വലതുകാലില്‍ പുതിയ ടാറ്റുവുമായി സാധിക വേണുഗോപാല്‍! വീഡിയോ പങ്കുവെച്ച് നടി
നടിയായും അവതാരകയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് താരം. സാധികയുടെതായി പുറത്തിറങ്ങാറുളള ഹ്രസ്വ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെയാണ് നടി സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ നടി പോസ്റ്റ് ചെയ്യാറുണ്ട്.

സാധികയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായി മാറിയിരുന്നു. വലതുകാലില്‍ പച്ച കുത്തിയതിന്റെ വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് നടി ടാറ്റു പതിപ്പിക്കുന്നത്. ആദ്യ ടാറ്റു കൈയ്യിലായിരുന്നെങ്കില്‍ ഇത്തവണ തന്റെ വലതു കാലിലാണ് സാധിക പച്ച കുത്തിയിരിക്കുന്നത്.
"ഇത് എന്റെ രണ്ടാം ടാറ്റു. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ ആദ്യ ടാറ്റു എന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തവണ എന്റെ സ്വപ്‌നങ്ങളും ഫാന്റസിയും ഫാഷനുമായി ബന്ധപ്പെട്ടാണ് ടാറ്റു. വീഡിയോ പങ്കുവെച്ചതിനൊപ്പം സാധിക വേണുഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Click it and Unblock the Notifications











