നാഗിന്‍ ഡാന്‍സുമായി സാധിക, ട്രോളി നെറ്റിസണ്‍സ്, നടിയുടെ മറുപടി
സിനിമകളിലൂടെയും ടിവി പരിപാടികളിലൂടെയും എല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയ താരമാണ് സാധിക വേണുഗോപാല്‍. കൂടാതെ ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചും നടി പ്രേക്ഷക പ്രശംസ നേടി. അഭിനേത്രി എന്നതിലുപരി അവതാരകയായും തുടക്കം കുറിച്ചിരുന്നു സാധിക. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം സാധികയുടെതായി വന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നാഗിന്‍ ഡാന്‍സുമായാണ് നടി ഇത്തവണ എത്തിയത്. ഒരു ചിത്രീകരണത്തിനിടെ കളിച്ച ഡാന്‍സ് വീഡിയോ ആണ് സാധിക പോസ്റ്റ് ചെയ്തത്. നടിയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ചിലര്‍ സാധികയെ ട്രോളികൊണ്ടാണ് എത്തിയത്. ട്രോളിയവര്‍ക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ട് നടി. 'ഇത് കൊത്തുമോ?' എന്നാണ് സാധികയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റിട്ടത്. 'അതെ വിഷമുളള ജാതിയാ' എന്ന് നടി മറുപടി നല്‍കി.
സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
'ബെല്ലി ഡാന്‍സാണോ' എന്നാണ് ഒരാളുടെ കമന്റ്. 'സ്‌നേക്ക് ഡാന്‍സ്, പാമ്പാട്ടം എന്ന് സാധിക മറുപടി നല്‍കി. ഇത് ഏത് പാമ്പാ എന്ന ചോദ്യത്തിന് കോബ്ര എന്നാണ് സാധിക പറഞ്ഞത്. 'പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഡാന്‍സ് നിങ്ങള്‍ക്ക് പറ്റിയ പണിയല്ല എന്നാണ് സാധികയുടെ വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. ഇതിന് മറുപടിയായി 'ആണെന്ന് ആരേലും പറഞ്ഞോ' എന്ന് നടി കുറിച്ചു. അതേസമയം ഫോട്ടോഷൂട്ട് ചിത്രങ്ങളും എപ്പോഴും പങ്കുവെക്കാറുളള താരമാണ് സാധിക. മുന്‍പ് ഗ്ലാമര്‍ ഫോട്ടോഷൂട്ടിന് വന്ന വിമര്‍ശനങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയത്.


Click it and Unblock the Notifications