For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൻ്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്ത് പുതിയ വാർത്ത നോക്കാറുണ്ട്; രസകരമായ മറുപടികളുമായി സാധിക വേണു ഗോപാൽ

  |

  'കഴിഞ്ഞ ദിവസം നടി സാധിക വേണുഗോപാലുമായി ബന്ധപ്പെട്ട വാര്‍ത്ത ഫിൽമിബീറ്റ് മലയാളം പ്രസിദ്ധീകരിച്ചിരുന്നു. 'സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി ഒര്‍ജിനല്‍ തന്നെയാണ്; അടി കിട്ടിയിട്ട് കരഞ്ഞ് പോയ സമയങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് നടി സാധിക വേണുഗോപാല്‍' - ഈ തലക്കെട്ടോടെയാണ് വാര്‍ത്ത നല്‍കിയത്. Cinematheque എന്ന ചാനലിന് നല്‍കിയ അഭിമുഖമാണ് വാർത്തയ്ക്ക് ആധാരം.

  സ്റ്റാര്‍ മാജിക്കില്‍ കാണാത്തത് എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് പ്രസ്തുത വീഡിയോയുടെ 27-ാം മിനുറ്റ് മുതല്‍ 35-ാം മിനുറ്റ് വരെയുള്ള ഭാഗത്ത് സാധിക വ്യക്തമായി പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയിൽ പരാമർശിക്കുന്നത്. പക്ഷെ പിന്നീട് സാധികയുടെ ഏജന്റ് വിപിൻ (പ്രമോഷൻ കൺസൾട്ടന്റും സെലിബ്രിറ്റി മാനേജറും) ഫിൽമിബീറ്റ് മലയാളത്തെ ബന്ധപ്പെടുകയും ചില ബുദ്ധിമുട്ടുകളുള്ളതിനാൽ പ്രസ്തുത വാര്‍ത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം വാര്‍ത്തയുടെ തലക്കെട്ട് 'തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പുതിയ വാര്‍ത്ത നോക്കാറുണ്ട്; രസകരമായ മറുപടികളുമായി സാധിക വേണു ഗോപാല്‍' എന്നാക്കി മാറ്റി'.

  നടി സാധിക വേണുഗോപാലിന്റെ വിവാഹമോചനത്തെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കഥ നടി തന്നെ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് നവമാധ്യമങ്ങള്‍ വൈറലാക്കിയത്. ഒപ്പം സാധികയുടെ ഫോട്ടോഷൂട്ടും തരംഗമാവാറുണ്ട്.

  ബിക്കിനിയിൽ അതീവ സുന്ദരിയായി നടി സാക്ഷി മാലിക്, പുത്തൻ ഫോട്ടോസ് കാണാം

  ഫോട്ടോഷൂട്ടിന് താഴെ വരുന്ന കമന്റുകളെ കുറിച്ചും മറ്റ് വിശേഷങ്ങളും തുറന്ന് പറയുകയാണ് നടിയിപ്പോള്‍. തന്നെ കുറിച്ച് പുതിയതായി എന്തെങ്കിലും വാർത്തകൾ വരുന്നുണ്ടോന്ന് ഇടയ്ക്ക് നോക്കാറുണ്ടെന്നത് അടക്കം നിരവധി കാര്യങ്ങളാണ് സിനിമ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാധിക പറയുന്നത്.

  എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗുഗിളില്‍ കയറി നോക്കും.

  ഇപ്പോള്‍ ആര്‍ക്കും ഒരു പണിയും ഇല്ലാത്തത് കൊണ്ട് പഴയതൊക്കെ കുത്തിപൊക്കി കൊണ്ട് വരാറുണ്ട്. ഓരോ ആള്‍ക്കാര്‍ക്കും ഓരോ കാഴ്ചപാടാണ്. അടുത്തിടെ ഓക്‌സിജനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും വാര്‍ത്തയാകും. ഇതോടെ എന്നെ ചാണകം, സങ്കി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ആശയം കമ്മ്യൂണിസ്റ്റാണ്. പക്ഷേ എല്‍ഡിഎഫോ പാര്‍ട്ടിയോ ആണെന്നല്ല പറയുന്നത്.

  പാപ്പന്‍, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് വന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ വന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോ യില്‍ നിന്ന് വിളിച്ചിട്ടില്ല. അവിടെ ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാവരുടെയും ജോണര്‍ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

  ഞാനിപ്പോഴും ജീവനോടെ ഉണ്ടെന്ന് ഷക്കീല; താന്‍ മരിച്ചതായി വാര്‍ത്ത കൊടുത്ത ആള്‍ക്ക് വലിയൊരു നന്ദി പറഞ്ഞും താരം

  പിന്നെ ചില തമാശകള്‍ എനിക്ക് അരോചകമാണെന്ന് തോന്നുമ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കും. അല്ലാത്തപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്. നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല.

  താനൊരു റിലേഷന്‍ഷിപ്പിലാണ്; അതിലെ പ്രശ്‌നം കൊണ്ടല്ല വിഷത്തിലായതെന്ന് നടി സനുഷ, വ്യക്തിപരമായ കാരണമെന്നും നടി

  Fraud happening through fake accounts in my name says actress Sadhika Venugopal

  സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയം അല്ലെന്നാണ് സാധിക പറയുന്നത്. ഒരിക്കല്‍ തനിക്ക് തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത്.

  സീരിയല്‍ ലൊക്കേഷനില്‍ നടന്‍ കാര്‍ത്തിക്കിനെ വിരട്ടുന്ന ബീന ആന്റണി; രസകരമായ വീഡിയോ പകര്‍ത്തി താരങ്ങളും

  English summary
  Sadhika Venugopal Opens Up About Her Photoshoots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X