ഒത്തുപോകാന്‍ കഴിയാത്ത ബന്ധം, വിവാഹ മോചനം എന്റെ ആവശ്യം, തുറന്നുപറഞ്ഞ് സാധിക വേണുഗോപാല്‍
സിനിമകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സാധിക വേണുഗോപാല്‍. മോഡലിംഗും ചെയ്യുന്ന താരം ഇതിന്‌റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നെഞ്ചിലും കൈയ്യിലും കാലിലുമെല്ലാം ടാറ്റു കുത്തിയ ചിത്രങ്ങള്‍ സാധിക അടുത്തിടെ പങ്കുവെച്ചിരുന്നു. നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പരിഹാസ കമന്റുകളുമായി എത്തിയവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടികള്‍ താരം നല്‍കിയിരുന്നു. അതേസമയം വിവാഹ മോചനത്തെ കുറിച്ച് സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് സാധിക.

2015ലാണ് ബിബിന്‍ മനാരിയുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ പിന്നീട് വിവാഹമോചനം നേടുകയായിരുന്നു താരം. വിവാഹ മോചനം ശരിയ്ക്കും തന്‌റെ ആവശ്യമായിരുന്നു എന്ന് സാധിക പറഞ്ഞു. 'ഭര്‍ത്താവിന്‌റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല. ഒത്തുപോകാന്‍ കഴിയാത്ത ഒരു ബന്ധം. അത് എന്ത് തന്നെയായാലും എറ്റവും ഭംഗിയില്‍ നില്‍ക്കുമ്പോള്‍ കട്ട് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ വീണ്ടും വഷളാക്കി കൊണ്ടുപോയാല്‍ പരസ്പരം ശത്രുക്കളായി മാറും, അങ്ങനെ ചെയ്യുന്നതിനോട് താല്‍പര്യം ഇല്ലാത്തതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടു', സാധിക പറഞ്ഞു.
ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി വൈഭവി ഉപാധ്യായ, ചിത്രങ്ങള്‍ കാണാം
'രണ്ട് പേരുടെയും ജാതകം ശരിക്കും ചേരില്ല. എന്നാല്‍ അത് അറിയാവുന്നത് കൊണ്ട് തന്നെ ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലികെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്; ഈ ബന്ധം അധികം മുന്നോട്ട് പോവുമെന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലതവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി', സാധിക അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











