സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് അങ്ങനെ ചെയ്തതെന്ന് സാധിക വേണുഗോപാല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. സീരിയലിലും കുക്കറി ഷോയിലും മറ്റ് പരിപാടികളിലുമൊക്കെയായി ആകെ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും താരം ആക്ടീവാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പലരും അയച്ചുതരാറുണ്ടെന്നും അവരെ ബ്ലോക്ക് ചെയ്ത് മടുത്തപ്പോഴാണ് ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. നേരത്തെ അശ്ലീലമായ കമന്റുകള്‍ പോസ്റ്റ് ചെയ്തയാളുടെ സ്‌ക്രീന്‍ ഷോട്ട് താരം പോസ്റ്റ് ചെയ്തിരുന്നു. ആരാധകരുടെ പ്രതികരണം രൂക്ഷമായി തുടര്‍ന്നതോടെ അദ്ദേഹം മാപ്പ് പറയുകയായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. മോശം കമന്റുകളും ചിത്രങ്ങളും അയയ്ക്കുന്നതിലൂടെ പലരും ലക്ഷ്യമാക്കുന്നതും ഇതാണ്. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാവാറില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.

Sadhika

കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല ഈ അഭിനേത്രിക്ക്. ഇടയ്ക്ക് പട്ടുസാരി പരമ്പരയില്‍ നിന്നും മാറി നിന്നപ്പോള്‍ താന്‍ ആരുടെയങ്കിലും കൂടെ ഒളിച്ചോടിയോ എന്ന് ചോദിച്ചായിരുന്നു ഒരാള്‍ അമ്മയെ വിളിച്ചിരുന്നതെന്ന് താരം പറയുന്നു. തന്റെ തൊട്ടടുത്തിരിക്കുന്നുണ്ട് അവളെന്ന് മറുപടിയായിരുന്നു അന്ന് അമ്മ നല്‍കിയതെന്നും സാധിക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X