For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാബുമോന്‍റെ രഹസ്യനീക്കത്തില്‍ പൊട്ടിക്കരഞ്ഞ് ദിയ, ഭാവവ്യത്യാസങ്ങളേതുമില്ലാതെ അവരും,ശരിക്കും നടന്നത്

  |

  നാടകീയത നിറഞ്ഞ സംഭവങ്ങളുമായാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. വഴക്കും ബഹളവുമല്ലാതെ മറ്റൊന്നും ഈ പരിപാടിയില്ലേയെന്ന് പ്രേക്ഷകര്‍ പലയാവര്‍ത്തി ചോദിക്കുമ്പോഴും ബിഗ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്കോ മോഹന്‍ലാലിനോ ഒരു കുലുക്കവുമില്ല. പതിവ് രീതികളുമായിത്തന്നെ തുടരുന്നതിനിടയില്‍ അപ്രതീക്ഷിതമായി ചില ട്വിസ്റ്റുകളും അരങ്ങേറുന്നുണ്ട്. ദിയയെ പറ്റിക്കാനായി നടത്തിയ ശ്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന സംഭവങ്ങളിലൊന്ന്.

  ദിലീപിനോട് നന്ദി പറഞ്ഞ് റിമി ടോമി, ഇതിന് പിന്നിലൊരു കാരണമുണ്ട്, കാവ്യ മാധവനും അതറിയാം, പോസ്റ്റ് കാണൂ

  ക്യാപറ്റനാവാനുള്ള ടാസ്‌ക്ക് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ശ്രിനിഷ് അരവിന്ദനാണ് ഈ ചുമതല ഏറ്റെടുത്തത്. കയറ് പൊട്ടിച്ച് പുറത്തേക്ക് പോവാനുള്ള മറ്റ് മത്സരാര്‍ത്ഥികളുടെ നിര്‍ദേശം അതേപോലെ നിര്‍വഹിക്കുകയായിരുന്നു ശ്രിനിഷ്. മത്സരാര്‍ത്ഥികളെല്ലാം ബിഗ് ബോസിന്റെ പുതിയ നിര്‍ദേശത്തില്‍ സംതൃപ്തരായിരുന്നു. ശ്രിനിഷിനെ ക്യാപ്റ്റനാക്കി നിയമിച്ചുവെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചതോടെ എല്ലാ ചുമതലകളും അദ്ദേഹത്തിലായി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

  കന്നഡയില്‍ പാറിപ്പറന്ന് ഭാവന, ചേര്‍ത്തുപിടിച്ച് നവീനും, മലയാളത്തിന് ഈ താരത്തെയും നഷ്ടമായി?

  ഭക്ഷണമുണ്ടാക്കുന്നവരെക്കുറിച്ച് പരാതി

  ഭക്ഷണമുണ്ടാക്കുന്നവരെക്കുറിച്ച് പരാതി

  ഭക്ഷണമുണ്ടാക്കുന്നവര്‍ കുളിക്കാതെയും പല്ലുതേക്കാതെയുമാണ് അടുക്കളയിലേക്ക് കയറുന്നതെന്നായിരുന്നു അനൂപിന്റെ ആരോപണം. നിലവിലെ കിച്ചന്‍ ടീമിന്റെ കാര്യത്തില്‍ തനിക്ക് തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആരെക്കുറിച്ചാണ് ഈ ആരോപണമെന്നുള്ള കാര്യം അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം. സാബുവിനോടായിരുന്നു അനൂപ് ഇതേക്കുറിച്ച് പരാതി പറഞ്ഞത്.

  മധുരപലഹാരം ഉണ്ടാക്കാനാവശ്യപ്പെട്ടു

  മധുരപലഹാരം ഉണ്ടാക്കാനാവശ്യപ്പെട്ടു

  വൈകിട്ടായിരുന്നു രസകരമായൊരു ടാസ്‌ക് അരങ്ങേറിയത്. ബിഗ് ബോസ് നല്‍കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് മധുരപലഹാരം ഉണ്ടാക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ക്യാപ്റ്റനായതിനാല്‍ ശ്രിനിഷിനെ ഈ മത്സരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ പലഹാരം ടേസ്റ്റ് ചെയ്യാനുള്ള അവസരം ശ്രിനിഷിനായിരുന്നു ബിഗ് ബോസ് നല്‍കിയത്.

  അര്‍ച്ചനയും സംഘവും വിജയിച്ചു

  അര്‍ച്ചനയും സംഘവും വിജയിച്ചു

  അര്‍ച്ചന സുശീലന്‍രെയും ശ്വേത മേനോന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പായി പിരിഞ്ഞതിന് ശേഷമാണ് മധുരപലഹാരം ഉണ്ടാക്കാന്‍ തുടങ്ങിയത്. ക്യാപ്റ്റനെ സ്വാധീനിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. പാട്ടിന്റെ അകമ്പടിയോടെയായിരുന്നു ടാസ്‌ക്കുകള്‍ നടത്തിയത്. അര്‍ച്ചനയും സംഘവുമായിരുന്നു ആദ്യം മധുരവുമായെത്തിയത്. പിന്നാലെ ശ്വേതയും ടീമും മധുരവുമായെത്തി. അര്‍ച്ചനയും സംഘവും ഉണ്ടാക്കിയ പലഹാരമായിരുന്നു ശ്രിനിഷിന് ഇഷ്ടമായത്. അതിനാല്‍ അവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്.

  സാബുവിന്‍റെ രഹസ്യ ടാസ്ക്ക്

  സാബുവിന്‍റെ രഹസ്യ ടാസ്ക്ക്

  ദിയയെ രഹസ്യമായി കളിപ്പിക്കുകയെന്ന രഹസ്യ ടാസ്‌ക്കായിരുന്നു സാബുവിന് നല്‍കിയത്. മറ്റുള്ളവരുടെ സഹായത്തോടെയാണ് ഈ പ്ലാന്‍ നടപ്പിലാക്കേണ്ടതെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരെ പറ്റിക്കുന്നതിന്‍രെ ആസ്ഥാന ഉപദേഷ്ടാവായ സാബു എല്ലാവരോടും ഇതേക്കുറിച്ച് അറിയിക്കുകയും സഹായം തേടുകയും ചെയ്തിരുന്നു. രാത്രിയോടെയാണ് ഓരോരുത്തരായി ദിയയ്ക്കരികിലെത്തി പ്രകോപിപ്പിക്കാന്‍ തുടങ്ങിയത്. സാബുവിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടയില്‍ മറ്റുള്ളവരും പ്രകോപനവുമായി എത്തിയപ്പോള്‍ ദിയ ശരിക്കും വയലന്റാവുകയായിരുന്നു.

  പുറത്തേക്ക് പോണമെന്ന് ദിയ

  പുറത്തേക്ക് പോണമെന്ന് ദിയ

  പ്രകോപിപ്പിക്കുന്നതിനിടയില്‍ സാബുവിനോട് പൊട്ടിത്തെറിക്കുകയായിരുന്നു ദിയ. സാബു ഒരുമാതിരി വര്‍ത്താനം പറയരുതെന്നും ഇങ്ങനെ പോയാല്‍ ഒരെണ്ണം പൊട്ടിക്കുമെന്നും പറഞ്ഞ് താരം തനിക്ക് പുറത്തേക് പോണമെന്നാവശ്യപ്പെടുകയായിരുന്നു. പറഞ്ഞതിന് പിന്നാലെ പെട്ടിയും പാക്ക് ചെയ്യാന്‍ തുടങ്ങി. അതിനിടയിലാണ് സാബുവിനെ കാണാനില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞത്.

  സാബുവിനെ വിളിക്കാന്‍ പോയ സുരേഷ്

  സാബുവിനെ വിളിക്കാന്‍ പോയ സുരേഷ്

  സാബു തന്നെ മര്‍ദിച്ചെന്നും വീട് വിട്ട് പുറത്തേക്ക് പോയെന്നും പറഞ്ഞാണ് അരിസ്റ്റോ സുരേഷ് എത്തിയത്. ഇതേക്കുറിച്ച് ചോദിക്കാനായി പോവുന്നതിനിടയിലാണ് സാബു ഇല്ലെന്ന കാര്യത്തെക്കുറിച്ച് അറിയുന്നത്. കീറിപ്പറിഞ്ഞ ഷര്‍ട്ടും ചോരയുമൊക്കെയായി സുരേഷെത്തിയപ്പോള്‍ ദിയ ശരിക്കും പേടിക്കുകയായിരുന്നു. ദിയ കാരണമാണ് സാബു പുറത്തുപോവുന്നതെന്നായിരുന്നു അനൂപിന്റെ വാദം. ഇതും പറഞ്ഞ് അദ്ദേഹം അവരോട് ചൂടാവുകയായിരുന്നു. യാതൊരു ഭാവവ്യത്യസ്തവുമില്ലാതെ മറ്റുള്ളവര്‍ തനിക്ക് മുന്നില്‍ പകര്‍ന്നാടുമ്പോള്‍ ദിയ ശരിക്കും കരയാന്‍ തുടങ്ങുകയായിരുന്നു. പിന്നീടാണ് ഓരോരുത്തരായി അരികിലെത്തി പറ്റിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയത്. ഇതോടെ എല്ലാവരെയും അടിച്ചോടിക്കുകയായിരുന്നു താരം.

  English summary
  Diya gets emotional because of Sabumon's play
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X