For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് സാധിക! ഫിലോസഫി അടിക്കാൻ എളുപ്പമാണെന്ന് ആരാധകർ

  |

  ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് 59 ചെനീസ് ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ നിരോധിച്ചത്. പ്രേക്ഷകരുടെ ഇടയിൽ ആദ്യം കുറച്ച് വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ യാഥ്യാർഥ്യത്തോട് ഇവർ പൊരുത്തപ്പെട്ടിരിക്കുകയാണ്. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും ടിക് ടോക്കിന്റെ നിത്യോപഭോക്താക്കളായിരുന്നു. അപ്പ് നിരോധിച്ചതോടെ ഇവരുടെ പ്രതികരണം എന്താണെന്ന് ആകാംക്ഷയോടെ ചോദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിത ടിക് ടോക് നിരോധനത്തെ കുറിച്ച് നടി സാധിക വേണുഗോപാൽ. തനിക്ക് ഏറ്റവും കൂടുതൽ ലഭിച്ച സന്ദേശത്തിന് മറുപടി നൽകുകയാണ് താരം. ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് പങ്കുവെച്ചാണ് നടി ഉത്തരം നൽകിയിരിക്കുന്നത്.

  sadhika venugopal

  തട്ടീം മുട്ടിയും കുടുംബത്തിലേക്ക് സാഗർ സൂര്യ മടങ്ങി എത്തി, സന്തോഷം പങ്കുവെച്ച് മോഹനവല്ലി

  ആപ്പ് നിരോധനം തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. സാധികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ...ഒരുപാട് മെസേജ് വന്നു.ടിക് ടോക്ക്, ഷെയർ ഇറ്റ്, ഹലോ ഇതൊന്നുമില്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ. ഞാൻ മൊബൈൽ ഫോൺ കാണുന്നത് പ്ലസ് 2 ന് പഠിക്കുമ്പോഴാണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീടു വിട്ട് കോയമ്പത്തൂരിൽ പോയപ്പോൾ. അതായത് എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്.

  പൃഥ്വിയോടും ഇന്ദ്രനോടും ഒരു ആവശ്യമായി അമ്മ മല്ലിക സുകുമാരൻ, കമന്റ് വൈറലാകുന്നു....

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്. നമ്മളെന്താണോ അതിൽ സന്തോഷമായിരിക്കൂ. ഏറ്റെടുത്തിരിക്കുകയാണ്. ചിലർ നടിക്ക് കയ്യടിക്കുമ്പോൾ മറ്റ് ചില വിമർശനവുമായി എത്തിയിരിക്കുകയാണ്.

  ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ടു, കൂലിപ്പണിയ്ക്ക് പോയി, സീരിയലിനെ വെല്ലും ഷാനവാസിന്റെ ജീവിതം

  ഇൻസ്റ്റാഗ്രാമും ഒരു ആപ്പ് അല്ലേയെന്നും അത് ഉപയോഗിക്കുന്ന ഒരാൾ എന്ന നിലയിൽ ഈ അഭിപ്രായം എങ്ങനെ പറയാനാകുമെന്നും താരത്തെ വിമർശിച്ച് കൊണ്ട് ചിലർ ചോദിക്കുന്നുണ്ട്. താങ്കളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു കളയു. പിന്നെ മൊബൈൽ ഫോൺ ഒരു ആവശ്യഘടകമായതുകൊണ്ടും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന് പകരം സാധാ ബട്ടൻ ഫോൺ ഉപയോഗിക്കുക. എന്താ സാധിക്കുവോ? ഫിലോസഫി അടിക്കാൻ എളുപ്പമാണ് എന്നാൽ ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് ബുദ്ധിമുട്ടെന്നും ആരാധകർ പറയുന്നു.

  Read more about: sadhika venugopal
  English summary
  Sadhika Venugopal Response On Tiktok Ban Is Unmissable
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X