ഇത് തുടര്‍ന്നാല്‍ കടുത്ത നടപടി! നഗ്നചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സാധിക! കാണൂ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സീരിയലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ആ അഭിനേത്രി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ടമാര്‍ പഠാറില്‍ താരം സജീവമായി എത്താറുണ്ട്. പാട്ടിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന താരം നല്ലൊരു കുക്ക് കൂടിയാണ്. പാചക പരിപാടികള്‍ അവതരിപ്പിച്ചും ഈ താരം ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മാറുപടി നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്. ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് സാധിക നേരത്തെ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

അഭിനയത്തില്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ക്ഷമിക്കുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും ഒരു പരിധിയുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Sadhika

സ്‌ക്രീന്‍ ഷോട്ട് സഹിതം പോലീസില്‍ പരാതി നല്‍കാനാണ് ചിലര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അഭിനയവും സാമൂഹ്യ പ്രവര്‍ത്തനവുമൊക്കെയായി സജീവമായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. നേരത്തെയും ഇത്തരത്തിലുള്ള ദുരനുഭവത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. നാളുകള്‍ക്ക് ശേഷം വീണ്ടും മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്. ഇത്തരക്കാരെ വെറുതെ വിടരുതെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X