയായി തരികിട സാബുവുമെത്തി

  തരികിട എന്ന പരിപാടി അവതരിപ്പിച്ചതോടെയാണ് സാബുവിന് ഈ പേര് ചാര്‍ത്തിക്കിട്ടിയത്. പിന്നീട് ഈ പേര് താരത്തിന് ചാര്‍ത്തിക്കിട്ടുകയായിരുന്നു. ഇന്നിപ്പോള്‍ ഈ പേരില്‍ വിശേഷിപ്പിച്ചാലെ താരത്തെ തിരിച്ചറിയൂ എന്ന സ്ഥിതിവിശേഷമാണ്. സോഷ്യല്‍ മീഡിയയിലൂടെ ലസിത പാലയ്ക്കലിനെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് താരം പരിപാടിയിലേക്ക് എത്തി.

  അപ്രതീക്ഷിത എന്‍ട്രി

  അപ്രതീക്ഷിത എന്‍ട്രി

  പോലീസന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സാബു മോഹന്‍ലാലിന്റെ ബിഗ് ഹൗസിലേക്കെത്തിയത്. താരം വന്നതോടെ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള നിമിഷങ്ങളും പ്രശ്‌സതിയും ലക്ഷ്യമാക്കിയാണ് പല താരങ്ങളും പരിപാടിയിലേക്കെത്തിയത്. സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുന്നവരില്‍ പലരും പരിപാടിയില്‍ പങ്കെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷമാണ് സാബു പങ്കെടുക്കുന്ന വിവരം പുറത്തായത്.

  രഞ്ജിനിയോടൊപ്പമുള്ള ഏറ്റുമുട്ടല്‍

  രഞ്ജിനിയോടൊപ്പമുള്ള ഏറ്റുമുട്ടല്‍

  ഫേസ്ബുക്കിലൂടെ തന്നെത്തെറി വിളിച്ച സാബുവിനെ നേരിട്ട് കിട്ടിയപ്പോഴും രഞ്ജിനി വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. വിവാദ നായികമാരും നായകന്‍മാരുമായി പരിപാടി മുന്നേറുന്നതിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. ഇതേക്കുറിച്ച് രഞ്ജിനി നേരിട്ട് ചോദിച്ചപ്പോള്‍ ചിരിച്ചൊഴിഞ്ഞു മാറുകയായിരുന്നു സാബു. സോഷ്യല്‍ മീഡിയയിലൂടെ പെണ്ണുങ്ങളെ തെറിവിളിച്ചാണ് താരം മുന്നേറുന്നതെന്നായിരുന്നു രഞ്ജിനിയുടെ വിലയിരുത്തല്‍.

  വിവാദങ്ങളും തുടരുന്നു

  വിവാദങ്ങളും തുടരുന്നു

  ബിഗ് ഹൗസിനകത്തെ വഴക്കുകളും പ്രശ്‌നങ്ങളുമൊക്കെ പരസ്യമാണ്. മത്സരത്തില്‍ മുന്നേരുന്നതിനായി മറ്റുള്ളവര്‍ക്കെതിരെ മെനയുന്ന കുനതന്ത്രങ്ങള്‍ വ്യക്തിബന്ധത്തെപ്പോലും ഹനിക്കുന്ന തരത്തിലുള്ളതാണ്. റേറ്റിങ്ങില്‍ ഒരുപാട് മുന്നിലല്ലെങ്കില്‍ക്കൂടിയും ട്രോളിന്‍രെയും വിമര്‍ളനത്തിന്റെയും കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ബിഗ് ബോസ്.

  കാണുന്നില്ലെന്ന് മത്സരാര്‍ത്ഥികള്‍

  കാണുന്നില്ലെന്ന് മത്സരാര്‍ത്ഥികള്‍

  കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കില്‍ കൃത്യമായി പങ്കെടുത്തിരുന്നു സാബു. ബിഗ് ഹൗസിലെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ താരം തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരോട് കയര്‍ക്കുന്നതിലും വഴക്കുണ്ടാക്കുന്നതിനും ഒരും മടിയുമില്ലാത്തവരാണ് പരിപാടിയിലുള്ളത്. പുതിയ എപ്പിസോഡിനിടയിലെ സംഭവ വികാസങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് സാബുവിനെ കാണുന്നില്ലെന്ന് മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിഗ് ബോസിനോടും ഈ സംഭവം വിളിച്ചുപറയുന്നുണ്ട്.

  വീഡിയോ കാണാം

  സാബുമോന്റെ തരികിടയാണോ ഈ മുങ്ങല്‍, അതോ ശരിക്കുമുള്ളതാണോ, വീഡിയോ കാണാം.

  English summary
  Sabumon Missing from Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X