ബിഗ് ബോസ് ഹൗസില്‍ ബ്രേക്ക് ഡാന്‍സ് ക്ലാസുമായി സാബുമോന്‍! വീഡിയോ വൈറല്‍! കാണൂ

By Prashant V R

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിക്കാന്‍ ഇനി വളരെക്കുറച്ച് ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 84 എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസിന്റെ ആദ്യ സീസണ്‍ മുന്നേറികൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കെയാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനുളള തന്ത്രപ്പാടിലാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെയുളളത്.

ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളെല്ലാം തന്നെ വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്തുതീര്‍ക്കാറുളളത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ എട്ട് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസിന്റെ പുതിയ എലിമിനേഷനില്‍ എട്ടില്‍ ആറു പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സാബു മോന്‍. കഴിഞ്ഞൊരു എപ്പിസോഡില്‍ മറ്റുമല്‍സരാര്‍ത്ഥികള്‍ക്കായി സാബുമോന്‍ നടത്തിയ ബ്രേക്ക് ഡാന്‍സ് ക്ലാസ് ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസ്

ബിഗ് ബോസ്

പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസില്‍ നിന്ന് പകുതിപേര്‍ പുറത്തുപോയതോടെ ശക്തരായ മല്‍സരാര്‍ത്ഥികളാണ് ഇപ്പോള്‍ ഷോയിലുളളത്. എല്ലാവരും വളരെയധികം ശ്രദ്ധേയോടെയാണ് ബിഗ് ബോസില്‍ മുന്നോട്ടുപോവുന്നത്. ഗ്രാന്റ് ഫിനാലെയിലേക്ക് ഇനി അധികം ദൂരമില്ലെന്നും വ്യക്തിപരമായ വൈകാരികതകള്‍ മാറ്റിവെച്ച് മല്‍സരം എന്ന നിലയില്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണമെന്നും ബിഗ് ബോസ് അടുത്തിടെ മല്‍സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. ഷോ അവസാനിക്കാറായതോടെ പുതുമയുളളതും വ്യത്യസ്ഥമാര്‍ന്നതുമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കാറുളളത്.

ഷോ തീരുന്നതിലുളള വിഷമം

ഷോ തീരുന്നതിലുളള വിഷമം

ബിഗ് ബോസ് അവസാനിക്കാന്‍ കുറച്ചുദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ഷോ തീരുന്നതിലുളള വിഷമം മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും വിട്ടുപോകുന്നത് പ്രയാസമുളള കാര്യമായി മാറിയെന്നായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്. കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു സുരേഷ് ഇക്കാര്യം സാബുമോനാട് പറഞ്ഞത്. സ്വന്തം വീട്ടില്‍ പോലും ഇങ്ങനെ നിന്നിട്ടില്ലെന്നും ഇവിടെയുളളവരുമായി വല്ലാത്ത ആത്മബന്ധം തോന്നിതുടങ്ങിയതായും സുരേഷ് പറഞ്ഞിരുന്നു. സുരേഷിനൊപ്പം തന്നെ മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.

പുതിയ എലിമിനേഷന്‍

പുതിയ എലിമിനേഷന്‍

ബിഗ് ബോസിന്റെ പുതിയ എലിമിനേഷനില്‍ മല്‍സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഉള്‍പ്പെട്ടിട്ടുണ്ട്. എട്ട് മല്‍സരാര്‍ത്ഥികളില്‍ ആറ് പേരാണ് ഇത്തവണത്തെ എലിമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഷിയാസും അതിഥിയുമാണ് എലിമിനേഷനില്‍ ഉള്‍പ്പെടാതിരുന്നത്. ബിഗ് ബോസിന്റെ ഈ ആഴ്ചത്തെ എലിമിനേഷനില്‍ ആര് പുറത്ത്‌പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരുളളത്. പേളി മാണി, സാബു തുടങ്ങിയവര്‍ വോട്ടിന്റെ പിന്‍ബലത്തില്‍ ഷോയില്‍ തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്.

സാബുമോന്‍

സാബുമോന്‍

ബിഗ് ബോസിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സാബു മോന്‍. തന്ത്രങ്ങള്‍ മെനഞ്ഞു കളിക്കുന്ന സാബുവിന്റെ നീക്കങ്ങളെല്ലാം ശ്രദ്ധയോടെയാണ് മറ്റു മല്‍സരാര്‍ത്ഥികള്‍ നോക്കികാണാറുളളത്. തര്‍ക്കമുണ്ടാകാന്‍ വരുന്നവരുടെ അടുത്തെല്ലാം കിടിലന്‍ മറുപടി സാബു തിരിച്ചുകൊടുക്കാറുണ്ട്, ബിഗ് ബോസില്‍ വന്ന ശേഷം സാബുവിന് നല്ല മാറ്റമുണ്ടായതായി മറ്റു മല്‍സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു. തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് ബിഗ് ബോസില്‍ സാബു തുറന്നു പറഞ്ഞിരുന്നു.

സാബുമോന്റെ ഡാന്‍സ് ക്ലാസ്

സാബുമോന്റെ ഡാന്‍സ് ക്ലാസ്

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ സാബു നടത്തിയ ബ്രേക്ക് ഡാന്‍സ് ക്ലാസ് ശ്രദ്ധേയമായിരുന്നു. സാബുവും അര്‍ച്ചനയും ഐറ്റം ഡാന്‍സ് ചെയ്തതിനു ശേഷമായിരു്ന്നു മറ്റുളളവര്‍ക്കും നൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ സാബുവിനോട് ആവശ്യപ്പെട്ടിരുന്നത്. വ്യത്യസ്ഥമാര്‍ന്ന രീതികളിലൂടെയായിരുന്നു മല്‍സരാര്‍ത്ഥികളെ സാബു ബ്രേക്ക് ഡാന്‍സ് പഠിപ്പിച്ചിരുന്നത്. ബിഗ് ബോസ് ഹൗസിലെ സാബുവിന്റെ ബ്രേക്ക് ഡാന്‍സ് ക്ലാസ് ശ്രദ്ധേയമായിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X