Just In
- 4 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 7 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവർക്ക്... സന്തൂർ മമ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാധിക
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിതമായിരുന്നു സാധികയെ എന്നാൽ പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സീരിയലിൽ അത്ര സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ സാധിക ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം. തന്റെ പുതിയ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ്.
അമ്മയ്ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സാധികയുടെ പോസ്റ്റ്. അമ്മയുടേയും സാധികയുടേയും സ്റ്റൈലീഷ് ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടിയുടെ പോസ്റ്റ്. സന്തൂർ മമ്മി ആൻഡ് മീ1960-1999 എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് ഇങ്ങനെ... ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവർക്കായി ഈ ഫോട്ടോ ഇട്ടു കൊടുക്കാൻ അമ്മ പറഞ്ഞു. അമ്മേടല്ലേ മോൾ. സന്തൂർ മമ്മി. ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ എന്റെ പ്രായത്തിൽ എന്തായിരുന്നു. യു ആർ ദി ബെസ്‌റ് അമ്മ. എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യം എന്റെ അച്ഛനും അമ്മയ്ക്കും മകളായി ജനിച്ചു എന്നതാണ് ഒപ്പം കൂട്ടായി ഓപ്പോളുടെ സ്വന്തം അനിയൻ ഉണ്ണിയും- നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചും. സാധികയുടേയും അമ്മയുടേയും ചിത്രം വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്.
അഭിനേത്രി മാത്രമല്ല ഒരു സംവിധായകയും നിർമ്മാതാവും കൂടിയാണ് സാധിക. 2020 അവസാനത്തോടെയാണ് നടി പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. സാധികയുടെ അമ്മയായിരുന്നു ഉദ്ഘാടനംനിർവഹിച്ചത്. ഈ ചടങ്ങിൽ വെച്ചായിരുന്നു സാധിക ആദ്യമായി സംവിധാനം ചെയ്ത കവർ സോങ്ങിന്റെ പ്രിവ്യൂ ഷോ നടന്നത്. ഗോപികയായിരുന്നു ഗാനം ആലപിച്ചത്.
സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച മറ്റ് ചിത്രങ്ങൾ. സിനിമ, സീരിയൽ പോലെ തന്നെ ഹ്രസ്വചിത്രങ്ങളിലും സജീവമാണ് സാധിക. പരമ്പരകളിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം, ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിലും ഇപ്പോൾ എത്തുന്നുണ്ട്.