ആദ്യ കുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടു, 9 മാസം ബെഡ് റെസ്റ്റിലാണ് താന്‍ ജനിച്ചത്! വിവാഹവാര്‍ത്തയില്‍ നടൻ സച്ചിൻ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് സച്ചിന്‍ സന്തോഷ്. നിരവധി സീരിയലുകളില്‍ വില്ലനായും നായകനായിട്ടുമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. പാടാത്ത പൈങ്കിളി സീരിയലിലെ ഭരത് എന്ന കഥാപാത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ തുമ്പപ്പൂ സീരിയലിലും നായക വേഷം അവതരിപ്പിച്ചത് സച്ചിനായിരുന്നു. അടുത്തിടെയാണ് ഈ സീരിയല്‍ അവസാനിക്കുന്നത്.
തുമ്പപ്പൂവിലടക്കം അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്തൊരു അസുഖം തനിക്ക് വന്നതായി പറയുകയാണ് താരം. അന്ന് വേദന കൊണ്ട് പുളഞ്ഞ അവസ്ഥയിലേക്ക് എത്തിയിരുന്നതായും അതിന് ശേഷം ശസ്ത്രക്രിയ നടത്തിയിട്ടാണ് തിരികെ വന്നതെന്നും സച്ചിന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പ്രതീക്ഷിക്കാത്ത സമയത്ത് ഇടയ്ക്ക് തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്ന് ആകെ പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സച്ചിന്‍. 2022 ജനുവരിയിലാണ് സംഭവം. ഒരേ സമയം രണ്ട് സീരിയലുകളിലാണ് വര്‍ക്ക് ചെയ്ത് കൊണ്ടിരുന്നത്. പെട്ടന്നൊരു ദിവസം നടുവിനൊരു പിടുത്തം വന്നത് പോലെ തോന്നി. നിവര്‍ന്ന് നില്‍ക്കാനും പോലും പറ്റാത്ത അവസ്ഥയായിരുന്നു.
കിടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ വേദന. വിശ്രമവും മരുന്നും കഴിച്ചാല്‍ മാറുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും വീണ്ടും കടുത്ത വേദനയായി. ഇതിനിടെ സീരിയലില്‍ സംഘട്ടന രംഗത്തിലും അഭിനയിച്ചു. വേദന സഹിച്ചാണ് അന്ന് കഷ്ടപ്പെട്ട് അഭിനയിച്ചത്. ഏകദേശം ഷൂട്ടിങ് പൂര്‍ത്തിയാക്കി ആശുപത്രിയിലെത്തി വിദഗ്ദമായ പരിശോധനയിലാണ് ഡിസ്‌ക് ബള്‍ഡിങ് ആണെന്ന് അറിയുന്നത്.
അസുഖം വേഗം ഭേദമാവണമെങ്കില്‍ സര്‍ജറി ചെയ്യേണ്ടി വരും. അതിനാണെങ്കില്‍ ബ്രേക്ക് എടുക്കണം. അഭിനയിച്ച് കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി ടീമിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ സ്‌ക്രീപ്റ്റില്‍ ചെറിയൊരു മാറ്റം വരുത്തി. എന്റെ കഥാപാത്രത്തിന് നടുവിന് ഉളുക്ക് വന്നത് കൊണ്ട് ഒരു മാസത്തേക്ക് തിരുമ്മാന്‍ വിട്ടു എന്ന തരത്തിലായി കഥ.
ആ ഗ്യാപ്പിലാണ് എനിക്ക് വിശ്രമിക്കാന്‍ അവസരം കിട്ടിയത്. ആരോഗ്യത്തിന് പ്രശ്‌നമാകാത്ത രീതിയില്‍ തുമ്പപ്പൂ സീരിയലിലും അഭിനയിച്ചു. സെറ്റില്‍ നിന്നും നിന്നും എന്നെ എടുത്ത് കൊണ്ട് പോകേണ്ട സാഹചര്യം വന്നെങ്കിലും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ മനസ് വന്നില്ലെന്ന് നടന്‍ പറയുന്നു.

ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിന് ശേഷമാണ് അമ്മയ്ക്ക് മകനായി താന്‍ ജനിക്കുന്നതെന്നാണ് സച്ചിന്‍ പറയുന്നത്. ഗര്‍ഭിണിയായ ഒന്‍പത് മാസത്തോളവും അമ്മയ്ക്ക് ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നിരുന്നു. ആ വാത്സല്യം ആവോളമറിഞ്ഞാണ് വളര്‍ന്നത്. അതുകൊണ്ട് എന്റെ അസുഖത്തിന്റെ കാര്യം വന്നപ്പോള്‍ അവര്‍ക്ക് ടെന്‍ഷന്‍ വരാതിരിക്കുമോ? എന്നിരുന്നാലും അവരെന്റെ മനസറിഞ്ഞ് കൂടെ നില്‍ക്കുകയാണ് ചെയ്തതെന്ന് നടന്‍ പറയുന്നു.
ഇടയ്ക്ക് തന്റെ കല്യാണക്കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാടാത്ത പൈങ്കിളി സീരിയലില്‍ എന്റെ നായികയായ ഐശ്വര്യയുടെ കല്യാണം നടന്നപ്പോഴാണ് സംഭവം. അന്ന് ഐശ്വര്യയുടെ യഥാര്‍ഥ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്ക് പകരം സീരിയലില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പ്രചരിച്ചത്.
അതിന്റെ തുമ്പ് പിടിച്ച് 'സച്ചിന്‍ ഐശ്വര്യയെ കെട്ടിയേ' എന്ന് പറഞ്ഞ് പലരുമെത്തി. സീരിയലിലും സിനിമയിലും ഗോസിപ്പിന് കുറവില്ലാത്തതിനാല്‍ ഒരു പെണ്‍കുട്ടിയുടെ കൂടെയുള്ള ഫോട്ടോ ഇട്ടാല്‍ അതിന്റെ പിന്നിലെ കഥ പോലും അറിയാതെ ആളുകള്‍ക്ക് ഉറക്കമുണ്ടാവില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒരേ സമയം നായകനായും വില്ലനായും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ താരമാണ് സച്ചിന്‍ സന്തോഷ്. പാടാത്ത പൈങ്കിൡയില്‍ വില്ലന്‍ ഭരത്തായി പ്രേക്ഷകരുടെ വെറുപ്പ് നേടിയതിനൊപ്പം തുമ്പപ്പൂവിലെ പാവം രമേശനായിട്ടും നടനെത്തി. ഇതൊക്കെ ഒരു അഭിനേതാവിന് കിട്ടുന്ന ഭാഗ്യമാണെന്നാണ് സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നത്.


Click it and Unblock the Notifications











