എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി; പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിന സന്ദേശവുമായി നടി സാധിക

മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സാധിക വേണുഗോപാല്‍. അടുത്തിടെ നടിയുടെ വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.

 sadhika-venugopal-

പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ദൈവം നിങ്ങളെ എല്ലാ ശക്തിയും നല്‍കി അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. നല്ലൊരു സുഹൃത്തായി നിന്റെ ഒപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നതായും , നല്ലൊരു സുഹൃത്തായി ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകും.

സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

Recommended Video

ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

നിങ്ങള്‍ എന്താണ് എന്നതിന് മാത്രമല്ല, നിങ്ങള്‍ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഞാന്‍ എന്ത് ആയി എന്നുള്ളതിനുമാണ് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നത്. നിങ്ങള്‍ നിങ്ങളായി തന്നെ നിലകൊള്ളണം. നിങ്ങള്‍ സ്വയം സൃഷ്ടിച്ചു എന്നതിന് മാത്രമല്ല എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. എന്റെ ജീവിതത്തില്‍ ശക്തമായ രണ്ട് സിംഹങ്ങള്‍ ഉണ്ടെന്നുള്ളത് അഭിമാനത്തോടെ പറയുകയാണ് എന്നും സാധിക പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X